ചെറുപ്പത്തിൽ അച്ഛനെ മിസ് ചെയ്തിരുന്നുവെന്ന് ഋതു, വിയോഗം 2 വയസ് ആകുന്നതിന് മുമ്പെന്ന് അമ്മ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ബിഗ് ബോസ് ഷോയിലൂടെയാണ് ഋതു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീസൺ മൂന്നിൽ ആയിരുന്നു മത്സരാർഥിയായി എത്തിയത്. പ്രേക്ഷകർക്ക് പുതിയ മുഖമായിരുന്നു താരത്തിന്റേത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമായിരുന്നു ഋതു മന്ത്രയും എത്തിയത്. ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

rithu

അവസാനം വരേയും ഋതു ഷോയിൽ നിന്നിരുന്നു. ഏഴാം സ്ഥാനമായിരുന്നു താരം നേടിയത്. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. താരത്തിന് തിരിച്ചും അങ്ങനെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷവും സന്തോഷവും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

ഋതുവിനെ പോലെ തന്നെ അമ്മയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഋതുവിലൂടെയാണ് അമ്മയേയും ആരാധകർ കൂടുതൽ അറിയുന്നത്. ചെറുപ്പത്തിലെ തന്നെ അച്ഛനെ നഷ്ടമാ ഋതുവിനെ പഠിപ്പിച്ച് വളർത്തി വലുതാക്കിയത് അമ്മയായിരുന്നു. ഇപ്പോഴിത ഋതുവിന്റെ അച്ഛന്റ വിയോഗത്തെ കുറിച്ച് പറയുകയാണ് ഋതുവിന്റെ അമ്മ റെജി. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ ഋതുവിനോടൊപ്പം അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഋതുവിന്റെ രണ്ടാം വയസ്സിലാണ് അച്ഛന്റെ വിയോഗം. അമ്മയാണ് തൻറെ എല്ലമെന്ന് ഋതു പറഞ്ഞിരുന്നു. അതിന്റെ കാരണം ചോദിക്കുമ്പോഴാണ് അച്ഛന്റെ വിയോഗത്തെ കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചത്. ''മകൾ ജനിച്ചപ്പോൾ മുതൽ കാണുന്നത് എന്നെയാണ്. താൻ ആണ് ചെറുപ്പം മുതലെയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടിത്തത്. അതുകൊണ്ടായിരിക്കാം മകൾ അങ്ങനെ പറഞ്ഞതെന്ന് റെജി പറയുന്നു. രണ്ട് വയസ് തികയുന്നതിന് മുൻപാണ് പിതാവിന്റെ വിയോഗമെന്നും ഋതുവിന്റെ അമ്മ പറയുന്നുണ്ട്. ചെന്നൈയിൽ വെച്ചൊരു അപകടത്തിലായിരുന്നു വിയോഗമെന്നും ഒർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു'.

അച്ഛനെ ചെറുപ്പത്തിൽ മിസ് ചെയ്യാറുണ്ടായിരുന്നെന്നും ഋതു പറയുന്നുണ്ട്, എംജിയുടെ ചോദ്യത്തിനായിരുന്നു മറുപടി. സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു അതെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നു ഋതു പറയുന്നു. ഇപ്പോൾ വലിയ ശക്തിയായി അമ്മയുണ്ടെന്നും താരം പറയുന്നുണ്ട്. വിവാഹത്തിന് മുൻപ് സിനിമയിലൊക്കെ പാടണം എന്നാണ് മകളുടെ ആഗ്രഹമെന്ന് ഋതുവിനെ കുറിച്ച് അമ്മ എംജി ശ്രീകുമാറിനോട് പറയുന്നുണ്ട്.

അമ്മ സിംഗിള്‍ പാരന്റാണ്. ചെറുപ്പത്തിലേ എനിക്ക് അച്ഛനെ നഷ്ടമായതാണ്. ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ്. ഇത്രയും സെല്‍ഫ്‌ലെസായി ഒരാളുടെ ജീവിതം കംപ്ലീറ്റായി ഉഴിഞ്ഞ് വെക്കാന്‍ വേറൊരാള്‍ക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. മോഡലിംഗ് തുടങ്ങി 5 വര്‍ഷത്തോളം നല്ല കഷ്ടപ്പാടിലായിരുന്നു ഞാന്‍. നീ പഠിച്ചതല്ലേ, ജോലിക്ക് പോയിക്കൂടേയെന്ന് അമ്മ ചോദിക്കുമായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ന് ചോദിക്കുമ്പോള്‍ അമ്മ അവസരം തരുമായിരുന്നു. അതാണ് ഞാന്‍ എപ്പോഴും അമ്മ വണ്ടര്‍വുമണ്‍ എന്ന് പറയുന്നതെന്നും ഋതു അഭിമുഖത്തിൽ പറഞ്ഞു.

പ്രണയത്തെ കുറിച്ചും ഋതു ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ''പ്രേമം ഇപ്പോഴില്ല എന്നാണ് ബിഗ് ബോസ് താരം പറയുന്നത്. ഇപ്പോള്‍ ജോലിയിലാണ് ശ്രദ്ധ. നേരത്തെ എനിക്ക് ചില ബന്ധങ്ങളൊക്കെയുണ്ടായിരുന്നു. അത് മനോഹരമായ അനുഭവമായിരുന്നു. ഒന്നിലധികം പ്രണയമുണ്ടായിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് മാറ്റങ്ങളൊക്കെയുണ്ടാവുമല്ലോയെന്നായിരുന്നു ഋതുവിന്റെ ചോദ്യം. ബ്രേക്കപ്പിനെക്കുറിച്ച് ചോദിച്ചെങ്കിലും രസകരമായ മറുപടിയായിരുന്നു ഋതു നല്‍കിയത്. ഇനി പ്രണയ പരീക്ഷണം നടത്താന്‍ സമയമില്ലെന്നും താരം പറഞ്ഞു.

കരിയറിലാണ് ഇപ്പോഴത്തെ മുഴുവൻ ശ്രദ്ധയും. ഒരു പോയന്റിലെത്തിക്കഴിഞ്ഞാല്‍ നമ്മള്‍ കരിയറില്‍ മാത്രമായി ശ്രദ്ധിക്കും. നമ്മുടെ ലക്ഷ്യത്തിന് പിന്നാലെയായിരിക്കും,. വിദ്യാഭ്യാസത്തിനായിരിക്കണം ആദ്യത്തെ മുൻഗണന. അതിന് ശേഷം ജോലി, പിന്നീട് യോജിച്ച ആളെ കിട്ടിയാല്‍ വിവാഹം. വിവാഹം ചെയ്തില്ലെങ്കിലും കുഴപ്പമില്ലല്ലോ. അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നുമായിരുന്നു ഋതു'' പറഞ്ഞു.

.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X