പലരും അവളെ ഉപദേശിച്ചു, പതിനായിരക്കണക്കിന് ചെക്കന്മാരെ കിട്ടുമായിരുന്നിട്ടും പൊടി എന്നെ തെരഞ്ഞെടുത്തു; റോബിൻ

സോഷ്യൽമീഡിയയിലെ ട്രെന്റിങ് കപ്പിൾസിൽ രണ്ടുപേരാണ് റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. ബി​ഗ് ബോസിൽ മത്സരാർത്ഥിയായിരുന്നപ്പോൾ നടിയും ഡാൻസറുമായ ദിൽഷ പ്രസന്നനോട് റോബിൻ പ്രണയം പറഞ്ഞിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയശേഷവും ഇരുവരും സൗഹൃ​ദം നിലനിർത്തിയിരുന്നു. എന്നാൽ റോബിൻ വിവാഹ അഭ്യർത്ഥന നടത്തിയപ്പോൾ ദിൽഷ അതിനെ നിരസിച്ചതോടെയാണ് ഇരുവരുടേയും സൗഹൃദം അവസാനിച്ചതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

പിന്നീടാണ് ആരതി പൊടിയെ റോബിൻ കണ്ട് മുട്ടുന്നതും പ്രണയത്തിലാകുന്നതും. മൂന്ന് വർഷത്തെ പ്രണയത്തിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. താനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ പലരും ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആരതിയെ ഉപദേശിച്ചിരുന്നുവെന്ന് പറയുകയാണ് റോബിൻ.

Robin Radhakrishnan Arati Podi

സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പതിനായിരക്കണക്കിന് ചെക്കന്മാരെ കിട്ടുമായിരുന്നിട്ടും തന്നെ ഭർത്താവായി ആരതി സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ചും റോബിൻ മനസ് തുറന്നു. പൊടിയോട് ഫ്രണ്ട്സ് അടക്കം പലരും ചോദിച്ചിരുന്നു ഇത്രയും അ​ഗ്രസീവായ ടോക്സിക്കായ ഒരാളെ തന്നെ വേണോയെന്ന്. പൊടി ഭയങ്കര പാവമാണ്. അവൾക്ക് എന്നെ അറിയാം.

പുറമെ കാണിക്കുന്നതും നിങ്ങൾ കാണുന്നതുമല്ലാത്ത ഒരു ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പൊടിക്ക് അറിയാം. പൊടിക്ക് ഇപ്പോൾ ഞാൻ ഇല്ലെങ്കിലും പതിനായിരക്കണക്കിന് ചെക്കെന്മാരെ വിവാഹം കഴിക്കാൻ കിട്ടും. എന്നിട്ടും പൊടി എന്നെ ചൂസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എന്തൊക്കയോ നല്ലതുണ്ടെന്നാണ് അർത്ഥം.

ബി​ഗ് ബോസിലായിരുന്നപ്പോൾ ലാലേട്ടന് മുന്നിൽ വെച്ചും ഞാൻ പറഞ്ഞത് അത് തന്നെയാണ് ഡോക്ടർ റോബിൻ രാധാക‍ൃഷ്ണൻ ഒരു പെർഫെക്ട് ആളല്ലെന്നാണ്. പോസിറ്റീവും നെ​ഗറ്റീവുമുള്ള ഒരു സാധാരണക്കാരനാണ്. എനിക്ക് വേണമെങ്കിൽ എന്റെ പോസിറ്റീവ് വശങ്ങൾ കാണിച്ച് നല്ലവനായ ഉണ്ണിയായി അഭിനയിച്ച് കാണിക്കാമായിരുന്നു.

പക്ഷെ ഞാൻ ചെയ്തത് എന്റെ പോസിറ്റീവും നെ​ഗറ്റീവ്സും കാണിച്ച് ഞാൻ ഇതാണ് എന്നെ ഇങ്ങനെ അക്സപ്റ്റ് ചെയ്യൂവെന്ന് പറഞ്ഞാണ് ഞാൻ എന്റെ കാര്യങ്ങൾ ചെയ്തത് എന്ന് റോബിൻ പറയുന്നു. ബി​ഗ് ബോസിലും അതിനുശേഷം പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ടപ്പോഴുള്ള പെരുമാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാണ് റോബിന്റെ സ്വഭാവത്തെ കുറിച്ച് ജനങ്ങൾക് ധാരണയുണ്ടാക്കിയത്. ഹൗസിൽ വെച്ചും പുറത്തിറങ്ങിയശേഷവും പലപ്പോഴും അ​ഗ്രസീവായി അലറി സംസാരിക്കുന്ന റോബിനെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്.

Robin Radhakrishnan Arati Podi

അലറൽ വീരനെന്ന പേര് പോലും ബി​ഗ് ബോസിനുശേഷം റോബിന് വീണിരുന്നു. മാത്രമല്ല നിരന്തരം താരത്തിന്റെ പേരിൽ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരെ വിവാദങ്ങളും ചർച്ചകളും ഉണ്ടായിരുന്നു. റോബിൻ പ്രണയിക്കുന്ന പെൺകുട്ടി എന്ന തരത്തിൽ ഫിനാലെയോട് അടുത്തപ്പോഴും അതിനുശേഷവും വലിയൊരു ജനപിന്തുണ ദിൽഷയ്ക്കുണ്ടായിരുന്നു.

പിന്നീട് ഇരുവരും സൗഹൃദം അവസാനിപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ അതുവരെ ദിൽഷയെ പിന്തുണച്ചവരെല്ലാം എതിരാവുകയും സൈബർ ബുള്ളിയിങ് നടത്തുകയും ചെയ്തിരുന്നു. ബി​ഗ് ബോസ് ഷോയുടെ ഒരു സീസൺ പോലും കണ്ടിട്ടില്ലാത്തയാളാണ് ആരതി. ഒരു ചാനൽ അഭിമുഖത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പരിചയം സൗഹൃ​ദമായി വളർന്നു.

ആരതിയുമായി സൗഹൃദത്തിലായപ്പോഴാണ് ദിൽഷയുമായുള്ള സൗഹൃദം റോബിൻ അവസാനിപ്പച്ചതെന്നും അന്ന് പ്രചരിച്ചിരുന്നു. ഇപ്പോൾ മൂന്നുപേരും സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ആരതിയും റോബിനും ബിസിനസും ദാമ്പത്യവും എല്ലാമായി തിരക്കിലാണ്. ദിൽഷ കരിയറിൽ ശ്രദ്ധ കൊടുത്താണ് മുന്നോട്ട് പോകുന്നത്. അടുത്തിടെ ഒരു മലയാള സിനിമയിൽ നായികയായും ദിൽഷ എത്തിയിരുന്നു. ആരതിയും ചില തെലുങ്ക്, തമിഴ് സിനിമകളിൽ നായിക വേഷം ചെയ്തിട്ടുണ്ട്. സിനിമ മോഹമുള്ളയാളാണ് റോബിനും.

More from Filmibeat

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X