സ്റ്റാര്‍ മാജിക്കിലെ സാബുമോന്റെ ചോദ്യം! റേസിസവും ബോഡി ഷേമിങ്ങും, ചോദ്യങ്ങളുമായി പ്രേക്ഷകരും

ഫളാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളില്‍ ശ്രദ്ധേയമായ ഷോ ആണ് സ്റ്റാര്‍ മാജിക്. നേരത്തെ ടമാര്‍ പടാര്‍ എന്ന പേരിലായിരുന്നെങ്കില്‍ പിന്നീട് സ്റ്റാര്‍ മാജിക് എന്നായി. ടെലിവിഷന്‍ രംഗത്ത് നിന്നുള്ള താരങ്ങളെ അണിനിരത്ത് നടത്തുന്ന ഗെയിം ഷോ ആണിത്. കളിയും ചിരിയും ടാസ്‌കുകളുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിക്കുന്ന കാര്യങ്ങളെല്ലാം പരിപാടിയിലുണ്ടാവാറുണ്ട്.

ലക്ഷ്മി നക്ഷത്രയാണ് അവതാരകയായിട്ടെത്തുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയെങ്കിലും അടുത്ത കാലത്തായി സ്റ്റാര്‍ മാജികിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് വരാറുള്ളത്. സൂപ്പര്‍താരം മോഹന്‍ലാലിനെ അപമാനിക്കുന്ന വിധത്തില്‍ സ്‌കിറ്റ് അവതരിപ്പിച്ചു എന്ന പേരില്‍ ആഴ്ചകള്‍ക്ക് മുന്‍പ് വലിയ വിവാദം ഉണ്ടായിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ പരിപാടിയ്ക്ക് എതിരെ രംഗത്ത് വന്നതാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

എന്നാല്‍ നിറത്തിന്റെ പേരിലും മറ്റുമായി ഷോ യില്‍ നടക്കുന്ന റേസിസവും ബോഡി ഷെയിമിങ്ങും വീണ്ടും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നോബി, തങ്കച്ചന്‍, അസീസ്, ബിനു അടിമാലി, സുധി, നെല്‍സണ്‍, തുടങ്ങിയ താരങ്ങളെല്ലാവരും പരസ്പരം തമാശ രൂപേണ പറയുന്ന കാര്യങ്ങളായിരുന്നു വിവാദമായത്. പല തവണ വിമര്‍ശിക്കപ്പെട്ട ഇക്കാര്യത്തെ കുറിച്ച് കഴിഞ്ഞ എപ്പിസോഡില്‍ അതിഥിയായിട്ടെത്തിയ സാബുമോന്‍ സൂചിപ്പിച്ചിരുന്നു.

 star-magic

സാബുമോന്റെ ചോദ്യത്തിന് നോബി മര്‍ക്കോസ് ഉത്തരം പറയുകയും ചെയ്തിരുന്നു. ഇതോടെ ഈ ഷോ തിരക്കഥയാണോ എന്ന് സംശയം ഉന്നയിക്കുകയാണ് ആരാധകര്‍. ഇതില്‍ തങ്കച്ചനെ സ്ഥിരമായി നിറത്തിന്റെ പേരില്‍ കളിയാക്കി ആണ് കോമഡി ഉണ്ടാക്കുന്നത്, അത് ശരിയാണെന്നും തങ്കച്ചനെ കളിയാക്കാന്‍ മാത്രം സൗന്ദര്യം ഉണ്ടെന്നുമൊക്കെ നോബിക്ക് തോന്നുന്നുണ്ടൊ എന്നായിരുന്നു സാബു മോന്‍ ചോദിച്ചത്.

ഇതേ കാര്യം ഏറ്റുപിടിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. സാബുമോന്റെ ചോദ്യം ഏറ്റെടുത്ത് ആരാധകരും പരിപാടിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറ്റ് ചിലര്‍ അനുകൂലിക്കുന്നുണ്ട്. അതേ സമയം ഫേസ്ബുക്ക് പേജിലൂടെ ഇതിനുള്ള വിശദീകരണം സാബുമോനും നല്‍കിയിരുന്നു.

Recommended Video

Mia George Wedding Visuals | FilmiBeat Malayalam

'എനിക്ക് ചോദ്യം ഉന്നയിക്കാന്‍ ഉള്ള അവകാശമേ ഉള്ളൂ. മറുപടിയും തിരിച്ചുള്ള ചോദ്യങ്ങളും അതിന്റെ മറുപടിയും ഒക്കെ ടെലികാസ്‌ററ് ചെയ്യണമോ വേണ്ടയോ എന്നതൊക്കെ ചാനലിന്റെയും പ്രൊഡ്യൂസറുടെയും ഒക്കെ അവകാശങ്ങള്‍ ആണു. എന്റെ ചോദ്യം ടെലികാസ്‌ററ് ചെയ്തതിനു നന്ദി. അഭിനവ വീട്ടിലിരുന്നു ഇന്റര്‍നെറ്റ് വഴി ആക്ടിവിസം നടത്തുന്ന ഒരു ഊളാപ്പിക്കളുടെയും അഭിപ്രായം കേള്‍ക്കാന്‍ പോലും താല്‍പര്യം ഇല്ല' എന്നുമായിരുന്നു സാബുമോന്റെ കുറിപ്പ്.

More from Filmibeat

Read more about: sabumon abdusamad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X