'ചക്ക,പഴക്കുല എന്നിവ വീട്ടിലെത്തിയാല്‍ അച്ഛനിലെ നാഗവല്ലി ഉണരും'! ആര്‍ജെ രഘുവിന്റെ പോസ്റ്റ് വൈറല്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ആര്‍ജെ രഘു. ഷോയിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായി പ്രേക്ഷകര്‍ വിലയിരുത്തിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രഘു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമാണ് രഘു തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ഷോയിലെ സുഹൃത്തുക്കളെക്കുറിച്ചുളള രഘുവിന്റെ വിലയിരുത്തല്‍ പോസ്റ്റുകള്‍ മുന്‍പ് ശ്രദ്ധേയമായി മാറിയിരുന്നു.

rj-raghu

ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് രഘു എത്താറുണ്ട്. ആര്‍ജെ രഘുവിന്റെതായി വന്ന പുതിയ പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അച്ഛനെക്കുറിച്ചുളള ഒരു കുറിപ്പുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് താരം എത്തിയിരിക്കുന്നത്.

ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്;

മുണ്ടും ഷര്‍ട്ടും ഇട്ട് രാവിലെ ഉമ്മറത്തു പത്രം വായിച്ചിരിക്കണ അച്ഛനെ ചെറിയ കൈ സഹായത്തിനു 'അമ്മ വിളിച്ചാല്‍ പോവാറില്ല എന്ന പരാതി ഞാന്‍ കേള്‍ക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി. ' ഞങ്ങള്‍ രണ്ടു പേരല്ലേ ഉള്ളു അവള്‍ക്കെന്താ ഇത്ര പണി' എന്ന സ്ഥിരം പല്ലവി പിതാശ്രീയുടെ വായില്‍ നിന്ന് പതിവ് പോലെ വരാറും ഉണ്ട്. മെയില്‍ഷോവനിസ്റ്റ് എന്ന പദവി അച്ഛന് ഞാന്‍ പണ്ടേ ചാര്‍ത്തി കൊടുത്തത് കൊണ്ട് എനിക്ക് അതില്‍ അതിശയമൊന്നും ഇല്ല. പക്ഷെ ചക്ക, പഴക്കുല എന്നിവ വീട്ടിലെത്തിയാല്‍ അച്ഛനിലെ നാഗവല്ലി ഉണരും.

ഇന്നലെ രാത്രി മുതല്‍ 'ഇന്ന് ചക്ക വെട്ടുന്ന' എക്‌സൈറ്റ്‌മെന്റ്റില്‍ കിടന്നുറങ്ങുന്ന അച്ഛന്‍, രാവിലെ പ്രാര്‍ത്ഥന വേഗം തീര്‍ത്ത് 'ബേബിയെ ... വേഗാവട്ടെ വെളിച്ചെണ്ണയും കത്തിയും എടുക്ക്' എന്ന് പറയുന്ന അച്ഛന്‍. ഈശ്വരാ ഈ ഷോവനിസ്റ്റുകളെ തിരുത്താന്‍ കഴിവുള്ള ഈ ചക്ക കേരളത്തിലെ എല്ലാ വീടുകളിലും വളരട്ടെ. പ്രിയ സ്ത്രീജനങ്ങളെ ഷോവനിസ്റ്റുകള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ വളരെ വേഗം ഒരു പ്ലാവ് നടുക. അടുത്ത തലമുറയിലെ പെണ്‍കുട്ടികള്‍ക്കെങ്കിലും ഉപകരിക്കട്ടെ. ആര്‍ജെ രഘു കുറിച്ചു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X