എലീനയെ ഹോളിവുഡ് നടിയുമായി താരതമ്യപ്പെടുത്തി രഘു! ഈ കൂട്ടത്തിലെ കൊമ്പന്‍ എവിടെയെന്ന് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു എലീന പടിക്കല്‍. നടിയായും അവതാരകയായും തിളങ്ങിയ ശേഷമാണ് എലീന ഷോയിലേക്ക് എത്തിയത്. ബിഗ് ബോസില്‍ ആദ്യം മുതല്‍ അവസാനം വരെ ഒരേ സ്വഭാവം കാണിച്ച ഒരാളും എലീന തന്നെയായിരുന്നു. എലീനയെക്കുറിച്ച് മറ്റു മല്‍സരാര്‍ത്ഥികളും ഈയൊരു അഭിപ്രായമായിരുന്നു പങ്കുവെച്ചത്.

തന്റെ പുറത്തുളള സ്വഭാവം തന്നെയാണ് ബിഗ് ബോസ് വീട്ടിലും പ്രകടിപ്പിച്ചതെന്ന് എലീനയും തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസില്‍ ഗ്രൂപ്പുകളായി മല്‍സരാര്‍ത്ഥികള്‍ തിരിഞ്ഞ സമയത്ത് ഫുക്രുവിനും ആര്യയ്ക്കുമൊപ്പമാണ് എലീന നിന്നത്. ബിഗ് ബോസില്‍ ആര്യ, ഫുക്രു, എലീന, ദയ, പാഷാണം ഷാജി തുടങ്ങിയവര്‍ ഒരു ഗ്രൂപ്പായാണ് കളിച്ചത്. ഇവരെല്ലാം ഷോ അവസാനിക്കുന്നത് വരെ ഉണ്ടായിരുന്നു. അതേസമയം ബിഗ് ബോസ് സുഹൃത്തിനെക്കുറിച്ച് ആര്‍ജെ രഘു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഷോ അവസാനിച്ച ശേഷം

ഷോ അവസാനിച്ച ശേഷം സഹമല്‍സരാര്‍ത്ഥികളെക്കുറിച്ച് എല്ലാം രഘു വിലയിരുത്തല്‍ നടത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായിട്ടാണ് രഘു എലീന പടിക്കലിനെക്കുറിച്ചും മനസുതുറന്നത്. എലീന പടിക്കലിനെ ഹോളിവുഡ് നടി ലൂസി ലിയൂവുമായി താരതമ്യം ചെയ്യുകയാണ് രഘു. ബിഗ് ബോസ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്.

ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്

ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്: അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തേക്ക് അവതാരകയായി വന്ന് പിന്നീട് നടിയും നായികയുമായി എത്തിയ ആളാണ് ലൂസി. കുടിയേറ്റ കുടുംബമാണെങ്കിലും, വലിയ സ്വപ്നങ്ങളുമായി ന്യൂയോര്‍ക്കിലേക്ക് താമസം മാറാന്‍ ലൂസിയയുടെ രക്ഷിതാക്കള്‍ കിണഞ്ഞു ശ്രമിച്ചു. ആ ഇടക്കാണ് ടെലിവിഷനില്‍ കുഞ്ഞു അവതാരികയുടെ റോള്‍ ലൂസിയയെ തേടി എത്തുന്നത്.

പിന്നീട് ടെലിവിഷന്‍

പിന്നീട് ടെലിവിഷന്‍ സീരീസുകളിലെ ഏഷ്യന്‍ മുഖമായി ലൂസി മാറി. 2000ത്തില്‍ റിലീസായ ചാര്‍ലിസ് എഞ്ചല്‍സ് ലൂസിയുടെ ഹോളിവുഡ് ഭാവി ഉറപ്പിച്ചു. ഏഷ്യന്‍ കൊളാബറേറ്റഡ് സിനിമകളിലെ നിറഞ്ഞ സാനിധ്യം, ജാക്കി ചാന്‍, മെല്‍ ഗിബ്‌സണ്‍ എന്നിങ്ങനെ പ്രശസ്ത നായകന്മാരുടെ കൂടെ സിനിമകള്‍ ചെയ്തു വന്ന ലൂസിയെ 'ടാരന്റ്റിനോ ' കില്‍ ബില്‍ എന്ന സിനിമയില്‍ അഭിനയിപ്പിക്കുന്നതോടെ ലൂസി ലോക പ്രശസ്തയായ നടിയായി.

Recommended Video

രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm
അവതാരകയില്‍ തുടങ്ങി

അവതാരകയില്‍ തുടങ്ങി ഒരു പിടി ഹോളിവുഡ് ആക്ഷന്‍ സിനിമകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് ലൂസി. അമേരിക്കന്‍ നായികയാണെങ്കിലും ഏഷ്യന്‍ മുഖം ലൂസിയെ വാനോളം ഉയരത്തില്‍ എത്തിച്ചു. ലൂസിയയെ പോലെ അവതാരക ആയും, ഇനി നായികയായും എലീനക്ക് തിളങ്ങാന്‍ പറ്റട്ടെ. ആര്‍ജെ രഘു എലീന പടിക്കലിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

More from Filmibeat

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X