തലേല് കളറാക്കിയൊണ്ടോ, ഇറുകി പിടിച്ച ജീന്‍സിട്ടതോണ്ടോ പരിഷ്‌കാരി ആവില്ല! രഘുവിന്റെ അച്ഛന്‍ പറയുന്നു
ബിഗ് ബോസിലെത്തിയതിന് ശേഷമാണ് രഘുവിനെ എല്ലാവരും തിരിച്ചറിയുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥിയായി മാറിയിരിക്കുകയാണ് താരം. ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ച് രസകരമായ കമന്റുകളായിരുന്നു രഘുവിനെ കുറിച്ച് ആരാധകര്‍ക്ക് പറയാനുണ്ടായിരുന്നത്. പുറത്തിറങ്ങിയതിന് ശേഷം രഘുവിന്റെ ഓരോ പോസ്്റ്റുകളും വലിയ രീതിയില്‍ തരംഗമാവാറുണ്ട്.
ഇപ്പോഴിതാ തന്റെ വീടിന് പെയിന്റ് അടിച്ച കഥ പറഞ്ഞ് കൊണ്ടാണ് രഘു എത്തിയിരിക്കുന്നത്. അച്ഛനാണ് വെറൈറ്റി കളറുകള്‍ വീടിന് അടിച്ച് ക്രിയേറ്റിവിറ്റി പുറത്തെടുത്തത്. എന്നാല്‍ ഇതൊക്കെ വീടിന് ചേരുന്ന കളറാണോ എന്ന് ചോദിക്കാന്‍ പോയ രഘുവിനെ കാത്തിരുന്നത് അച്ഛന്റെ ചില മാസ് ഡയലോഗുകളായിരുന്നു. വീടിന്റെ വിവിധ കാലഘട്ടത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.

'അയ്യേ .... വിടിനോക്കെ അടിക്കാന്‍ പറ്റിയ കളറാണോ അച്ചാ ഇത്. അച്ഛന്‍ : നിക്ക് ഗോവേലും പോണ്ടിച്ചൊരിലും ഒക്കെ പോയി ഇതുപോലെ കളറുള്ള മതിലിന്റെ മുമ്പീന്ന് ഫോട്ടോ ഇടുമല്ലോ, സ്വന്തം വീട്ടിലായപ്പോ നിനക്ക് പിടിച്ചില്ല. തലേല് കളറാക്കിയൊണ്ടോ, ഇറുകി പിടിച്ച ജീന്‍സിട്ടതോണ്ടോ പരിഷ്‌കാരി ആവില്ല.
(ഇത്രക്ക് വികാരം കൊള്ളാന്‍ ഞാനെന്തു പറഞ്ഞു, ചെലപ്പോ മൂപ്പരെ ക്രിയേറ്റിവിറ്റിയെ പുച്ഛിച്ചതുകോണ്ടാവും... ന്നാലും ഇത്രേം കളറോ? മാസ്ബാപ്പ്... എന്നുമാണ് രഘു പറയുന്നത്.
ഇന്നലെയായിരുന്നു രഘുവിന്റെ വിവാഹ വാര്‍ഷികം. ഭാര്യ സംഗീതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിവാഹത്തെ കുറിച്ചും എട്ട് വര്‍ഷം മുന്‍പ് ഭാര്യയ്ക്ക് തന്നെ ഏല്‍പ്പിച്ച് കൊടുക്കുകയായിരുന്നുമൊക്കെ രഘു പറഞ്ഞിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന സംഗീത മേനോന്‍ ആണ് രഘുവിന്റെ ഭാര്യ. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി ബിഗ് ബോസിലെ സഹമത്സരാര്‍ഥികളും ആരാധകരുമെല്ലാം എത്തിയിരുന്നു.

കോഴിക്കോട് സ്വദേശിയായ രഘു റേഡിയോ ജോക്കി ആയി വര്‍ക്ക് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലേക്ക് അവസരം കിട്ടുന്നത്. ശബ്ദത്തിലൂടെ മാത്രം കേട്ടിരുന്നവര്‍ക്ക് മുന്നിലേക്ക് എത്തിയ രഘു ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ഥികളില്‍ ഒരാളായിട്ടാണ് പുറത്തേക്ക് വന്നത്. ഒരുപാട് ആരാധകരെ സ്വന്തമാക്കാനും സാധിച്ചിരുന്നു.


Click it and Unblock the Notifications