ബിഗ് ബോസ് തട്ടിപ്പായിരുന്നു! രേഷ്മയും സുജോയും രഘുവും സാന്‍ഡ്രയും ആശുപത്രിയില്‍ കഴിഞ്ഞത് ഇങ്ങനെയോ?

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ് 2. ആദ്യ സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ അടുത്ത സീസണിനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. സിനിമ-സീരിയല്‍-മോഡലിംഗ് രംഗത്തുള്ളവര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലെ 'സെലിബ്രിറ്റികളും ഇത്തവണ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ജയില്‍ ശിക്ഷാരീതിയുമുണ്ടായിരുന്നു സീസണ്‍ 2ല്‍. തുടക്കം മുതലേ അനിഷ്ട സംഭവങ്ങളായിരുന്നു ഈ സീസണിലുണ്ടായിരുന്നത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നിരവധി പേരായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. തുടക്കത്തില്‍ തന്നെ കണ്ണിന് അസുഖം ബാധിച്ച് പരീക്കുട്ടിയെ മാറ്റിനിര്‍ത്തിയിരുന്നു. എലിമിനേഷനില്‍ പുറത്താക്കുന്നതിന് ഇതുമൊരു കാരണമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് കുറേപേരാണ് ഇതേ അസുഖം ബാധിച്ച് താല്‍ക്കാലികമായി മാറിനിന്നത്. അമൃത സുരേഷിനെയും അഭിരാമി സുരേഷിനെയും ഒറ്റ മത്സരാര്‍ത്ഥിയായാണ് ബിഗ് ബോസ് പരിഗണിച്ചത്. സ്‌കൂള്‍ ടാസ്‌ക്കിനിടയിലെ പച്ചമുളക് തേക്കലും വന്‍വിവാദമായി മാറിയിരുന്നു. ബിഗ് ബോസിലെ പല നിബന്ധനകളും ശുദ്ധതട്ടിപ്പായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രവുമായാണ് മത്സരാര്‍ത്ഥിയായ രേഷ്മ എത്തിയത്.

രേഷ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

രേഷ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ബൈപോളാര്‍ മസ്താനി എന്ന പേരിലാണ് രേഷ്മയുടെ അക്കൗണ്ടുള്ളത്. ഈ പേജിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം രേഷ്മ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രേഷ്മയ്‌ക്കൊപ്പം രഘു, സുജോ മാത്യു, അലക്‌സാന്‍ഡ്ര ഇവരും ചിത്രത്തിലുണ്ട്. ഒരു കോണ്‍ജക്റ്റുവിറ്റിസ് അപരാത, അഥവാ കണ്ണിന് അസുഖം ബാധിച്ചവരുടെ ഡിന്നര്‍ പാര്‍ട്ടിയെന്നായിരുന്നു താരം ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്. സാന്‍ഡ്രയേയും രഘുവിനേയും സുജോ മാത്യുവിനെയും താരം ടാഗ് ചെയ്തിരുന്നു. വീണ നായരുള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് കീഴില്‍ കമന്റുമായി എത്തിയിരുന്നു.

സുജോയുടെ കൈയ്യില്‍ മൊബൈല്‍

സുജോയുടെ കൈയ്യില്‍ മൊബൈല്‍

കൈയ്യില്‍ ഭക്ഷണവുമായാണ് സുജോയും രേഷ്മയും സെല്‍ഫിക്ക് പോസ് ചെയ്തത്. രഘുവായിരുന്നു ചിത്രം പകര്‍ത്തിയത്.ഇവരെക്കൂടാതെ പരിചിതമല്ലാത്ത ഒരാള്‍ കൂടി ഈ ചിത്രത്തിലുണ്ട്. സുജോ ഫോണും പിടിച്ച് നില്‍ക്കുന്ന ചിത്രവും രേഷ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ രഘു ഫോണില്‍ നോക്കിയിരിക്കുന്ന ചിത്രവും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഫോണും സോഷ്യല്‍മീഡിയയും സുഹൃത്തുക്കളൊന്നുമില്ലാതെ, അപരിചിതരായവര്‍ക്കൊപ്പം ബിഗ് ബോസിന്റെ നിര്‍ദേശവും അനുസരിച്ച് കഴിയുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ഈ ഷോയുടേത്. പല നിബന്ധനകളും പേരിന് മാത്രമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.

 കണ്ണിന് അസുഖം ബാധിച്ചവര്‍

കണ്ണിന് അസുഖം ബാധിച്ചവര്‍

പരീക്കുട്ടി പോയതിന് പിന്നാലെയായാണ് കണ്ണസുഖം മറ്റുള്ളവരേയും ബാധിച്ചത്. രഘു, രേഷ്മ, സാന്‍ഡ്ര, സുജോ, ദയ അശ്വതി, എലീന ഇവരെല്ലാം ഇത്തരത്തില്‍ പുറത്തേക്ക് പോയിരുന്നു. രേഷ്മയ്ക്കായിരുന്നു സാരമായ അസുഖം. നാളുകള്‍ക്ക് ശേഷമായാണ് ഇവര്‍ പരിപാടിയിലേക്ക് തിരിച്ചെത്തിയത്. അസുഖമായി പോയ സമയത്ത് മറ്റുള്ളവരുമായി കോണ്‍ടാക്റ്റ് ഇല്ലായിരുന്നുവെന്നും, ഫോണ്‍ ഉപയോഗിച്ചിരുന്നിലെന്നും, പുറം ലോകവുമായി ബന്ധമൊന്നുമില്ലെന്നുമൊക്കെയായിരുന്നു താരങ്ങളും അണിയറപ്രവര്‍ത്തകരും പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇവരെല്ലാം എങ്ങനെ ഒരുമിച്ചുവെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

മറക്കാനാവില്ലെന്ന് സാന്‍ഡ്രയും രഘുവും

മറക്കാനാവില്ലെന്ന് സാന്‍ഡ്രയും രഘുവും

പോസ്റ്റിന് കീഴില്‍ കമന്റുമായിരഘുവും ഭാര്യ സംഗീതയും അലക്‌സാന്‍ഡ്രയുമൊക്കെ എത്തിയിരുന്നു. ഹഹഹ എന്നായിരുന്നു രഘുവിന്റെ പ്രതികരണം. എന്നാ പിന്നെ ഗോവയ്ക്ക് പോയാലോ, ഇതോര്‍മ്മയുണ്ടോയെന്നായിരുന്നു രേഷ്മ രഘുവിനോട് ചോദിച്ചത്. ഇതെങ്ങനെ ഞാന്‍ മറക്കുമെന്നായിരുന്നു സാന്‍ഡ്ര ചോദിച്ചത്. ആ സമയത്ത് അനുഭവിച്ച ടെന്‍ഷനെക്കുറിച്ചായിരുന്നു സംഗീത പറഞ്ഞത്. എല്ലാ ദുരന്തങ്ങളും ഉണ്ടല്ലോയെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂയെന്ന മറുപടിയായിരുന്നു രേഷ്മ നല്‍കിയത്.

രഘു വെളുത്ത സുന്ദരന്‍

രഘു വെളുത്ത സുന്ദരന്‍

രഘു പെയിന്റ് ഡപ്പയില്‍ മുങ്ങിയോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എടാ നീ നല്ല വെളുത്ത സുന്ദരന്‍ ആണെന്ന് പറഞ്ഞ് കൊടുക്കൂയെന്നായിരുന്നു മറുപടിയായിരുന്നു രേഷ്മ നല്‍കിയത്. വെളുത്തവര്‍ മാത്രമല്ല സുന്ദരനെന്നായിരുന്നു കമന്റിട്ടയാള്‍ പറഞ്ഞത്. അമ്മായി സ്‌പെഷല്‍ റെസിപ്പി എന്ന് പറഞ്ഞപ്പോള്‍ അമ്മാവന്‍ ഏതാണെന്നായിരുന്നു രേഷ്മ ചോദിച്ചത്.

മറുപടി പറയാന്‍ ബാധ്യസ്ഥരാണ്

മറുപടി പറയാന്‍ ബാധ്യസ്ഥരാണ്

ഫോണില്ല, പരസ്പരം കണ്ടിട്ടില്ല, പ്രത്യേക മുറി ഇതൊക്കെ പിന്നെ എന്താടീയെന്നായിരുന്നു ഒരാളുടെ ചോദ്യം. നിന്നോടൊന്നും ഉത്തരം പറയേണ്ട ആവശ്യം എനിക്ക് ഇല്ലടീയെന്നായിരുന്നു രേഷ്മ ഈ കമന്റിന് മറുപടി നല്‍കിയത്. മറുപടി പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ആകാംക്ഷയോടെയാണ് ഞങ്ങള്‍ ഈ പരിപാടി കണ്ടത്. ആളുകള്‍ സത്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് ഉത്തരം മുട്ടുമെന്നുള്ള കമന്റുകളുമുണ്ട്.

ഫേക്ക് ഷോയാണ്

ഫേക്ക് ഷോയാണ്

ബിഗ് ബോസ് ഫേക്ക് ഷോയാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ആരും അങ്ങോട്ടും ഇങ്ങോട്ടും കണ്ടിട്ടില്ല ്ട്രീറ്റ്‌മെന്റ് സമയത്ത് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. രേഷ്മയെപ്പോലുള്ളവരെ വെച്ച് ചെയ്യുന്ന പരിപാടിയൊക്കെ ഫേക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. കണ്ണിന് വയ്യാത്തയപ്പോള്‍ തമ്മില്‍ കാണാതെ ഒരു റൂമില്‍ ഒരുമിച്ച് അടിപൊളിച്ച് കഴിഞ്ഞവര്‍.

 കണ്ടിട്ടില്ലെന്ന് പറഞ്ഞതോ?

കണ്ടിട്ടില്ലെന്ന് പറഞ്ഞതോ?

നിരവധി പേരാണ് പോസ്റ്റിനെ വിമര്‍ശിച്ച് എത്തിയിട്ടുള്ളത്. ഫോണില്ലെന്നും പരസ്പരം കണ്ടിട്ടില്ലെന്നും പറഞ്ഞിട്ട് ഇതെന്താണ്, ഒരുമാതിരി മറ്റേടത്തെ ചെയ്ത്തായിപ്പോയി. ബിഗ് ബോസ് 3 വരുമല്ലോ ഇനി. ഇത് കണ്ണിന് അസുഖം ബാധിച്ച സമയത്തുള്ള ഫോട്ടോയാണെങ്കില്‍ നിങ്ങള്‍ പ്രേക്ഷകരെ മണ്ടന്‍മാരാക്കുകയായിരുന്നു.

Recommended Video

രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
മോഹന്‍ലാലിനെയും സംശയം

മോഹന്‍ലാലിനെയും സംശയം

മോഹന്‍ലാലാണ് ബിഗ് ബോസ് അവതരിപ്പിച്ചത്. ബിഗ് ബോസ് നല്‍കുന്ന നിര്‍ദേശങ്ങളെക്കുറിച്ചും എലിമിനേഷനെക്കുറിച്ചുമൊക്കെ അദ്ദേഹമാണ് പറയാറുള്ളത്. അങ്ങനെയെങ്കില്‍ മോഹന്‍ലാലും കള്ളം പറഞ്ഞ് പ്രേക്ഷകരെ കബളിപ്പിച്ചതല്ലേയെന്ന തരത്തിലുള്ള സംശയങ്ങളും പ്രേക്ഷകര്‍ ഉന്നയിച്ചിട്ടുണ്ട്. രജിത് കുമാരിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X