സിന്ധുവിന്റെയും മക്കളുടേയും കിണ്ണൻ ബുദ്ധി, അവരെ കുറ്റം പറയാൻ പറ്റില്ല, ആരാണ് ഇന്ന് സാധാരണക്കാർ?; സായ് കൃഷ്ണ

മൂന്ന് ദിവസം മുമ്പ് സിന്ധു കൃഷ്ണയും പെൺമക്കളായ അഹാനയും ഇഷാനിയും ഹൻസികയും ചേർന്ന് ആരംഭിച്ച സിയ എന്ന സാരി ബ്രാന്റാണ് ഇപ്പോൾ ചർച്ച വിഷയം. സിന്ധുവും മക്കളും ഹാന്റ് പിക്ക് ചെയ്ത് എടുത്ത സാരികളുടെ എക്സ്ക്ലൂസീവ് കലക്ഷനാണ് സിയയിലുള്ളത്. ലിമിറ്റഡ് സ്റ്റോക്ക് മാത്രമാണുള്ളത്. താരകുടുംബം സൈറ്റ് പരിചയപ്പെടുത്തിയപ്പോൾ ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. മിനിറ്റുകൾക്കുള്ളിലാണ് സാരികൾ മിക്കതും സോൾഡ് ഔട്ടായത്.

ബ്രാന്റിനൊപ്പം തന്നെ സാരികളുടെ വിലയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കാരണം സ്റ്റാർട്ടിങ് പ്രൈസ് ഏഴായിരം മുതലാണ്. അത് സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന വിലയല്ലെന്നാണ് വിമർശനം. വിഷയത്തിൽ പ്രതികരിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ സായ് കൃഷ്ണ എത്തി. ആരാണ് ഇന്ന് സൊസൈറ്റിയിലെ സാധാരണക്കാർ എന്ന് തനിക്ക് മനസിലാക്കാൻ കഴിയാറില്ലെന്ന് സായ് പറഞ്ഞു.

Ahaana Krishna
Photo Credit: Ahaana Krishna / sai krishna

സാരിക്ക് പ്രൈസ് കൂടുതലാണെന്ന് പറഞ്ഞാണ് വിമർശനം. സാധാരണക്കാർക്ക് വേണ്ടിയല്ലേ നിങ്ങൾ ബിസിനസ് തുടങ്ങിയത് എന്നുള്ള കമന്റുകളെല്ലാം അഹാനയുടെയും സഹോദരിമാരുടെയും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. അഹാനയും അമ്മയും സഹോദരിമാരും അവരുടെ സോഷ്യൽമീഡിയ ഫെയിം ബിസിനസിന് വേണ്ടി ഉപയോ​ഗിക്കുന്നു.

75 ശതമാനത്തോളം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിനും കണ്ടൻ ക്രിയേറ്റേഴ്സിനും സ്വന്തമായി ബിസിനസുണ്ട്. അഹാനയോട് ഫോളോവേഴ്സ് വിലയെ കുറിച്ച് ചോദിച്ച ചോദ്യം റെലവന്റാണ്. ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻ ബിസിനസ് ആണെങ്കിലും വ്യൂവേഴ്സിലേക്കാണ് ഇതുമായി ചെല്ലുന്നത്. അതുകൊണ്ടാണ് സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയിലുള്ളവ വിറ്റാൽ പോരേയെന്ന ചോ​ദ്യം വരുന്നത്.

പക്ഷെ അവരുടെ വീഡിയോയിൽ വ്യക്തമാണ് അവരുടെ ബ്രാന്റിന്റെ കലക്ഷനിലുള്ളത് എക്സ്ക്ലൂസീവായ സാരി പീസുകൾ ആയിരിക്കുമെന്ന്. മാത്രമല്ല ശരാശരിക്ക് മുകളിലുള്ള ലൈഫ് സ്റ്റൈലാണ് സിന്ധു കൃഷ്ണയുടേയും മക്കളുടേയും. അവർ ഫങ്ഷനുകൾക്കും മറ്റും എടുക്കുന്ന സാരികൾക്ക് അതുകൊണ്ട് തന്നെ നല്ല വിലയുമുണ്ടാകും.

കേരളത്തിന് പുറത്ത് പോയി ഒരു സാരി വാങ്ങുമ്പോൾ അവർക്ക് ഡിസ്കൗണ്ട് കിട്ടില്ല. പക്ഷെ കസ്റ്റമേഴ്സിന് കൂടി എന്നുള്ള രീതിയിൽ നാല് പേരും സാരികൾ പർച്ചേസ് ചെയ്യുമ്പോൾ അവർക്ക് അത് ലാഭമാണ്. നല്ലൊരു തുകയ്ക്ക് സ്വന്തം ഉപയോ​ഗത്തിനുള്ള സാരി വാങ്ങാനും സാധിക്കും ട്രാവൽ എക്സ്പെൻസും തിരികെ കിട്ടും. അവരു‍ടെ കോൺസപ്റ്റ് നല്ലതാണ്. ലിമിറ്റഡ് കലക്ഷനാണ് അവരുടേത്. ദിയ കൃഷ്ണയെ ഒഴിവാക്കിയോ എന്നുള്ള ചോദ്യങ്ങളും കമന്റ് ബോക്സിലുണ്ട്.

Ahaana Krishna
Photo Credit: Ahaana Krishna / kavya madhavan

അങ്ങനെ അവർ പറഞ്ഞിട്ടില്ല. ആഹാദിഷികയിൽ ദിയയുടെ പേരും ഉൾപ്പെടുന്നുണ്ട്. അമ്മയും മൂന്ന് മക്കളും പാട്നേഴ്സ് ആയിരിക്കും. ദിയയ്ക്ക് മറ്റൊരു ബിസിനസും ഉണ്ടല്ലോ. ഏറ്റവും കോമഡി ഇവരുടെ ബ്രാന്റിനെ താരതമ്യപ്പെടുത്തുന്നത് കാവ്യ മാധവന്റെ ലക്ഷ്യയുമായിട്ടാണ്. സിന്ധു കൃഷ്ണ മക്കളുമായി ബിസിനസിലേക്ക് ഇറങ്ങിയതുകൊണ്ട് കാവ്യ മീനാക്ഷിയെ ഇറക്കിയതല്ല. കഴിഞ്ഞ വർഷം മുതൽ മീനാക്ഷി ലക്ഷ്യയുടെ മോഡലാണ്.

പിന്നെ സാരി വാങ്ങാൻ സിന്ധുവും മക്കളും ആരെയും നിർബന്ധിക്കുന്നില്ല. പ്രൈസ് കുറഞ്ഞിരുന്നുവെങ്കിലെന്ന് ആളുകൾ പ്രതീക്ഷിക്കുന്നതിനേയും കുറ്റം പറയാൻ കഴിയില്ല. കാരണം അവരുടെ വീഡിയോ കാണുന്നത് ഏറെയും മിഡിൽ ക്ലാസ് ആളുകളാണ്. ഇവരുടേത് കിണ്ണൻ ബുദ്ധി. ഇനി വ്ലോ​ഗിൽ പ്രമോട്ട് ചെയ്യാം. താൽപര്യമുള്ളവർ വാങ്ങിയാൽ മതി. പിന്നെ ഇന്നത്തെ സൊസൈറ്റിയിലേക്ക് നോക്കുമ്പോൾ ആരാണ് സാധാരണക്കാർ എന്നൊരു ചോദ്യം മനസിൽ വരും.

ആവറേഡജ് ലിവിങ് സ്റ്റൈൽ ഉള്ളവർ പോലും എല്ലാം വാങ്ങാറുള്ളവരാണ്. എല്ലാവരുടേയും ലൈഫ് സ്റ്റൈൽ മാറി. സ്പെന്റ് ചെയ്യാൻ തുടങ്ങി. സ്പെഷ്യൽ ഇവന്റ് വരുമ്പോൾ അത്യാവശ്യം പൈസ മുടക്കുന്നവരാണ് എല്ലാവരും. ദിയ കൃഷ്ണയ്ക്ക് പറ്റിയതുപോലെ ജോലിക്കാ​ർ പറ്റിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X