ഒരു ദിവസത്തേക്ക് ഇത്രയും പണമോ! റോബിൻ ബി​ഗ് ബോസിൽ 70 ദിവസം കൊണ്ട് നേടിയ തുക

ജീവിതം മാറ്റി മറിക്കാൻ കെൽപ്പുള്ള ഷോയാണ് ബി​ഗ് ബോസ്. ഷോയിൽ നിന്നും പുറത്തിറങ്ങുന്ന പല മത്സരാർത്ഥികളും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒന്നുകിൽ വലിയ ആരാധക വൃന്ദം, അല്ലെങ്കിൽ ഹേറ്റേഴ്സ് അതുമല്ലെങ്കിൽ ട്രോളുകൾ എന്നിവയാണ് ബി​ഗ് ബോസിൽ നിന്നിറങ്ങുന്ന മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. വലിയ പ്രതിഫലമാണ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ബി​ഗ് ബോസ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിനെക്കുറിച്ച് റോബിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബി​ഗ് ബോസിൽ പോയ സമയത്ത് പിആർ ടീമിനെ സമീപിച്ചിട്ടില്ല. ആരെങ്കിലും കോൺടാക്ട് ചെയ്തേക്കുമെന്ന് ഏഷ്യാനെറ്റ് പറഞ്ഞിരുന്നു. എന്നെ ആരും കോൺടാക്‌ട് ചെയ്തിട്ടില്ല. എനിക്ക് ആ പ്ലാനും ഇല്ലായിരുന്നു. ഞാനങ്ങോട്ട് ചാൻസ് ചോദിച്ച് പോയ ഷോയാണ്. എന്റെ നൂറ് ശതമാനം ഷോയിൽ കൊടുക്കണമെന്ന് വിചാരിച്ചു. എന്നെക്കൊണ്ട് പറ്റുന്ന രീതിയിലൊക്കെ ഞാൻ കളിച്ചു. അത് കുറേ പേർക്ക് ഇഷ്ടപ്പെട്ടു. അത്രയേ ഉള്ളൂ. ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നില്ല.

Robin Radhakrishnan

ബി​ഗ് ബോസിൽ വരുന്ന എല്ലാവരും വിന്നേർസ് തന്നെയാണ്. കാരണം ഇത്രയും ആളുകളിൽ നിന്ന് സെലക്ട് ആകുന്നത് എളുപ്പമല്ല. മലയാളത്തിലെ ഏറ്റവും വലിയ ഷോ ബി​ഗ് ബോസ് ആണ്. ആരൊക്കെ കാണുന്നില്ലെന്ന് പറഞ്ഞാലും ഏറ്റവും പോപ്പുലറായ ഷോ ബി​ഗ് ബോസ് ആണ്. എല്ലാ വർഷവും ഈ ഷോ ഉള്ളത് കൊണ്ട് അങ്ങനെ തന്നെയായിരിക്കും. ഇത് മറികടക്കാൻ ഒരു ഷോ ഇനി വരാൻ പോകുന്നില്ലെന്ന് റോബിൻ പറഞ്ഞു. വലിയ സംഭവമായി ഈ സീസൺ എനിക്ക് തോന്നിയിട്ടില്ലെന്നും റോബിൻ പറഞ്ഞു.

ഈ പ്രാവശ്യവും ​ഗസ്റ്റ് ആയി പോകാൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷെ താൽപര്യമില്ല. ഞാനെന്റെ നിലപാടിൽ അടിയുറച്ച് നിൽക്കുന്നു. ബി​ഗ് ബോസ് പല സമയത്തും പല നിലപാടാണ് കാണിച്ചത്. കോർപറേറ്റ് കമ്പനിയല്ലേ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. നമ്മൾ സാധാരണക്കാരല്ലേയെന്നും റോബിൻ പറയുന്നു. തനിക്ക് ഷോയിൽ നിന്നും ലഭിച്ച പ്രതിഫലത്തെക്കുറിച്ചും റോബിൻ രാധാകൃഷ്ണൻ സംസാരിച്ചു.

Robin Radhakrishnan

സത്യസന്ധമായി പറഞ്ഞാൽ 25000 രൂപയുണ്ടായിരുന്നു. ഞാൻ ഡോക്ടറായത് കൊണ്ടാണെന്ന് തോന്നുന്നു. എന്നോട് ഇങ്ങോട്ട് സാലറി പറയുകയായിരുന്നു. ഞാൻ ചാൻസ് അങ്ങോട്ട് പോയി ചോദിച്ച ആളാണ്. ഓഡിഷനിൽ പെർഫോം ചെയ്തത് കൊണ്ട് മാത്രം എന്നെ സെലക്ട് ചെയ്തു. ദിവസവും ഇത്ര തരാമെന്ന് പറഞ്ഞു. ഞാൻ ഹാപ്പിയായിരുന്നു എന്നാണ് റോബിൻ പറഞ്ഞത്. 70 ദിവസമാണ് റോബിൻ ബി​ഗ് ബോസിലുണ്ടായിരുന്നത്. റോബിൻ പറയുന്ന കണക്ക് പ്രകാരമാണെങ്കിൽ 18 ലക്ഷത്തോളം രൂപ ഈ ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹത്തിന് പ്രതിഫലമായി ബി​ഗ് ബോസിൽ നിന്നും ലഭിച്ചു. ‌

ബി​ഗ് ബോസ് ഏഴാം സീസണിൽ മത്സരാർത്ഥികളുടെ പ്രതിഫലത്തെക്കുറിച്ച് ഊഹാപോ​ഹങ്ങളുണ്ട്. എന്നാൽ സാലറി വിവരങ്ങൾ പുറത്ത് വിടരുതെന്നാണ് ഷോയുടെ നയം. മലയാളത്തിൽ മത്സരാർത്ഥികൾക്ക് ഇത്രയും വലിയ തുക നൽകുന്ന മറ്റൊരു ഷോ ഇല്ല. അതുകൊണ്ടാണ് വെല്ലുവിളി ഏറെയുള്ള ​ഷോ ആണെങ്കിലും പലരും മത്സരാർത്ഥിയായെത്തുന്നത്. കടബാധ്യതയുള്ള സമയത്താണ് താൻ ബി​ഗ് ബോസിലെത്തുന്നതെന്നും താൻ പറഞ്ഞ തുക പ്രതിഫലമായി തരാൻ ബി​ഗ് ബോസ് തയ്യാറായിരുന്നെന്നും നേരത്തെ നടി മഞ്ജു പത്രോസ് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X