സുന്ദരന്‍റെ ടീഷര്‍ട്ടിട്ട് സാന്‍ഡ്ര! സുജോയോടുള്ള പ്രണയം ഇപ്പോഴുമുണ്ടോ? അതോ രഘുവിനോടുള്ള സൗഹൃദമോ?

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അലക്‌സാന്‍ഡ്ര. ബിഗ് ബോസ് 2ല്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു താരത്തെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. എയര്‍ഹോസ്റ്റസായ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇടയ്ക്ക് ബിഗ് ബോസില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായി തിരിച്ചെത്തുകയായിരുന്നു സാന്‍ഡ്ര. ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് സാന്‍ഡ്ര എത്താറുണ്ട്. സുജോ മാത്യു, ആര്‍ജെ രഘു, അഭിരാമി സുരേഷ്, അമൃത സുരേഷ്, ജസ്ല മാടശ്ശേരി ഇവരൊക്കെയായി അടുത്ത സൗഹൃദമായിരുന്നു താരത്തിന്. ഷോ അവസാനിച്ചതിന് ശേഷവും ഇവര്‍ ഈ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.

അല്ലെങ്കിലും സുന്ദരന്റെ ടീഷര്‍ട്ട് ഇട്ടാല്‍ സുന്ദരിയാവുമെന്ന് പറഞ്ഞായിരുന്നു സാന്‍ഡ്ര എത്തിയത്. രഘുവിനെ ടാഗ് ചെയ്തായിരുന്നു സാന്‍ഡ്ര പുതിയ പോസ്റ്റിട്ടത്. ഈ ടീഷര്‍ട്ട് എവിടെയെങ്കിലും കണ്ടിരുന്നോയെന്നായിരുന്നു സാന്‍ഡ്രയുടെ ചോദ്യം. മഞ്ഞ ടീഷര്‍ട്ടണിഞ്ഞായിരുന്നു താരമെത്തിയത്. ഇത് രഘുവിന്റേതാണോ അതോ സുജോയുടേതാണെന്നോയുള്ള സംശയത്തിലാണ് ആരാധകര്‍, ബിഗ് ബോസിലെ ആരുടേയോ ആണെന്നുള്ള കാര്യത്തെക്കുറിച്ച് താരം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. രഘു സഹോദരനെപ്പോലെയാണെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു.

Sandra

സുജോയും സാന്‍ഡ്രയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ഈ സീസണിലെ പേളിഷ് ഇവരാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പവന്‍ ജിനോ തോമസ് എത്തിയതോടെയായിരുന്നു സഞ്ജനയെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ നടത്തിയത്. സുജോയും സഞ്ജനയും പ്രണയത്തിലാണെന്നായിരുന്നു പവന്‍ പറഞ്ഞത്. സുജോയുടെ കസിന്‍ കൂടിയായ പവന്റെ വെളിപ്പെടുത്തലില്‍ സാന്‍ഡ്രയും ഞെട്ടിയിരുന്നു. ഇതിന് ശേഷമായാണ് സുജോയും സാന്‍ഡ്രയും അകന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ഇരുവരും സൗഹൃദം തുടരുന്നുണ്ടോയെന്ന കാര്യം അവ്യക്തമാണ്. സാന്‍ഡ്രയെ വിളിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയായിരുന്നു സുജോ നല്‍കിയത്. മഞ്ഞ സുജോയുടെ പ്രിയപ്പെട്ട കളറാണ്. ആ കളറിലുള്ള ടീഷര്‍ട്ട് രഘുവിന്റെയാണോ അതോ സുജോയുടേതാണോന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. സാന്‍ഡ്രയാവട്ടെ രഘുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. രഘുവും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ രഘുവിന്റെ ടീഷര്‍ട്ടാവുമെന്നാണ് ഒരുവിഭാഗം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X