ഹെവി ലുക്ക്! ബിഗ് ബോസ് താരം രേഷ്മയുടെ പുതിയ ചിത്രം വൈറലാകുന്നു...
മലയാളം ബിഗ് ബോസ് സീസൺ 2 ലെ മത്സരാർഥികളോട് പ്രേക്ഷകർക്ക് പ്രത്യേക അടുപ്പമാണുള്ളത്. നിരവധി സംഭവ വികാസങ്ങളായിരുന്നു ഇത്തവണ ഹൗസിൽ അരങ്ങേറിയത്. ബിഗ് ബോസ് സീസൺ 2ലെ ഒരു മത്സരാർഥിയായിരുന്നു രേഷ്മ രാജൻ. ഷോയിൽ എത്തിയപ്പോൾ രേഷ്മ പ്രേക്ഷകർക്ക് അത്ര സുപരിചിതയായിരുന്നില്ല. പിന്നീട് ദിവസങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ താരം സ്ഥാനം സൃഷ്ടിക്കുകയായിരുന്നു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ, സീരിയൽ താരങ്ങളോടൊപ്പമാണ് രേഷ്മ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. നിലപാടുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. എന്തൊക്കെ സംഭവിച്ചാലും തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്ന സ്വഭാവമാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഷോയിലൂടെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെങ്കിലും ഇതൊന്നും ചെവിക്കൊള്ളാൻ താരം തയ്യാറായിരുന്നില്ല. ബിഗ് ബോസ് മത്സരാർഥികളുടെ രണ്ടാം വരവ് ഷോയുടെ ഗതി തന്നെ മാറ്റി മറിച്ചിരുന്നു. ആദ്യം പോയവർ ആയിരുന്നില്ല ഷോയിൽ മടങ്ങി എത്തിയത്. എന്നാൽ ആദ്യവും അവസാനവും താരം ഒരുപോലെയായിരുന്നു. ഇത് ഷോയിൽ ചർച്ച വിഷയവുമായിരുന്നു.

Recommended Video
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രേഷ്മ രാജന്റെ ഫോട്ടാ ഷൂട്ടാണ്. കടൽ തീരത്തിന്റെ പശ്ചാത്തലത്തിൽ കൂൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഞാനൊരു ലിമിറ്റഡ് എഡിഷൻ എന്ന് കുറിപ്പോടെ ചിത്രം രേഷ്മ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാവരും രേഷ്മയുടെ ലുക്കിനെയാണ് പ്രശംസിക്കുന്നത്. രേഷ്മയുടെ ചിത്രത്തിന് ബിഗ് ബോസ് താരം വീണ നായർ കമന്റ് ചെയ്തിട്ടുമുണ്ട്.
ബിഗ് ബോസ് സീസൺ 2 മത്സരാർഥികളുടെ ഗെറ്റ് ടുഗദറിൽ കാണാത്ത ഒരാളാണ് രേഷ്മ. ഷോയിൽ നിന്ന് വളരെ സന്തോഷത്തോടെയാണ് താരം പുറത്തു പോയത്. ഇത്തവണത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയായിരുന്നു. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് രജിത് കുമാർ ഷോയിൽ നിന്ന് പുറത്തു പോയത്.
രേഷ്മയുടെ ഏറ്റവും പുതിയ ചിത്രം


Click it and Unblock the Notifications