കല്യാണം കഴിഞ്ഞ് ഭാര്യയെ തിരിച്ചറിയാന്‍ 3 വര്‍ഷമെടുത്തു; മരണക്കിണറിലെ പ്രകടനം കാഴ്ച വെച്ച ഭാര്യയെ പറ്റി റോണ്‍സൺ
ഭാര്യയെയും കൊണ്ട് ദുബായി മരുഭൂമിയിലൂടെ ഡെസേർട്ട് സഫാരിയ്ക്ക് പോയ വിശേഷങ്ങളാണ് റോൺസൺ പങ്കുവെച്ചത്
സീരിയലുകളില്‍ വില്ലനായി അഭിനയിച്ച് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റോണ്‍സണ്‍ വിന്‍സെന്റ്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ റോണ്‍സനും പങ്കെടുത്തിരുന്നു. അവസാനം വരെ ഷോ യില്‍ പിടിച്ച് നിന്ന താരം പുറത്ത് വലിയ തരംഗമുണ്ടാക്കിയിരുന്നു.
മത്സരത്തിന് ശേഷം ഭാര്യയും ഡോക്ടറുമായ നീരജയുടെ കൂടെ വിദേശത്തടക്കം യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം മലേഷ്യയില്‍ നിന്നുള്ള വിശേഷങ്ങളാണ് പറഞ്ഞതെങ്കില്‍ ഇത്തവണ ദുബായിലെത്തിയതിനെ പറ്റിയാണ് റോണ്‍സണ്‍ പറഞ്ഞത്. ദുബായില്‍ മരുഭൂമിയിലേക്ക് യാത്ര നടത്തുകയും അവിടെ നിന്നും ഡെസേര്‍ട്ട് ഡ്രൈവ് നടത്തുകയുമൊക്കെ ചെയ്തിരിക്കുകയാണ് താരദമ്പതിമാര്‍.

ഏകദേശം ഒരേ വൈബുള്ളവരാണ് റോണ്‍സനും ഭാര്യ നീരജയും. അത് മുന്‍പും താരം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്.
'കല്യാണം കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എന്റെ ഭാര്യയെ തിരിച്ചറിയാന്‍ ദുബായിലെ മരുഭൂമിയില്‍ എത്തേണ്ടി വന്നു. മരണകിണറിലെ പ്രകടനം കാഴ്ച വയ്ക്കുന്ന ആളാണ് എന്റെ ഡോക്ടര്‍ ഭാര്യ എന്നറിയാന്‍ ദുബായ് വരെ വരേണ്ടി വന്നു.
നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും', എന്നാണ് റോണ്‍സണ്‍ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ എഴുതിയിരിക്കുന്നത്.

അതേ സമയം ഭാര്യ വളരെ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ പിന്നിലിരിക്കുകയാണ് റോണ്‍സണ്‍. 'അയ്യോ പതിയെ പോവൂ, എന്നെ കൊല്ലാന്‍ കൊണ്ട് പോവുകയാണേ', എന്നൊക്കെ പറഞ്ഞ് വലിയ ഒച്ചത്തില്‍ നിലവിളിച്ച് കരയുന്ന നടനാണ് വീഡിയോയിലുള്ളത്. മാത്രമല്ല ഭാര്യ ഒറ്റയ്ക്കും മരുഭൂമിയിലൂടെ വാഹനത്തില്‍ പാഞ്ഞ് പോവുന്നതൊക്കെ നടന്‍ കാണിച്ചിരിക്കുകയാണ്.
ഡോ. നീരജ സൂപ്പറാണ്. നിങ്ങള്‍ക്ക് പറ്റിയ ഭാര്യ തന്നെയാണെന്ന് മനസിലായില്ലേ? അല്ലെങ്കിലും പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാരെ പെട്ടെന്നൊന്നും മനസിലാക്കാനോ തിരിച്ചറിയാനോ സാധിച്ചെന്ന് വരില്ല. ദുബായിലെ മരുഭൂമിയില്‍ നിന്നെങ്കിലും ഭാര്യയുടെ കഴിവുകള്‍ കണ്ടെത്താന്‍ റോണ്‍സന് സാധിച്ചല്ലോ.
എന്തായാലും രണ്ടാളും പൊളി കപ്പിള്‍സാണ്. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ, രണ്ടാളും എന്തു ചേര്‍ച്ചയാണ്. എന്നും ഇങ്ങനെ തന്നെ ആവട്ടെ, എന്നിങ്ങനെ നിരവധി കമന്റുകളാണ് നടന്റെ വീഡിയോയുടെ താഴെ വരുന്നത്.

അതേ സമയം ബിഗ് ബോസില്‍ പോയപ്പോള്‍ ഇതുപോലെ സംസാരിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വിന്നറായേനെ എന്നാണ് ഒരു ആരാധകന്‍ റോണ്‍സനോട് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ അദ്ദേഹത്തിന് വിജയിക്കണമെന്ന് യാതൊരു ഉദ്ദേശവുമില്ലാതെയാണ് അങ്ങോട്ട് പോയതെന്ന് മറ്റുള്ളവരും ചൂണ്ടി കാണിക്കുന്നു. ബിഗ് ബോസിനകത്തെ ജിമ്മന്മാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു റോണ്‍സണ്‍. ഭക്ഷണത്തിന് വേണ്ടിയല്ലാതെ വേറൊരു കാര്യത്തിനും പ്രശ്‌നമുണ്ടാക്കാതെയാണ് താരം വീടിനകത്ത് നിന്നിരുന്നത്.
ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുള്ള നീരജയാണ് റോണ്‍സന്റെ ഭാര്യ. ഇരുവരും 2020 ലാണ് വിവാഹിതരാവുന്നത്. വിവാഹശേഷം സ്വന്തമായി വീടുണ്ടാക്കി അതില്‍ സന്തുഷ്ടരായി ജീവിക്കുകയാണ്. ഡോക്ടര്‍ കൂടിയായ നീരജ റോണ്‍സന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യയാണ്.
ഇരുവരും ഒരുമിച്ച് ബൈക്കില്‍ റൈഡിന് പോകുന്നതടക്കം നിരവധി സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരുമാണ്. നിലവില്‍ തിരക്കുകൡ നിന്നും മാറി രണ്ടാളും ഹണിമൂണ്‍ യാത്രയിലാണെന്നാണ് മനസിലാവുന്നത്.


Click it and Unblock the Notifications