മുടി നീട്ടി വളർത്തിയത് കാമുകിക്ക് വേണ്ടി, രസകരമായ കഥ പങ്കുവെച്ച് ആർജെ രഘു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ വ്യക്തിയാണ് ആർജെ രഘു. സീസൺ 2 ലെ മികച്ച മത്സരാർഥിയായിരുന്നു. കണ്ണിന് അസുഖം ഭാദിച്ച് പുറത്തു പോയതിന് ശേഷമായിരുന്നു താരം ശരിയ്ക്കും ഗെയിം കളിച്ചു തുടങ്ങിയത്. ബിഗ് ബോസ് ഷോയുടെ അവസാനം വരെ പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു അദ്ദേഹം. അവസാനം വരെ നിന്ന ശേഷമാണ് രഘു തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. ഷോയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സഹമത്സരാർഥികളെ കുറിച്ചുള്ള രഘുവിന്റെ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Rj Raghu

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഘുവിന്റെ പഴയ ലുക്കാണ്. രസകരമായ കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതും.റേഷൻ കാർഡിൽ നിന്ന് പേര് വെട്ടും , അധികം കളിച്ചാൽ നിന്റെ തല ഞാൻ മൊട്ടയടിക്കും എന്നൊക്കെ യുള്ള ബുർഷാ അച്ഛൻ്റെ ഭീഷണികൾ . പറഞ്ഞാൽ കേൾക്കാത്ത കുട്ടികൾ എങ്ങനെ നന്നാവും ,ഈ കോലം കാണാൻ വേണ്ടിയാണോ ഉരുളി കമിഴ്ത്തിയത് എന്ന് പറഞ്ഞു ഇമോഷണലി ബ്ലാക്മെയിൽ ചെയുന്ന സീരിയൽ അമ്മ .ഇത്രയും പ്രതികൂലമായ സഹചര്യത്തിൽ അതി സാഹസികമായി ഞാൻ വളർത്തി വലുതാക്കിയ എന്റെ രെ മുടിയൻ ലുക്ക്. അന്നത്തെ കാമുകിക്ക് വേണ്ടി വളർത്തിയതാണ് , പിന്നെ അവൾ കനിഞ്ഞതു കൊണ്ട് അധികം വൈകാതെ ഈ ലുക്ക് ' താടിയിലേക്കു' മാറി.- രഘു കുറിച്ചു.

രഘുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. രസകരമായ കമന്റുമായി സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ കാലത്തെ വീട്ടുലെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് രഘു എത്തിയിരുന്നു. കുറിപ്പിൽ അച്ഛനായിരുന്നു ഹീറോ. കൂടെ ചക്കയും മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു.

രഘുവിന്റെ വ വാക്കുഖൽ ഇങ്ങനെ. മുണ്ടും ഷര്‍ട്ടും ഇട്ട് രാവിലെ ഉമ്മറത്തു പത്രം വായിച്ചിരിക്കണ അച്ഛനെ ചെറിയ കൈ സഹായത്തിനു 'അമ്മ വിളിച്ചാല്‍ പോവാറില്ല എന്ന പരാതി ഞാന്‍ കേള്‍ക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി. ' ഞങ്ങള്‍ രണ്ടു പേരല്ലേ ഉള്ളു അവള്‍ക്കെന്താ ഇത്ര പണി' എന്ന സ്ഥിരം പല്ലവി പിതാശ്രീയുടെ വായില്‍ നിന്ന് പതിവ് പോലെ വരാറും ഉണ്ട്. മെയില്‍ഷോവനിസ്റ്റ് എന്ന പദവി അച്ഛന് ഞാന്‍ പണ്ടേ ചാര്‍ത്തി കൊടുത്തത് കൊണ്ട് എനിക്ക് അതില്‍ അതിശയമൊന്നും ഇല്ല. പക്ഷെ ചക്ക, പഴക്കുല എന്നിവ വീട്ടിലെത്തിയാല്‍ അച്ഛനിലെ നാഗവല്ലി ഉണരും.
ഇന്നലെ രാത്രി മുതല്‍ 'ഇന്ന് ചക്ക വെട്ടുന്ന' എക്‌സൈറ്റ്‌മെന്റ്റില്‍ കിടന്നുറങ്ങുന്ന അച്ഛന്‍, രാവിലെ പ്രാര്‍ത്ഥന വേഗം തീര്‍ത്ത് 'ബേബിയെ ... വേഗാവട്ടെ വെളിച്ചെണ്ണയും കത്തിയും എടുക്ക്' എന്ന് പറയുന്ന അച്ഛന്‍. ഈശ്വരാ ഈ ഷോവനിസ്റ്റുകളെ തിരുത്താന്‍ കഴിവുള്ള ഈ ചക്ക കേരളത്തിലെ എല്ലാ വീടുകളിലും വളരട്ടെ. പ്രിയ സ്ത്രീജനങ്ങളെ ഷോവനിസ്റ്റുകള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ വളരെ വേഗം ഒരു പ്ലാവ് നടുക. അടുത്ത തലമുറയിലെ പെണ്‍കുട്ടികള്‍ക്കെങ്കിലും ഉപകരിക്കട്ടെ. ആര്‍ജെ രഘു കുറിച്ചു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X