ബാധയിളകുമ്പോൾ വരും.... കിളവി നിങ്ങൾക്ക് എന്താണ് പ്രശ്നം?, ഇവരെ പിടിച്ച് കെട്ടാൻ ആളില്ലേ?; സായ് കൃഷ്ണ!

നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ച് കഴിഞ്ഞ ദിവസം നർത്തകി സത്യഭാമ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ രണ്ട് വർഷം മുമ്പ് സത്യഭാമ അധിക്ഷേപിച്ചപ്പോൾ പ്രതികരിച്ചവരിൽ ഒരാൾ സ്നേഹയായിരുന്നു. അതിൽ രോഷം കൊണ്ടാണ് കഴിഞ്ഞ ദിവസം സത്യഭാമ പുതിയ വീഡിയോ പങ്കുവെച്ചത്. പിണ്ഡോദരി മോളെ നിന്നെ ഏതേലും പബ്ലിക് സ്പേസിൽ വെച്ച് ഞാൻ കാണും.

അന്ന് നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്കെതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. തൽക്കാലം ഇതിരിക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സത്യഭാമ പങ്കുവെച്ചത്. വീഡിയോ വൈറലായപ്പോൾ നിരവധി പേർ സത്യഭാമയെ വിമർശിച്ച് എത്തിയിരുന്നു.

Sathyabhama Sneha Sreekumar
Photo Credit: Sathyabhama / Sneha Sreekumar

ഇപ്പോഴിതാ സത്യഭാമയുടെ പുതിയ വീഡിയോയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് താരം സായ് കൃഷ്ണ. പൊതുവെ പ്രായമായവരെ വിമർശിക്കാൻ താൻ നിൽക്കാറില്ലെന്നും എന്നാൽ സത്യഭാമയുടെ കാര്യത്തിൽ പുരോ​ഗമന ചിന്താ​ഗതി പോലും മാറ്റിവെച്ച് സംസാരിക്കുകയാണെന്നും പറ‍ഞ്ഞാണ് സായ് കൃഷ്ണ സംസാരിച്ച് തുടങ്ങുന്നത്. സത്യഭാമ എന്നല്ല ചത്ത ഭാമയെന്ന് വിളിക്കേണ്ടി വരും. അങ്ങനൊരു ഐറ്റമാണ്.

സത്യഭാമയെ അറിയാത്ത മലയാളികൾ ഇല്ലല്ലോ. രണ്ട് വർഷം മുമ്പ് ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച, മീഡിയ എടുത്തിട്ട് കുടഞ്ഞ അതേ സത്യഭാമ തന്നെയാണ് ഇത്. ഇടയ്ക്കെപ്പഴോ ഒരിക്കൽ വന്ന് പോയിട്ടുണ്ടായിരുന്നു മൂപ്പത്തി. എന്തോ ഒരു ബാധയിളകുമ്പോൾ വരുന്നതാണ്. ബാഹുബലി മഹിഷ്മതിയിലെ രാഞ്ജി ഇരിക്കുന്നതുപോലെ വന്നങ്ങ് ഇരിക്കും.

എന്നിട്ടാണ് പറച്ചിൽ മുഴുവൻ. വിവരക്കേട് ചെയ്യുന്നവർക്ക് സ്വയം അതൊരു വിവരക്കേടായി തോന്നുകയില്ല. അത് കണ്ടുനിൽക്കുന്നവരാണല്ലോ വിവരക്കേടാണോയെന്ന് നമ്മളോട് പറയേണ്ട ആളുകൾ. അതുപോലെ തന്നെയാണ് വിവാദങ്ങളും. നമ്മൾ പറഞ്ഞതിൽ ഒരു വിവാ​ദ പരാമർശമുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നുമ്പോഴാണ് അത് വിവാദമായി മാറുന്നത്. സത്യഭാമ ഇതൊന്നും പിന്നെ സമ്മതിച്ച് തരാൻ പോകുന്നില്ല.

കരിയർ നശിപ്പിച്ചു എന്നൊക്കെ സത്യഭാമ പറയുന്നുണ്ട്. ഇനി എങ്ങോട്ട് മുന്നോട്ട് പോകാനാണ് ഇവർ. പേരക്കുട്ടികളേയും നോക്കി ഇരുന്നാൽ പോരേ?. ഇവർക്ക് മക്കളൊന്നും ഇല്ലേ?. ഇനി പോകേണ്ടെന്ന് അവരാരും പറയില്ലേ?. ഇത്തരത്തിൽ വീഡിയോ എടുക്കുന്നതിന് അവരൊന്നും പറയുന്നില്ലേ?. സത്യഭാമയെ കുറിച്ച് പറയുമ്പോൾ എന്റെ പുരോ​ഗമന ചിന്താ​ഗതിയൊക്കെ ഞാൻ മാറ്റി സൈഡിൽ വെക്കും.

Sathyabhama Sneha Sreekumar
Photo Credit: Sathyabhama / sai krishna

അതിന് എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ പൊന്നു കിളവി നിങ്ങൾക്ക് എന്താണ് പ്രശ്നം. വെറുതെ ഇരിക്കുന്ന സമയത്ത് ഇനി ഞാൻ ഒരു പത്ത് പറഞ്ഞ് വൈറലാകട്ടേയെന്ന് പറഞ്ഞ് ചാടി ഇറങ്ങുന്നതാണോ?. സ്ക്രാച്ച് ആന്റ് വിൻ കലാമണ്ഡലമാണ് സത്യഭാമ. എന്നാൽ സ്നേഹ ശ്രീകുമാർ കലാമണ്ഡലത്തിൽ പോയി പഠിച്ചതാണ് കല. അവർ കലാമണ്ഡലം എന്നത് പേരിൽ പോലും ചേർത്തിട്ടില്ല. സത്യഭാമ പക്ഷെ അത് ആർഭാടമായി പേരിനൊപ്പം വെച്ചു.

എന്തിനാണ് ഈ പ്രായത്തിൽ ഇങ്ങനെ തിളയ്ക്കുന്നത്. ഇവരോട് ഈ ലെവലിൽ വേണം സംസാരിക്കാൻ. ബോഡി ഷെയ്മിങ് നടത്താൻ നാണമില്ലേ ഇവർക്ക്. സ്വയം ഒന്ന് വിലയിരുത്തിക്കൂടെ. ഇത്ര പ്രായമായി എന്നെങ്കിലും ചിന്തിച്ചൂടേ?. ഇവരെ പിടിച്ച് കെട്ടാൻ ആളില്ലേ?. ഇതെല്ലാം നമ്മൾ സഹിക്കണമല്ലോ. ഞാൻ പ്രായമായവരെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കാറില്ല.

പക്ഷെ നിങ്ങളെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. കമന്റിടുന്നവരെയെല്ലാം സത്യഭാമ ചീത്ത വിളിക്കുന്നുണ്ട്. മാതാപിതാക്കളെ വരെ പറഞ്ഞുകൊണ്ടാണ് സത്യഭാമ നൽകിയ പല മറുപടികളും. പ്രായത്തിന് അനുസരിച്ചുള്ള വർത്തമാനമല്ല സത്യഭാമയ്ക്ക്. മക്കളും ചുറ്റുവട്ടമുള്ളവരും ഇവരെ എങ്ങനെ സഹിക്കുന്നുവെന്നാണ് സായ്കൃഷ്ണ വിമർശിച്ച് ചോദിച്ചത്.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X