ബിഗ് ബോസ് താരം രേഷ്മ നായരുടെ പുതിയ മേക്കോവര്‍! കമന്റുമായി ആര്യയും രഘുവും
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് രേഷ്മാ നായര്‍. ബിഗ് ബോസിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന താരം അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് പുറത്തുപോയത്. രജിത്ത് കുമാറുമായുളള പ്രശ്‌നത്തിന് പിന്നാലെയായിരുന്നു രേഷ്മ ബിഗ് ബോസില്‍ നിന്ന് പുറത്തായത്. രേഷ്മയുടെ കണ്ണില്‍ ഡിആര്‍കെ മുളകുതേച്ചത് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു.
തുടര്‍ന്ന് ബിഗ് ബോസിലേക്കുളള പ്രവേശനം രേഷ്മ നിഷേധിച്ചതോടെയാണ് രജിത്തിന് പുറത്തുപോവേണ്ടി വന്നത്. രജിത്ത് പുറത്തുപോയതിന് പിന്നാലെ രേഷ്മയ്ക്കും എവിക്ഷനിലൂടെ പുറത്തുപോവേണ്ടി വന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു രേഷ്മ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.

ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് മോഡലിംഗ് രംഗത്ത് രേഷ്മ തിളങ്ങിയിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും അഭിനയമോഹവുമായിട്ടാണ് രേഷ്മ ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് വഴി അറിയപ്പെടുന്ന ഒരു നടിയാകണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ഗ്രുപ്പുകള്‍ക്കൊപ്പം നില്‍ക്കാതെ സ്വന്തമായ നിലപാടുകളുമായിട്ടാണ് രേഷ്മ മുന്നോട്ടുപോയിരുന്നത്.

തനിക്ക് പറയാനുളള കാര്യങ്ങള്‍ ആരുടെ മുന്നിലായാലും തുറന്നുപറഞ്ഞിരുന്നു താരം. ബിഗ് ബോസിന്റെ തുടക്കത്തില്‍ സാന്‍ഡ്രയോടൊപ്പമാണ് രേഷ്മയെ കൂടുതല്‍ കണ്ടതെങ്കിലും പിന്നീട് എല്ലാവരുമായും അടുത്തിടപഴകിയിരുന്നു താരം. ഇടയ്ക് കണ്ണ് രോഗം വന്നത് മൂലം ഷോയില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു താരത്തിന്.

പിന്നീട് കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷമാണ് രേഷ്മ വീണ്ടും ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രേഷ്മ എത്തിയിരുന്നു. കൂടാതെ ബിഗ് ബോസിലുണ്ടായിരുന്നവര്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ചും അടുത്തിടെ താരം എത്തിയിരുന്നു. ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്ത് പുതിയ ലുക്കിലുളള രേഷ്മയുടെ ഒരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

മുടി മുറിച്ച്, കളര്‍ ഒകെ ചെയ്ത് പുതിയ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മുടി മുറിക്കുന്നതോടെ ഒരു സ്ത്രീയുടെ ജീവിതം തന്നെ മാറിമറിയും എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രേഷ്മ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുന്നത്. രേഷ്മയുടെ പോസ്റ്റിന് പിന്നാലെ ബിഗ് ബോസിലെ സുഹൃത്തുക്കളായിരുന്ന വീണ, ആര്യ, രഘു തുടങ്ങിയവരെല്ലാം പുതിയ ലുക്കിന് കൈയ്യടിച്ചുകൊണ്ട് എത്തിയിരുന്നു. ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പം രേഷ്മയുടെ ആരാധകരും താരത്തിന്റെ പുതിയ ലുക്കിന് ആശംസകളുമായി എത്തിയിട്ടുണ്ട്. കമന്റ് ചെയ്തവര്‍ക്കെല്ലാം ഇന്‍സ്റ്റഗ്രാമില്‍ മറുപടിയും നല്‍കുന്നുണ്ട് രേഷ്മ.


Click it and Unblock the Notifications











