സുധി രാത്രി വെള്ളമടിച്ചിട്ട് പൈസ ചോദിച്ച് പലരേയും വിളിക്കും, അവരോട് വീട്ടിലെ പ്രശ്നങ്ങൾ രേണു വിവരിക്കും; സായ്

കൊല്ലം സുധിയുടെ രണ്ടാം വിവാഹം, മരണശേഷം സുധിയുടെ അക്കൗണ്ടിലേക്ക് ആളുകൾ അയച്ച പണം തുടങ്ങിയവയെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയിൽ ചർച്ച വിഷയമാണ്. എന്നാൽ താനൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ലെന്ന രീതിയിലാണ് ഭാര്യ രേണു വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം വൈബർ ​ഗുഡ് ദേവുവിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങളോട് രേണു പ്രതികരിച്ചിരുന്നു. ആ അഭിമുഖം കണ്ടശേഷം രേണു-സുധി ദമ്പതികളുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന സത്യങ്ങൾ വെളിപ്പെടുത്തുകയാണ് യുട്യൂബറും മുൻ ബി​ഗ് ബോസ് താരവുമായ സായ് കൃഷ്ണ.

കുടുംബത്തിന് വേണ്ടി ഒന്നും സമ്പാദിക്കാതെ സീറോ ബാലൻസിൽ നിൽക്കുമ്പോഴാണ് സുധി മരിച്ചതെന്ന് അഭിമുഖത്തിൽ രേണു പറഞ്ഞിരുന്നു. അത് ശുദ്ധ തെമ്മാടിത്തരമായാണ് തനിക്ക് തോന്നിയതെന്ന് സായ് കൃഷ്ണ പറഞ്ഞു. കിച്ചുവിന്റെ യുട്യൂബ് ചാനലിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സായപ്പോൾ അമ്മയായ രേണു ഒന്ന് അഭിനന്ദിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നാട്ടുകാർ ചോദിക്കുന്നുണ്ട്.

Renu Sudhi

അതിന് ഒരു കാരണമുണ്ട്. ജിന്റോ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടപ്പോൾ അത് ഷെയർ ചെയ്ത് രേണു ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അത് ഫ്രണ്ടാണല്ലോ. ഫ്രണ്ട് എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെ അഭിനന്ദിക്കും. സ്വന്തം മകന്റെ അച്ചീവ്മെന്റിനെ അഭിനന്ദിക്കില്ല. അമ്മയായതുകൊണ്ട് അത് ചെയ്യേണ്ട കാര്യമില്ലെന്ന ലൈനാണ്. അഭിനന്ദിക്കണോ വേണ്ടയോ എന്നത് രേണുവിന്റെ ഇഷ്ടം.

കണ്ടപ്പോൾ പറയണമെന്ന് തോന്നി. അതുപോലെ സുധിയുടെ അക്കൗണ്ടിലേക്ക് വന്ന പൈസ ഉപയോ​ഗിച്ച് കിച്ചുവിന് ബൈക്ക് മേടിച്ച് കൊടുത്തുവെന്ന് രേണു പറയുന്നത് കേട്ടു. വരുമാന മാർ​ഗമായിരുന്ന വ്യക്തിയെ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് ഇനി എങ്ങനെയാകുമെന്ന് അറിയാത്ത അവസ്ഥയിൽ മക്കളോടുള്ള സ്നേഹം കാണിക്കേണ്ടത് അവർ ​ആ​ഗ്രഹിക്കുന്ന വസ്തു വലിയ തുക മുടക്കി വാങ്ങി കൊടുത്തിട്ടാകരുത്. സാഹചര്യം പറഞ്ഞ് മനസിലാക്കി കൊടുക്കണം.

സുധി മരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പട്ടിണി കിടക്കേണ്ടെന്നും അത്യാവശ്യ കാര്യങ്ങൾക്ക് ബുദ്ധിമുട്ടരുതെന്നും കരുതിയാണ് അന്ന് ആളുകൾ സുധിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. മാത്രമല്ല രക്തബന്ധത്തിലുള്ള ആര് മരിച്ചാലും ഉടനെ ഓടിചെന്ന് അവരുടെ പേരിൽ വന്ന പണം എടുക്കാൻ പാടില്ല. അങ്ങനെ എടുത്തത് ബാങ്ക് കണ്ടുപിടിച്ചാൽ അത് വൻ പ്രശ്നമാണ്. കൊറോണ സമയത്ത് സുധിക്ക് ഒരുപാട് കടവും പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.

രേണു നിരന്തരമായി അഭിമുഖങ്ങൾ നൽകുന്നതിലൂടെ ഇല്ലാതാകുന്നത് സുധിയുടെ രണ്ട് മക്കളുടേയും പ്രൈവസിയാണ്. പണ്ടത്തെ കുട്ടികളെപ്പോലെയല്ല ഇപ്പോഴത്തെ കുട്ടികൾ. എല്ലാം കണ്ടും കേട്ടുമാണ് വളരുന്നത്. അതുകൊണ്ട് തന്നെ സുധിയുടെ ഇളയകുട്ടി സ്കൂളിൽ വെച്ച് കൂട്ടുകാർ ഈ വിഷയങ്ങൾ ഡിസ്കസ് ചെയ്യുന്നത് ഭാവിയിൽ കേൾക്കേണ്ടി വരും. ആ കുട്ടിയുടെ പ്രൈവസിയാകെ പ്രശ്നമാകും. രേണുവും മകനെ ആവശ്യമില്ലാതെ സ്ക്രീനിൽ പിടിച്ച് നിർത്തുന്നുണ്ട്.

Renu Sudhi

കൊല്ലം സുധി ഒന്നും സമ്പാദിച്ച് തന്നിട്ടല്ല പോയതെന്ന് രേണു പറയുന്നത് കേട്ടു. അത് ശുദ്ധ തെമ്മാടിത്തരമാണ്. സുധി രേണുവിനും മക്കൾക്കും വേണ്ടി സമ്പാദിച്ചത് പേരാണ്. ആ പേരിന്റെ ബലത്തിന്റെ മുകളിൽ നിന്നാണ് രേണു ഇപ്പോഴും പ്രസം​ഗിക്കുന്നത്. രേണു അറിയപ്പെടുന്നത് തന്നെ സുധിയുടെ പേരിലാണ്. വീടും മോന് ബൈക്കും എല്ലാം കിട്ടിയത് സുധിയുടെ റെപ്യൂട്ടേഷന്റെ പേരിലാണ്. അതുപോലെ എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ കൂടി ഞാൻ പറയാം.

സുധിക്ക് ഒരുപാട് പോരായ്മകളുണ്ട്. ജീവിച്ചിരുന്ന കാലത്ത് സുധി പലരേയും വിളിച്ച് പൈസ ചോദിക്കുമായിരുന്നു. പലരും സുധി വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. രാത്രി വെള്ളമടിച്ചിട്ടാണ് പൈസ ചോദിച്ച് സുധി പലരേയും വിളിച്ചിരുന്നത്. മോനെ, കുട്ടാ എന്നൊക്കെ വിളിച്ച് സംസാരിച്ച് തുടങ്ങും. എന്നിട്ട് ഫോൺ രേണുവിന് കൈമാറും. ശേഷം വീട്ടിലെ പ്രശ്നങ്ങൾ രേണു വിവരിക്കും. അത് കേട്ട് ഒരുപാട് പേർ പണം കടം കൊടുത്തു.

അങ്ങനെപോലും സുധി രേണുവിന് പണം കൊണ്ട് കൊടുത്തിരുന്നു. മരണശേഷവും വീടിന്റെ താങ്ങും തണലും സുധി തന്നെയാണ്. ആ സുധിയുടെ ഫിനാഷ്യൽ സ്റ്റാറ്റസ് സീറോ ആയിരുന്നുവെന്നൊക്കെ പറയുമ്പോൾ സമൂഹം രേണുവിനെ അളക്കുമെന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X