For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഴ്സലോണയുമായുള്ള നീണ്ട ബന്ധം മെസ്സി ആരംഭിക്കുന്നത് അവിടെ മുതലാണ്! ആര്‍ജെ രഘുവിന്റെ കുറിപ്പ്‌

  |

  ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ആര്‍ജെ രഘു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായിരുന്നു താരം. ആര്‍ജെ രഘുവിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടതാരം ലയണല്‍ മെസിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുളള രഘുവിന്റെ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

  messi-raghu

  മെസി ബാഴ്‌സലോണയിലേക്ക് എത്തിയതിനെക്കുറിച്ചും ഇപ്പോഴും ഒരു വിസ്മയമായി തുടരുന്നതിനെക്കുറിച്ചുമെല്ലാം ആര്‍ജെ രഘു തന്റെ പോസ്റ്റില്‍ പറയുന്നു. ആര്‍ജെ രഘുവിന്റെ വാക്കുകളിലേക്ക്: കാറ്റിലോണിയയിലെ എഇ ബാഴ്സലോണയുടെ യൂത്ത് അക്കാദമി ഗ്രൗണ്ടില്‍ വിങ്ങുകളിലൂടെ കുതിച്ചു കയറുന്ന ഒരു 12 കാരനെ നോക്കി കാണികള്‍ കയ്യടിച്ചു.

  സച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  കാഴ്ചയില്‍ ഉയരക്കുറവെങ്കിലും മൈതാനത്ത് വേഗതയില്‍ പന്ത് കൈക്കലാക്കുന്ന ആ കുഞ്ഞു പയ്യനെ ബാഴ്സലോണയുടെ ടെക്ക്‌നിക്കല്‍ വിഭാഗം മേധാവി കാര്‍ലോസ് റഷാഖിന് നന്നേ ബോധ്യപ്പെട്ടു. അര്ജന്റീനക്കാരന്‍ കുഞ്ഞു പയ്യനെ കാര്‍ലോസ് അടുത്തു പരിചയപെട്ടു. ഒരു സിംഗിള്‍ ട്രയല്‍ കൂടി എടുക്കാനാവശ്യപ്പെട്ടു. മൂന്നു വ്യത്യസ്ത പൊസിഷനുകളില്‍ നിന്നും ഫ്രീ കിക്കുകള്‍ എടുക്കാന്‍ ആ കുഞ്ഞു പയ്യനോട് കാര്‍ലോസ് ആവശ്യപ്പെട്ടു.

  ഗോള്‍ വലയിലേക്ക് പന്ത് പറന്നിറങ്ങുന്നതിലെ സൗന്ദര്യം ആസ്വദിച്ചിരുന്നുപോയ നിമിഷങ്ങള്‍ കാര്‍ലോസിന്റെ മനം നിറച്ചു. ഉടന്‍ തന്നെ ബാഴ്‌സലോണയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കാര്‍ലോസിന്റെ സന്ദേശം പോയി. 'നമ്മുടെ ടീമിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ ഒരു അത്ഭുത ബാലനെ കണ്ടെത്തിയിരിക്കുന്നു' , മറുപടി സന്ദേശത്തിനു കാത്തുനില്‍ക്കാതെ കാര്‍ലോസ് ടിഷ്യു പേപ്പറില്‍ (പേപ്പര്‍ നാപ്കിന്‍ ) ഒരു കോണ്‍ട്രാക്ട് എഴുതി.

  "കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു! അപ്പോള്‍ പിന്നെ രമേഷേട്ടന്റെ കാര്യം പറയണ്ടല്ലോ"

  2001 ലെ ആ കോണ്‍ട്രാക്ടാണ് ഫുട്ബാള്‍ ലോകം അടക്കി വാഴുന്ന മിശിഹായുടെ ബാഴ്സലോണയുമായുള്ള ആദ്യ കരാര്‍. ബാഴ്‌സലോണയുമായുള്ള നീണ്ട ബന്ധം മെസ്സി ആരംഭിക്കുന്നത് അവിടെ മുതലാണ്. ആധുനിക ഫുട്ബാളില്‍ മെസ്സി ഇന്നും ഒരു സൂപ്പര്‍ മിസ്റ്ററിയാണ്. മെസ്സിയുടെ തലച്ചോറിലെ മിന്നി മറയുന്ന തീരുമാനങ്ങള്‍ ഇത്ര പെട്ടന്ന് കാലുകളിലേക്കു എത്തുന്നതിന്റെ ഗുട്ടന്‍സ് എന്തെന്ന് ലോകത്തെ പല യുണിവേഴ്‌സിറ്റികളും ഇന്നും പഠിച്ചു വരുന്ന വിഷയമാണ്. മൈതാനത്തെ കൊടുങ്കാറ്റ് ലോകത്ത് അവതരിച്ച് ഇന്നേക്ക് 33 വര്‍ഷങ്ങള്‍ .ഇന്നും ബാഴ്സലോണയുടെ മ്യൂസിയത്തില്‍ ഈ കരാര്‍ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്, ആര്‍ജെ രഘു കുറിച്ചു.

  വാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും

  Read more about: bigg boss 2
  English summary
  Bigg Boss Fame RJ Raghu Wishes Lionel Messi A Very Happy B'day By Sharing His Inspirational Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X