രജിത് കുമാര്‍ രക്ഷപ്പെട്ടത് അതുകൊണ്ട് മാത്രമാണെന്ന് രേഷ്മ! ദയ അശ്വതിയെ ഇഷ്ടമല്ലെന്നും താരം

ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ഇത്തവണ ബിഗ് ബോസില്‍ അരങ്ങേറിയത്. മത്സരാര്‍ത്ഥിയല്ലാത്ത ചിലരെ തിരക്കി പ്രേക്ഷകര്‍ പോയതും ടാസ്‌ക്കിനിടയിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും സൈബര്‍ ആക്രമണങ്ങളുമൊക്കെയായിരുന്നു ഇത്തവണ നടന്നത്. ശക്തമായ പിന്തുണ നേടിയ മത്സരാര്‍ത്ഥികള്‍ക്ക് പോലും രൂക്ഷമായ സൈബര്‍ ആക്രമങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വനിതാ മത്സരാര്‍ത്ഥികളില്‍ മിക്കവരും ഇതേക്കുറിച്ച് സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിരുന്നു.

ബിഗ് ബോസിലേക്ക് എത്തിയപ്പോഴാണ് രേഷ്മ രാജനെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. സ്വന്തമായ അഭിപ്രായങ്ങളുമായി മുന്നേറിയ മത്സരാര്‍ത്ഥി കൂടിയായിരുന്നു രേഷ്മ. സ്‌കൂള്‍ ടാസ്‌ക്കിലെ മുളക് തേക്കല്‍ വിവാദമായി മാറിയതിന് പിന്നാലെയായാണ് താരം പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ബൈപോളാര്‍ മസ്താനി എന്ന പേരിലാണ് രേഷ്മയുടെ ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ രേഷ്മ പങ്കുവെച്ച കാര്യങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പച്ചമുളക് വിവാദം

പച്ചമുളക് വിവാദം

സ്‌കൂള്‍ ടാസ്‌ക്കിനിടയിലായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത്. പിറന്നാളാണെന്ന് അറിയിച്ചതിന് പിന്നാലെയായി ക്ലാസിലെ എല്ലാവര്‍ക്കും മധുരം വിതരണം ചെയ്യുകയായിരുന്നു രേഷ്മ. തനിക്ക് അരികിലേക്കെത്തിയ രേഷ്മയുടെ കണ്ണില്‍ രജിത് പച്ചമുളക് തേക്കുകയായിരുന്നു. കണ്ണെരിയുന്നുണ്ടെന്ന് രേഷ്മ പറഞ്ഞപ്പോള്‍ തമാശയാണെന്നായിരുന്നു എല്ലാവരും കരുതിയത്. താരം കരയാന്‍ തുടങ്ങിയതോടെയാണ് സംഭവം ഗുരുതരമാണെന്ന് എല്ലാവരും മനസ്സിലാക്കിയത്. ഇതിന് പിന്നാലെയായാണ്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ ഗുരുതരമായ അവസ്ഥയായിരുന്നു രേഷ്മയുടേത്. ഇതേക്കുറിച്ച് രേഷ്മ തന്നെ പറഞ്ഞിരുന്നു. അതിന് ശേഷമായാണ് ഈ സംഭവം.

മാപ്പ് പറഞ്ഞതുകൊണ്ട്

മാപ്പ് പറഞ്ഞതുകൊണ്ട്

രജിത് കുമാറില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി ഒരാളും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും അതിന്റെ ഞെട്ടലിലായിരുന്നു. ക്ലാസിലെ ഏറ്റവും വികൃതിക്കാരനായ കുട്ടിയാവുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയായി രേഷ്മയെ ആശുപത്രിയിലേക്കും രജിത് കുമാറിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിയിരുന്നു. ഈ വിഷയത്തില്‍ രജിത് കുമാര്‍ മാപ്പ് പറഞ്ഞിരുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചേനെയെന്ന് രേഷ്മ സൂചിപ്പിച്ചിട്ടുണ്ട്. നല്ല അധ്യാപകന്‍ എന്ന ബോര്‍ഡ് നെറ്റിയില്‍ വെച്ചുകെട്ടി നടക്കുന്ന അധ്യാപഹയനെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി.

ദയ അശ്വതിയെ ഇഷ്ടമല്ല

ദയ അശ്വതിയെ ഇഷ്ടമല്ല

ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന ദയ അശ്വതിയെ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും രേഷ്മ പറയുന്നു. ദയയെ ഇഷ്ടമാണോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തനിക്ക് ഇഷ്ടമല്ലെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ബിഗ് ബോസില്‍ വെച്ച് ഇരുവരും ഇടയ്ക്ക് വഴക്കിട്ടിരുന്നു. മാഷിന് മാപ്പ് നല്‍കമായിരുന്നു രേഷ്മയ്ക്ക് എന്ന നിലപാടായിരുന്നു ദയ അശ്വതിയുടേത്. ബിഗ് ബോസില്‍ മിക്കവരുമായും വഴക്കിട്ടിരുന്നു ദയ.

സ്വന്തമായ നിലപാട്

സ്വന്തമായ നിലപാട്

ജീവിതത്തിലായാലും ഷോയിലായാലും സ്വന്തം നിലപാടുകളാണ് രേഷ്മയെ നയിച്ചത്. താന്‍ ഒരു ഗ്രൂപ്പിലും അംഗമായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. ശക്തയായ ഒരു സ്ത്രീ തന്നെയാണ് താനെന്ന് രേഷ്മ പറയുന്നു. ഒരു പൂവിന് വിരിയാന്‍ വെളിച്ചവും വെള്ളവും വേണം, അത് പോലെ ശക്തയായ ഒരു സ്ത്രീ എപ്പോഴും അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ബഹുമാനത്തോട് കൂടി സ്വീകരിക്കുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

Recommended Video

രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam
സൈബര്‍ അറ്റാക്കില്‍ തളര്‍ന്നില്ല

സൈബര്‍ അറ്റാക്കില്‍ തളര്‍ന്നില്ല

രജിത് കുമാര്‍ പുറത്തേക്ക് പോയതിന് പിന്നാലെയായാണ് രേഷ്മയും പുറത്തേക്ക് പോയത്. രജിത് കുമാര്‍ മത്സരത്തിലേക്ക് തിരിച്ചുവരുന്നതിനോട് താല്‍പര്യമില്ലെന്ന് രേഷ്മ പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയായി താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങളില്‍ തളരാതെ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു രേഷ്മ. സ്വന്തമായ കാഴ്ടപ്പാടുകളും അഭിപ്രായങ്ങളുമുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്ന താനൊരു ഫെമിനിസ്റ്റ് കൂടിയാണെന്ന് രേഷ്മ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X