വിവാഹസമയത്തെ രഘുവും ഭാര്യയും! ചിത്രം പുറത്ത് വിട്ട് താരം, കമന്റുകളുമായി അമൃത സുരേഷും വീണ നായരും
ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമാണ് ആര്‍ജെ രഘുവിനെ മലയാളികള്‍ തിരിച്ചറിയുന്നത്. വളരെ കുറച്ച് കാലം കൊണ്ട് വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് രഘു. രഘുവിനെ പോലെ തന്നെ ഭാര്യ സംഗീത മേനോനും ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. അടുത്തിടെയാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്.
പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രം പുറത്ത് വിട്ട് കൊണ്ടാണ് ആ ദിവസത്തെ സന്തോഷം രഘു പങ്കുവെച്ചിരുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും കൊറോണ കാരണം ദുബായിലുള്ള ഭാര്യയുടെ അടുത്ത് പോകാന്‍ കഴിയാത്തതിനെ കുറിച്ചുമെല്ലാം രഘു പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്ന ചിത്രത്തില്‍ രഘുവും ഭാര്യ സംഗീതയുമാണുള്ളത്. ത്രോബാക്ക് ചിത്രമെന്ന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്ന ഫോട്ടോ ഇരുവരുടെയും വിവാഹസമയത്തോ മറ്റോ എടുത്തതാണെന്നാണ് സൂചന. കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു രഘുവിന്റെ വേഷം. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് സംഗീതയും. 'ഒരു നല്ല ക്യാപ്ഷന്‍ പോന്നോട്ടെ' എന്ന അടിക്കുറിപ്പ് നല്‍കിയായിരുന്നു രഘു ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.
രഘുവിന്റെ പോസ്റ്റിന് താഴെ സംഗീതയും ബിഗ് ബോസിലുണ്ടായിരുന്ന മത്സരാര്‍ഥികളും സുഹൃത്തുക്കളുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. 'പാവം സംഗീ... വേറെ എന്ത് ക്യാപ്ഷന്‍' എന്നായിരുന്നു അമൃത സുരേഷിന്റെ കമന്റ്. ഓഹോ, എന്നെ കണ്ടാല്‍ പാവം തോന്നില്ലേ എന്ന് രഘു അമൃതയോട് തിരിച്ച് ചോദിച്ചിരുന്നു.

സംഗീ... നിനക്ക് അത് തന്നെ വേണമെന്ന് വീണ നായര്‍ പറയുമ്പോള്‍ എനിക്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാ എന്ന് സംഗീത തിരിച്ചും മറുപടി കൊടുത്തു. സംഗീക്കൊത്ത ശങ്കരന്‍ എന്നാണ് രഘുവിന്റെ അടുത്ത സുഹൃത്തും ആര്‍ജെയുമായ ലിഷ്‌ന പറയുന്നത്. സൂപ്പര്‍ ജോഡിയാണ് ഇരുവരുമെന്നും രഘുവിനെ കണ്ടാല്‍ ടിപ്പിക്കല്‍ അമ്പലവാസി പയ്യനെ പോലെ ഉണ്ടെന്നുമടക്കം ഒരുപാട് കമന്റുകളാണ് വരുന്നത്.
കല്യാണമൊക്കെ ആയിരുന്നെങ്കില്‍ ഒന്നും കൂടി നന്നായി ചിരിച്ച് നില്‍ക്കാമായിരുന്നുവെന്ന് രഘുവിനെ ചിലര്‍ ഉപദേശിക്കുന്നുണ്ട്. ഒരുവിധം ആളുകള്‍ക്കെല്ലാം രഘുവും സംഗീതയും മറുപടി കൊടുത്തിട്ടുമുണ്ട്.


Click it and Unblock the Notifications