'അന്നേ നിഗൂഢത തോന്നി, യുകെയിൽ എത്തിയതിന് പോലും വ്യക്തതയില്ല, രണ്ട് കോടിയിലധികം സെറ്റിൽമെന്റായി കിട്ടി'
അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യൽ മീഡിയയിൽ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന മാർഗമെന്നും ഇപ്പോൾ റിട്ടയർമെന്റ് ലൈഫ് നയിക്കുകയാണെന്നും പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ അൻവിൻ സോഷ്യൽമീഡിയയിൽ കാണിക്കുന്ന ആഢംബര ജീവിതം വെറും പൊള്ളയായ കെട്ടുകഥ മാത്രമാണെന്നാണ് പ്രചരിക്കുന്നത്.
അതുമായി ബന്ധപ്പെട്ട് ചില വീഡിയോകളും പുറത്ത് വന്നിരുന്നു. ഇരുപത്തിയൊന്ന് വാഹനങ്ങൾ സ്വന്തമായി ഉണ്ടെന്നൊക്കെ അൻവിൻ വെറുതെ പൊങ്ങച്ചം പറഞ്ഞതാണെന്നും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ അൻവിൻ ജോസുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ.

അൻവിനുമായി കണക്ട് ചെയ്യാൻ ഇപ്പോഴത്തെ പിള്ളേർക്ക് കുറച്ച് കോമൺ ഫാക്ടേഴ്സ് കാണും. ലൈഫ്സ്റ്റൈലാണ് അതിൽ ഒന്ന്. സോഷ്യൽമീഡിയയിൽ ലൈഫ്സ്റ്റൈൽ അതിശയോക്തിപരമായി പറയുകയോ കാണിക്കുകയോ ചെയ്താൽ അത് പിന്നീട് വലിയ സീനുള്ള പരിപാടിയാകും. അൻവിൻ ജോസ് യുകെയിലാണ്. അവിടെ സെറ്റിൽഡാണ്. അവിടുത്തെ ലൈഫ്സ്റ്റൈൽ, ഡോഗ്സ്, കാർ തുടങ്ങിയ കാര്യങ്ങൾ വീഡിയോയിലൂടെ അൻവിൻ കാണിക്കുമ്പോൾ ഇവിടുത്തെ യൂത്തിന് ആ വൈബ് കേറിപിടിക്കും.
അൻവിന്റെ ലൈഫ്സ്റ്റൈലിന്റെ പിന്നിൽ എന്താണെന്ന ഒരു ചോദ്യം കുറച്ച് മാസങ്ങൾക്ക് മുമ്പ് അൻവിന്റെ ഇന്റർവ്യൂസ് പുറത്ത് വന്നപ്പോൾ ആളുകൾ കമന്റായി കുറിച്ചിരുന്നു. എന്തോ ഒരു നിഗൂഢതയുണ്ടെന്ന് പലർക്കും തോന്നിയിരുന്നു. അതാണ് അവർ കമന്റായി കുറിച്ചത്. തന്റെ ബിസിനസുകളെ കുറിച്ച് സംസാരിക്കുമെങ്കിലും അതിനെ കുറിച്ച് പൂർണ്ണമായും ഒരു അഭിമുഖത്തിലും അൻവിൻ പറയുന്നില്ല.
യുകെയിൽ എത്തിയത് എങ്ങനെ എന്നതിൽ പോലും വ്യക്തതയില്ല. അൻവിൻ എവിടെയോ എന്തൊക്കയോ ഒളിപ്പിച്ചുവെക്കുന്നുണ്ട്. അന്നേ പലരും എന്നോട് ഇതേ കുറിച്ച് മസേജ് അയച്ചിരുന്നു. റീൽ അല്ല റിയാലിറ്റിയെന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. ഇപ്പോൾ ആളുകളിൽ നിന്ന് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് അൻവിൻ ഉത്തരം പറയുമോയെന്ന് അറിയില്ല. തന്റെ റിച്ച് ലൈഫ്സ്റ്റൈൽ കാണിച്ചുകൊണ്ടാണ് അൻവിൻ സോഷ്യൽമീഡിയയിലേക്ക് എത്തുന്നത്.
അൻവിൻ കേരളത്തിലേക്ക് തിരിച്ച് വരാൻ ഒരു ബേസുണ്ടാക്കാനുള്ള പ്ലാനിങ്ങിലാണെന്ന് തോന്നുന്നു. ഇത് എന്റെ ഒരു ഊഹാപോഹമാണ്. അൻവിന്റെ റിച്ച് ലൈഫ്സ്റ്റൈൽ കണ്ടാണ് അതാണ് റിയാലിറ്റിയെന്ന് കരുതി ഒരു മാസീവ് ഫാൻ ഫോളോയിങ് ഉണ്ടായിരിക്കുന്നത്. യുകെയെക്കാൾ നല്ലവിളനിലം കേരളമാണ് മലയാളികൾക്കിടയിലാണെന്ന് അറിയാവുന്നതുകൊണ്ട് അൻവിൻ തിരിച്ച് വരുന്നതായിരിക്കണം. അതിന് മുന്നോടിയായിട്ടാകും ഇന്റർവ്യൂകൾ കൊടുത്തത്.

അൻവിന്റെ വിഷയത്തിൽ ഒരു സ്കാമുണ്ട്. കാരണം ആളുകളുടെ മുന്നിലേക്ക് റിയൽ അല്ലാത്തൊരു ലൈഫ്സ്റ്റൈൽ കാണിക്കുന്നു. കാറുകളുടെ എണ്ണം പെരിപ്പിച്ച് കാണിക്കുന്നു, 29 വയസായപ്പോഴേക്കും റിട്ടയറായിയെന്ന് പറഞ്ഞ് ഈസി ലൈഫിനെ കുറിച്ച് സംസാരിക്കുന്നു. ഇതെല്ലാം പൈസ പറ്റിച്ചിട്ടുള്ള സ്കാം അല്ലെങ്കിലും മോട്ടിവേഷൻ ചെയ്ത് ഇൻസ്പെയർ ചെയ്തുള്ള സ്കാമാണ്. സ്റ്റുഡന്റ് വിസയിലാകും യുകെയിൽ എത്തിയിട്ടുണ്ടാവുക. പിന്നീട് റിലേഷനിൽ ആയശേഷം ഡിപ്പന്റന്റ് വിസയിലേക്ക് മാറിയതാകും.
28 വയസിൽ റിട്ടയർ ചെയ്ത് യുകെയിൽ ജീവിക്കുക എന്നത് ഈസിയല്ല. മാസാകാൻ വേണ്ടി അടിച്ചതാണ്. അത് പക്ഷെ കയ്യിൽ നിന്നും പോയൊരു ഐറ്റമായി മാറി. നിലവിൽ കേരളത്തിൽ അൻവിനുമായി ബന്ധപ്പെട്ട് സ്കാമൊന്നുമില്ല. അൻവിന് യുകെയിൽ ഒരു കെയർ അസിസ്റ്റൻസിനെ നൽകുന്ന ഒരു ഏജൻസി ഉണ്ടായിരുന്നു. മൂന്നുപേരുടെ പാട്നർഷിപ്പിൽ ഉള്ള ഏജൻസിയായിരുന്നു.
അൻവിന്റെ കല്യാണം യുകെയിൽ വെച്ച് കഴിഞ്ഞു. ഡിപ്പന്റന്റ് വിസയിലാണ് നിൽക്കുന്നത്. അൻവിൻ കെയർ ഹോം വിസയിലേക്ക് മാറാൻ സ്റ്റുഡന്റ്സിന് വിസ നൽകുമായിരുന്നു എന്നൊക്കെയാണ് അൻവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ മനസിലായത്.
കെയർഹോമുമായി അൻവിന്റെ ഏജൻസിക്കുള്ള തർക്കം വിൻ ചെയ്തപ്പോൾ രണ്ട് കോടി രൂപയിൽ കൂടുതൽ തുക സെറ്റിൽമെന്റ് എമൗണ്ടായി കിട്ടിയിട്ടുണ്ട്. കൂടാതെ ചില മിഡിൽ മാൻ പരിപാടികൾ വിസയുമായി ബന്ധപ്പെട്ട് ചെയ്യാനും അൻവിന് അറിയാം. ഇരുപത്തിയൊന്ന് കാർ ഒന്നും സ്വന്തമായില്ല. എല്ലാം റോളിങാണെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











