അമൃതയ്ക്കും അഭിരാമിക്കുമൊപ്പം രഘുവും സാന്‍ഡ്രയും! സുജോയും രജിത്തേട്ടനും ഇല്ലെന്ന് താരങ്ങള്‍!

ബിഗ് ബോസ് സീസണ്‍ 2 പാതിയില്‍ വെച്ച് അവസാനിപ്പിക്കുകയായിരുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് പരിപാടി അവസാനിപ്പിച്ചത്. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസ് അവസാനിച്ചുവെങ്കിലും താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലോക് ഡൗണ്‍ വിശേഷങ്ങളെക്കുറിച്ചും ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും പുറത്തുവന്നതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയാണ് പല താരങ്ങളും പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ട് തന്ന വൈറലായി മാറാറുമുണ്ട്.

ആര്യ, എലീന പടിക്കല്‍, ഫുക്രു, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍ ഇവരെല്ലാം അടുത്തിടെയും കണ്ടുമുട്ടിയിരുന്നു. കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെല്ലാം എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളുമെത്തിയിരുന്നു. ആര്‍ ജെ രഘുവും അലക്‌സാന്‍ഡ്രയും ഇടക്ക് കണ്ടുമുട്ടിയിരുന്നു. ആ വിശേഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഗ്യാങ്ങിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് രഘുവും സാന്‍ഡ്രയും. അഭിരാമുക്കും അമൃതയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരോട് വല്ലാത്തൊരിഷ്ടമാണെന്നും അത് എ്‌ന്നെന്നും ഉണ്ടാവുമെന്നുമായിരുന്നു അമൃത കുറിച്ചത്. രജിത്തേട്ടനേയും സുജോയേയും മിസ്സ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലാ ഫാമിലിയാ എന്ന് പറഞ്ഞായിരുന്നു അഭിരാമി എത്തിയത്. ആര്യയും ആര്‍ ജെ സൂരജും ചിത്രത്തിന് കീഴില്‍ കമന്റുമായെത്തിയിരുന്നു.

Bigg Boss

എന്റെ ചെപ്പിലെ സൗഹൃദമുത്തുകളെന്ന് പറഞ്ഞായിരുന്നു രഘു എത്തിയത്. രജിത്തേട്ടനുമായി ബന്ധമില്ലേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. മറ്റ് ചിലരാവട്ടെ സുജോയെക്കുറിച്ചായിരുന്നു ചോദിച്ചത്. ബിഗ് ബോസില്‍ നിന്നിറങ്ങി നാളുകള്‍ പിന്നിട്ടതിന് ശേഷമായാണ് ഇവര്‍ കണ്ടുമുട്ടിയത്. രജിത്തേട്ടന്‍ ചെന്നൈയിലാണെന്നും അദ്ദേഹത്തെ കാണാനാഗ്രഹമുണ്ടെന്നും നേരത്തെ അമൃതയും അഭിരാമിയും പറഞ്ഞിരുന്നു.

Recommended Video

Bigg Boss Fame Fukru's reaction on Youtuber Arjyou

50ാമത്തെ എപ്പിസോഡിലായിരുന്നു അമൃതയും അഭിരാമിയും ബിഗ് ബോസിലേക്കെത്തിയത്. രണ്ട് വ്യക്തികളാണെങ്കിലും ഇവരെ ഒരു മത്സരാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്. മല്ലികാമ്മയുടെ വയറ്റില്‍ പിറക്കാതെ പോയ രണ്ടുപേരെന്നായിരുന്നു രഘു ഇവരെക്കുറിച്ച് പറഞ്ഞത്. രജിത്തും രഘുവും സുജോയുമായാണ് ഇവര്‍ ആദ്യം കൂട്ടായത്. ബിഗ് ബോസില്‍ നിന്നിറങ്ങിയാലും ആ സൗഹൃദം തുടരുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X