'ഫണ്ണും ചിരിയും ക്രിഞ്ചും ദഹിക്കില്ല, പേളിയുടെ അക്കാര്യം എനിക്കും അറിയാം, വിമർശനം സ്വീകരിക്കാൻ താൽപര്യമില്ല'
പേളി മാണി സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്ത് വിടുന്ന അഭിമുഖങ്ങളുടേയും വ്ലോഗുകളുടേയും നിലവാരമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച വിഷയം. അതിന് കാരണം ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പേളി മാണി പറഞ്ഞ ചില പരാമർശങ്ങളാണ്. താൻ ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾക്ക് നെഗറ്റീവ് കമന്റുകൾ വരാറില്ലെന്നാണ് പേളി പറഞ്ഞത്. വീഡിയോ വൈറലായപ്പോൾ റിയാക്ഷൻ വീഡിയോയിലൂടെ ശ്രദ്ധേയനായ യുട്യൂബർ ഉണ്ണി പേളിയെ വിമർശിക്കുകയും അതിന് എതിരെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാൽ പേളി നെഗറ്റീവ് കമന്റുകൾ ഡിലീറ്റ് ചെയ്യാറുണ്ടെന്നത് തനിക്കും അറിയാവുന്ന കാര്യമാണെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. വിമർശനങ്ങൾ ഉൾക്കൊള്ളാൻ പേളിക്ക് സാധിക്കുകയില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സായ് കൃഷ്ണ പറയുന്നു.

എനിക്കും ഒരുപാട് പേർ പേളി മാണിയുടെ ഇന്റർവ്യൂസിന്റെ ലിങ്ക് അയച്ച് തന്നിട്ട് ബട്ടറിങ്ങാണെന്നും വെറും കണ്ടന്റ് പുഷിങ്ങാണെന്നും സായിക്ക് ഇതൊന്ന് നോക്കിക്കൂടേയെന്നും പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ എനിക്ക് പേളിയുടെ വീഡിയോകൾ ഇഷ്ടമാണ്. ഒരു സ്ട്രസ് ബെസ്റ്ററായാണ് കാണുന്നത്.
ഉണ്ണി വ്ലോഗ്സ് പേളിയുടെ യുട്യൂബ് ചാനൽ കണ്ടന്റുകളെ കുറിച്ച് സംസാരിച്ചപ്പോൾ ആ ചാനലിനെ കുറിച്ചും അതിന്റെ കമന്റ് സെക്ഷനെ കുറിച്ചും കുട്ടികളെ ഉൾപ്പെടുത്തി പേളി ചെയ്യുന്ന കണ്ടന്റുകളെ കുറിച്ചും പേളിയുടെ ഇന്റർവ്യു പാറ്റേണിനെ കുറിച്ചുമാണ് ഉണ്ണി സംസാരിച്ചത്. ഉണ്ണിക്ക് പേളിയുടെ വീഡിയോകൾ സഹിക്കാൻ പറ്റുന്നതല്ല. കാരണം ഉണ്ണി പൊതുവെ കാണാറുള്ളത് ഇന്റലക്ച്വലായുള്ള വീഡിയോകളാണ്. വരികൾക്കിടയിലൂടെ വായിച്ച് വീഡിയോ ചെയ്യുന്നയാളുമാണ്.
ഉണ്ണിയെ സംബന്ധിച്ചിടത്തോളം പേളിയുടെ ഫണ്ണും ചിരിയും ക്രിഞ്ചും ദഹിക്കാൻ സാധ്യതയില്ല. കണ്ടന്റ് അനാലിസിസിന് വേണ്ടി കണ്ടാൽ പോലും പേളിയുടെ വീഡിയോകൾ ഉണ്ണിക്ക് സഹിക്കാൻ പറ്റുന്നതിനേക്കാൾ ഒരുപടി മുകളിലാണ്. നെഗറ്റീവ് കമന്റുകൾ പേളി ഡിലീറ്റ് ചെയ്യാറുണ്ടെന്നത് വ്യക്തമാണ്. എനിക്കും അക്കാര്യം അറിയാം. അതിനെ മാത്രമാണ് ഉണ്ണി വിമർശിച്ചതും. അല്ലാതെ കുട്ടികളെ ഉൾപ്പെടുത്തി വീഡിയോ ചെയ്യുന്നതിനെ ഒന്നും ഉണ്ണി വിമർശിച്ചിട്ടില്ല.
പേളി റൗണ്ട് ടേബിളിൽ പങ്കെടുക്കവെ പറയുന്നുണ്ട്... എനിക്ക് നെഗറ്റീവ് കമന്റുകൾ വരാറില്ലെന്ന്. അങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയും ഇല്ല. എത്ര വലിയ നന്മ മരമാണെങ്കിലും കിടിലൻ കണ്ടന്റ് ചെയ്യുന്ന വ്യക്തിയാണെങ്കിലും മില്യൺ വ്യൂസ് പോകുമ്പോൾ നെഗറ്റീവ് കമന്റുകൾ വരാതിരിക്കില്ല. പേളി മാണിയുടെ ഷോ ഇഷ്ടമല്ലാത്തവർ ഗലാട്ട പ്ലസിന് പേളി നൽകിയ അഭിമുഖത്തിന് താഴെ പൊങ്കാലയിട്ടിട്ടുണ്ട്.

തനിക്ക് നെഗറ്റീവ് വരാറില്ലെന്നും താൻ ഒരു പോസിറ്റീവ് ഗേൾ ആണെന്നുമാണ് പേളി ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തന്റേത് പ്യൂർ കണ്ടന്റാണെന്ന് കാണിക്കാൻ വേണ്ടിയുള്ള പരിപാടികൾ പേളി ചെയ്യരുതായിരുന്നു. നെഗറ്റീവ് കമന്റുൾ ഡിലീറ്റ് ചെയ്യാറില്ലെന്ന് പേളിക്ക് പറയാനാവില്ല. കാരണം അത് ചെയ്യാറുണ്ട്. ഇതാര് ഡിലീറ്റ് ചെയ്യുമെന്ന ചോദ്യം പേളിയെ വിമർശിച്ച് ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിന് താഴെ നിറയുന്നുണ്ട്.
വിമർശനം സ്വീകരിക്കാൻ പേളിക്ക് ബുദ്ധിമുട്ടാണെന്നാണ് ഉണ്ണിയുടെ വീഡിയോയ്ക്ക് താഴെ പേളി കുറിച്ച കമന്റിൽ നിന്നും വ്യക്തമാകുന്നത്. ലൈൻ ഓഫ് റെസ്പെക്ട് വെച്ചാണ് ഉണ്ണി പേളിയുടെ വീഡിയോ ചെയ്തിരിക്കുന്നതെന്നും സായ് കൃഷ്ണ പറഞ്ഞു. പേളിയുടെ ക്രിഞ്ച് ഇന്റർവ്യൂസൊക്കെ കണ്ടിരിക്കാൻ അൽപ്പം പാടാണ്. തൊലി ഉരിഞ്ഞുപോകുന്ന ടൈപ്പ് ക്രിഞ്ചാണ്.
പേളി മാണി നല്ല രീതിയിൽ അഭിനയിക്കുന്നത് ആയിട്ട് തോന്നിയിട്ടുണ്ട്. ഇന്റർവ്യൂ വൈറൽ ആകാൻ കുറേ കോപ്രായങ്ങൾ കാണിക്കും. പക്ഷെ വരുന്ന എല്ലാവർക്കും അത് ഇഷ്ടപ്പെടാറില്ല. ഫഹദ് ഫാസിലിന്റെ ഇൻറർവ്യൂ കണ്ടാൽ മനസിലാകും.
പേളി ഫേക്കായിട്ടുള്ള വ്യക്തിയാണ്. പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുകളെ മാത്രമെ ഇന്റർവ്യൂവിന് പോലും വിളിക്കാറുള്ളു എന്നിങ്ങനെയാണ് സായ് കൃഷ്ണയുടെ റിയാക്ഷൻ വീഡിയോയ്ക്ക് താഴെ വന്ന പ്രതികരണങ്ങൾ.


Click it and Unblock the Notifications











