അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയിട്ട് 8 വര്‍ഷമായി! ബിഗ് ബോസിലെ രഘുവിനും സംഗീതയ്ക്കും വിവാഹവാര്‍ഷികം
ശബ്ദത്തിലൂടെ മലയാളം ശ്രോതാക്കള്‍ക്ക് മുന്നിലെത്തിയെങ്കിലും ആര്‍ജെ രഘുവിനെ പുറംലോകം തിരിച്ചറിയുന്നത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു. വലിയൊരു ഗെയിം സ്ട്രാറ്റജി കാണിക്കാത്തതിനാല്‍ രഘു എല്ലാവര്‍ക്കും ഒപ്പം നിന്നു. എന്നാല്‍ ഷോ പകുതിയോട് അടുത്തപ്പോഴാണ് യഥാര്‍ഥ മത്സരം എങ്ങനെയാണെന്ന് രഘു പ്രേക്ഷകര്‍ക്ക് കാണിച്ചത്.
ഇതോടെ ആരാധകരുടെ എണ്ണവും വിമര്‍ശകരുടെ എണ്ണവും വര്‍ദ്ധിച്ചു. പുറത്ത് വന്നതിന് ശേഷം രഘുവിന്റെ സോഷ്യല്‍ മീഡിയ കുറിപ്പുകളായിരുന്നു ശ്രദ്ധേയം. സഹമത്സരാര്‍ഥികളായി വന്ന എല്ലാവര്‍ക്കും തന്നെ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റുകളിലൂടെയാണ് രഘു വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് രഘു.

ബിഗ് ബോസിനുള്ളില്‍ നിന്നും തന്റെ കഥകള്‍ രഘു പറഞ്ഞതോടെയാണ് ഭാര്യ സംഗീത മേനോനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം പുറംലോകം അറിയുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന സംഗീതയും ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചതയാണ്. രഘുവിന്റെ ബിഗ് ബോസിലെ പ്രകടനം വിലയിരുത്തി വ്യാപകമായ സൈബര്‍ ആക്രമണം സംഗീതയ്ക്കും നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച് കൊണ്ടാണ് സംഗീത ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. ഇത് വൈറലായിരുന്നു.

ഇപ്പോഴിതാ രഘുവും സംഗീതയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഗീതയ്ക്ക് തന്നെ അങ്ങ് ഏല്‍പ്പിച്ച് കൊടുത്ത കഥ പറഞ്ഞത്. മാത്രമല്ല എട്ട് വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് എന്ന കാര്യവും രഘു സൂചിപ്പിച്ചിരിക്കുകയാണ്. കുറിപ്പിനൊപ്പം ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി എടുത്ത മനോഹരമായ ഫോട്ടോയും രഘു പങ്കുവെച്ചിരുന്നു.

രഘുവിന്റെ കുറിപ്പ് വായിക്കാം
'കുറെ വര്‍ഷം മുന്നേ ഇതേപോലെ ഒരു ദിവസം ഞാന്‍ എന്നെ അങ്ങോട്ട് ഏല്‍പിച്ചു, ഏറ്റെടുത്തു, ഇതുവരെ എത്തിച്ചു. 'ഇനി എന്ത്' എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. ചോദിക്കുകയും ഇല്ല... എന്നും ഒരു പടി പിന്നില്‍ നടക്കാന്‍ തന്നെയാണിഷ്ടം. കാരണം ' ലോകത്തെ ഏറ്റവും ശക്തിയുള്ള പോരാളികള്‍ സമയവും ക്ഷമയുമാണ്. 'ലിയോ ടോള്‍സ്റ്റോയി എഴുതി വെച്ച ഈ വാചകം എനിക്ക് പ്രവര്‍ത്തികമാക്കി തന്നതും.

അതുവരെ കോഴിക്കോട്ടങ്ങാടിയുടെ ലിമിറ്റഡ് സ്വപ്നങ്ങളില്‍ ജീവിച്ച എനിക്ക് ആകാശത്തോളം വലിയ സ്വപ്നങ്ങളിലേക്കുള്ള വഴി കാണിച്ച് തന്നതും ഈ ആളാണ്. ഫുള്‍ ടാങ്കില്‍ സ്വാതന്ത്രത്തിന്റെ പെട്രോള്‍ നിറച്ച് നല്ല മൈലേജോടെ ഈ വണ്ടി ഇനിയും ഓടും എന്ന വിശ്വാസത്തില്‍... അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങി 8 വര്‍ഷമായി ഇന്നേക്ക് (8 ന്റെ പണി ഞാന്‍ കൊടുത്തിട്ടു 8 വര്‍ഷമായി എന്ന് തിരുത്തി വായിക്കാനപേക്ഷ)'. എന്നുമാണ് രഘു പറയുന്നത്.

രഘുവിനും സംഗീതയ്ക്കും എല്ലായിടത്ത് നിന്നും ആശംസാ പ്രവാഹമാണ്. പുതിയ പോസ്റ്റിന് താഴെ ആരാധകരും ബിഗ് ബോസിലുണ്ടായിരുന്ന സഹമത്സരാര്‍ഥികളും വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. പാപ്പന്‍ എന്ന് വിളിച്ച് കൊണ്ടാണ് സുജോ മാത്യു എത്തിയിരിക്കുന്നത്. സംഗീതയ്ക്കും രഘുവിനും ആശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് സുജോ കമന്റിട്ടിരിക്കുന്നത്. ഒപ്പം അഭിരാമി സുരേഷും കമന്റിട്ടിരുന്നു. ഇരുവര്‍ക്കും മറുപടി കൊടുത്തത് രഘുവിന്റെ ഭാര്യ സംഗീതയാണ്.

രഘുവിനും ഭാര്യയ്ക്കും ആശംസകള്‍ അറിയിച്ച് ആര്യയും എത്തിയിരുന്നു. 'ഈ തള്ള് വണ്ടി ഇങ്ങനെ ഉന്തി കൊണ്ട് പോകുന്ന സംഗീ... നിനക്ക് ഞാന്‍ ഒരു അവാര്‍ഡ് തരുന്നു. എന്നാണ് ആര്യ എഴുതിയിരിക്കുന്നത്. എന്റെ പ്രിയപ്പെട്ടവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ഇതിലും സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടേ എന്്‌ന ആശംസകിക്കുന്നു. എന്നും ആര്യ പറയുന്നു.
Recommended Video
രഘുവിൻ്റെ പോസ്റ്റ്


Click it and Unblock the Notifications