സാന്‍ഡ്രയെ നേരില്‍ കണ്ട് രഘു! ബിഗ് ബോസിന് ശേഷമുള്ള കൂടിക്കാഴ്ചയാണ്! ചിത്രങ്ങള്‍ വൈറലാവുന്നു!

ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ആര്‍ ജെ രഘുവിന് ആരാധകര്‍ കൂടിയത്. വാക്ചാതുര്യത്തിലൂടെ ശ്രോതാക്കളുടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. താനൊരു കുഴിമടിയനാണെന്ന് ഇന്‍ട്രോയില്‍ത്തന്നെ രഘു പറഞ്ഞിരുന്നു. ആ പറച്ചിലിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു ബിഗ് ബോസില്‍. ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം ബുദ്ധികൊണ്ടായിരുന്നു രഘു മത്സരിച്ചത്. ഇത് തന്നെയായിരുന്നു പലരേയും ഭയപ്പെടുത്തിയത്. ബിഗ് ബോസില്‍ വെച്ചായിരുന്നു അലക്‌സാന്‍ഡ്ര, സുജോ മാത്യു, അഭിരാമി സുരേഷ്, അമൃത സുരേഷ് ഇവരെല്ലാമായി രഘു സൗഹൃദത്തിലായത്.

തുടക്കത്തില്‍ രജിത് കുമാറും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് അദ്ദേഹം പുറത്തേക്ക് പോയത്. ബിഗ് ബോസിന് ശേഷവും ഇവരെല്ലാം ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ക്ക് കീഴില്‍ ആദ്യമെത്തുന്ന കമന്റ് സുഹൃത്തുക്കളുടെയാണ്. കഴിഞ്ഞ ദിവസം സാന്‍ഡ്രയെ കണ്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് രഘു ഇപ്പോള്‍. മാസ്‌ക്കണിഞ്ഞുള്ള ചിത്രങ്ങളുമായാണ് താരമെത്തിയത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

RJ Raghu

നേരിൽ കണ്ടു സംസാരിക്കുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ തന്നെ ആണ്. പ്രിയപെട്ടവരോട് സൂമിലും വാട്സാപ്പിലും ആയി സംസാരിക്കാൻ വിധിക്കപ്പെട്ടവരിൽ നിന്നൊരു മാറ്റം എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നായിരുന്നു രഘു കുറിച്ചത്. രഘു സഹോദരനെപ്പോലെയാണെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. കോഴിക്കോട്ടുകാരായ ഇരുവരും കഴിഞ്ഞ ദിവസമാണ് കണ്ടത്. വീണ നായരടക്കം നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ സ്നേഹം വാരിവിതറിയിട്ടുള്ളത്. സാന്‍ഡ്രയും ചിത്രത്തിന് കമന്‍റിട്ടിരുന്നു.

ആത്മാര്‍ത്ഥമായ സൗഹൃദത്തിന് ദൂരവും സമയവുമൊന്നും പ്രശ്നമല്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു ബിഗ് ബോസും അവസാനിപ്പിച്ചത്. 76ല്‍ എത്തിനില്‍ക്കുന്നതിനിടയിലായിരുന്നു പരിപാടി നിര്‍ത്തിയത്. മോഹന്‍ലാല്‍ നേരിട്ടെത്തിയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമൊക്ക എങ്ങനെയാണെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തി ലോക്കായതിന്‍റെ സങ്കടം പലരും പങ്കുവെച്ചിരുന്നു. അവിടെ കഴിഞ്ഞവര്‍ക്ക് ഇതൊന്നും വിഷയമേയല്ലായിരുന്നുവെന്നായിരുന്നു പല താരങ്ങളും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X