സ്‌റ്റെപ്പ് കട്ടിന് ഇരുന്ന സൂരജിന് ഭാര്യ കൊടുത്ത പണി! വീഡിയോ വൈറല്‍
ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ആര്‍ജെ സൂരജ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലെത്തിയ താരം കുറച്ചുദിവസങ്ങള്‍ മാത്രമാണ് ഷോയിലുണ്ടായിരുന്നത്. ബിഗ് ബോസ് ഹൗസില്‍ പൊതുവ ശാന്തസ്വഭാവക്കാരനായാണ് സൂരജിനെ പ്രേക്ഷകര്‍ കണ്ടത്. വളരെ അപൂര്‍വ്വമായാണ് ശബ്ദമുയര്‍ത്തിയെല്ലാം സൂരജ് സംസാരിച്ചിരുന്നത്. ബിഗ് ബോസിന് മുന്‍പ് അവതാരകനായും സൂരജ് തിളങ്ങിയിരുന്നു. ഒപ്പം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള സൂരജിന്റെ വീഡിയോകളും ശ്രദ്ധേയമാവാറുണ്ട്.

ലോക്ഡൗണ്‍ സമയത്ത് ഭാര്യയ്‌ക്കൊപ്പം ദോഹയിലാണ് താരമുളളത്. കുറക്കൊലമായി ഖത്തറില്‍ ആര്‍ജെയായി ജോലി നോക്കുകയാണ് സൂരജ്. അടുത്തിടെ ജോലിയില്‍ നിന്നും ഇടവേളയെടുത്താണ് താരം ബിഗ് ബോസ് ഷോയിലേക്ക് എത്തിയിരുന്നത്.
ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ആര്‍ജെ സൂരജ്. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് താരം എത്താറുളളത്. ആര്‍ജെ സൂരജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ കാലം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തതുകൊണ്ട് വീട്ടില്‍ നിന്നും തന്നെ മുടിവെട്ടിയിരിക്കുകയാണ് സൂരജ്.
വീട്ടില്‍ വെച്ച് തല മൊട്ടയടിച്ചിരിക്കുകയാണ് സൂരജ്. ഇതിന്റെ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ലോക് ഡൗണ്‍ സമയത്ത് ഭാര്യ അക്ഷയ തനിക്ക് ചെയ്തു തന്നെ സഹായത്തെക്കുറിച്ചാണ് വീഡിയോയില്‍ സൂരജ് പറയുന്നത്. ഒപ്പം ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ സൂരജ് നല്‍കിയ അടിക്കുറിപ്പും ശ്രദ്ധേയമായിരുന്നു. സ്റ്റെപ്പ് കട്ടിന് ഇരുന്നതാ, ഓളു തല കട്ടക്കാഞ്ഞത് ഭാഗ്യം. എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് പുതിയ വീഡിയോ ആര്‍ജെ സൂരജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം മറ്റു മല്‍സരാര്‍ത്ഥികളെക്കുറിച്ചുളള തന്റെ അഭിപ്രായവും സൂരജ് പങ്കുവെച്ചിരുന്നു. ഒപ്പം ഫൈനലില്‍ എത്താന്‍ സാധ്യതയുളളവരുടെ പേരുകളും സൂരജ് അന്ന് പ്രവചിച്ചിരുന്നു. അവതാരകന്‍, ആര്‍ജെ എന്നതിലുപരി വ്‌ളോഗറായും സോഷ്യല്‍ മീഡിയ പ്രെമോട്ടറായും ആര്‍ജെ സൂരജ് തിളങ്ങിയിരുന്നു.


Click it and Unblock the Notifications