'നീ അല്ലേടാ... സോഷ്യൽമീഡിയയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞേ?'; റോബിനെ ചീത്ത വിളിച്ച് സോഷ്യൽമീഡിയ!
ബിഗ് ബോസ് കഴിഞ്ഞിട്ട് വിശ്രമിക്കാൻ ഒട്ടും സമയം കിട്ടാത്തൊരു മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. പരിപാടികളും ഷോകളും ഉദ്ഘാടനവുമെല്ലാമായി റോബിൻ ഓടി നടക്കുകയാണ്. മര്യാദയ്ക്ക് ഉറങ്ങാൻ പോലും തനിക്ക് സമയം കിട്ടാറില്ലെന്ന് റോബിൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
തനിക്ക് പ്രത്യേകിച്ച് കഴിവുകളൊന്നും ഇല്ലെന്നും അതിനാൽ തന്നെ സോഷ്യൽമീഡിയയിലും ജനങ്ങൾക്കിടയിലും എപ്പോഴും ലൈവായി നിൽക്കാൻ ശ്രമിക്കാറുണ്ടെന്നും റോബിൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
മലയാളവും കടന്ന് തമിഴിൽ നിന്ന് വരെ ആളുകൾ വന്ന് റോബിന്റെ അഭിമുഖങ്ങൾ എടുക്കാറുണ്ട്. അവരെയൊന്നും റോബിൻ നിരാശപ്പെടുത്താറുമില്ല.
റോബിൻ ഏത് പരിപാടിക്ക് പോയാലും അവിടെ റോബിനെ കാണാനും ഒപ്പം നിന്ന് സെൽഫി എടുക്കാനുമായി നൂറ് കണക്കിന് ആളുകളാണ് എത്താറുള്ളത്. കേരളത്തിന്റെ അങ്ങോളമിങ്ങോളം തന്റെ ആരാധകരെ കാണാനായി റോബിൻ സഞ്ചരിച്ച് കഴിഞ്ഞു.

റോബിന്റെ കഠിനാധ്വാനം എത്രത്തോളമാണെന്ന് ബിഗ് ബോസിൽ വെച്ച് തന്നെ പ്രേക്ഷകർ മനസിലാക്കിയതാണ്. എട്ട് മാസം മുമ്പ് ഹൗസിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങൾ റോബിൻ ആരംഭിച്ചിരുന്നു.
ഒരു ഡോക്ടർ കൂടിയായ റോബിൻ ഇപ്പോൾ തന്നെ മുഴുവനായും സിനിമയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിക്കണമെന്നത് അതിയായ മോഹമായതിനാൽ റോബിൻ ഇതിനോടകം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ച് കഴിഞ്ഞു.

ഭാവി വധു ആരതി പൊടിയാണ് ചിത്രത്തിൽ നായിക. റോബിൻ തന്നെയാണ് നിർമാണവും സംവിധാനവും നായകനുമെല്ലാം. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം വർധിപ്പിക്കാനും റോബിൻ തുടങ്ങിയിരുന്നു.
എന്നാൽ പെട്ടന്ന് വിവാഹ നിശ്ചയം ഫെബ്രുവരിയിലേക്ക് തീരുമാനിച്ചതിനാൽ അതിൽ നിന്നും റോബിൻ പിന്മാറി. പരിപാടി കഴിഞ്ഞ ശേഷം സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ റോബിൻ വീണ്ടും ആരംഭിക്കും. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് റോബിൻ.

മറ്റേത് ബിഗ് ബോസ് മത്സരാർഥിയെക്കാളും റോബിൻ പതിന്മടങ്ങ് ആക്ടീവാണ്. റോബിന്റെ ഭാഷയിൽ പറഞ്ഞാൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ കണ്ടന്റ് യുട്യൂബ് ചാനലുകൾക്ക് ആഘോഷിക്കാൻ റോബിൻ നൽകിയിരിക്കും. പക്ഷെ കഴിഞ്ഞ ദിവസം താരം പറഞ്ഞിരുന്നു... ഇനി കുറച്ച് നാളത്തേക്ക് താൻ സോഷ്യൽമീഡിയയിൽ ആക്ടീവായിരിക്കില്ലെന്ന്.
'മാസങ്ങളായി എനിക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ല. എന്റെ ആരോഗ്യം ഇപ്പോൾ ദുർബലമാണ്. ഒരു ചെറിയ ഇടവേള എടുക്കാൻ പദ്ധതിയിടുന്നു. ഞാനൊന്ന് വിശ്രമിക്കാൻ പോവുകയാണ്.'

'സ്വയം റീചാർജ് ചെയ്ത് ശക്തമായി തിരിച്ചുവരും. കുറച്ച് ദിവസത്തേക്ക് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കില്ല. എല്ലാവരേയും മിസ് ചെയ്യും... പുഞ്ചിരിയോടെ തുടരുക' എന്നാണ് റോബിൻ രാധാകൃഷ്ണൻ തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്. എന്നാൽ ഇന്ന് വീണ്ടും റോബിൻ പുത്തൻ സോഷ്യൽ പോസ്റ്റും കുറിപ്പുമെല്ലാമായി റോബിൻ എത്തി.
ആരതി തന്റെ ജീവിതത്തിലേക്ക് വന്നിട്ട് ആറ് മാസം തികഞ്ഞുവെന്ന സന്തോഷം പങ്കുവെച്ചാണ് റോബിൻ പുതിയ കുറിപ്പ് പങ്കുവെച്ചത്.

ഇനിയങ്ങോട്ട് കുറച്ച് നാൾ സോഷ്യൽമീഡിയയിൽ ആക്ടീവായിരിക്കില്ലെന്ന് പറഞ്ഞിട്ട് പിന്നേയും സോഷ്യൽമീഡിയ പോസ്റ്റുമായി എത്തിയതോടെ റോബിന്റെ ഹേറ്റേഴ്സ് ഹേറ്റ് കമന്റുമായി എത്തി കളിയാക്കാൻ തുടങ്ങി. മോശം വാക്കുകൾ അടക്കം ഉപയോഗിച്ചാണ് ഹേറ്റ് കമന്റുകൾ വന്നിരിക്കുന്നത്.
'സോഷ്യൽ മീഡിയയിൽ നിന്ന് ബ്രൈക് എടുക്കുവ എന്ന് പറഞ്ഞിട്ട് എന്തുപറ്റി?, നീ അല്ലേടാ... സോഷ്യൽമീഡിയയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞേ, എന്നിട്ട് ഇതെന്താ?' തുടങ്ങിയ തരത്തിലാണ് കമന്റുകൾ വന്നത്. പക്ഷെ റോബിൻ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications