മോഹൻലാൽ ഏറ്റവും സ്വാർത്ഥനായ മനുഷ്യൻ, ലഹരിക്കെതിരെ രംഗത്ത് വരുമെന്നാണോ കരുതുന്നത്?; സായ് കൃഷ്ണ!
കേരളത്തിൽ നടക്കുന്നത് നാർക്കോ ടെററിസമാണെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഹിമവൽ ഭദ്രാനന്ദ അഥവ തോക്ക് സ്വാമി പറഞ്ഞിരുന്നു. കേരളത്തെ തകർക്കാനാണ് ശ്രമമെന്നും പറഞ്ഞിരുന്നു. കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നൊരു ബിസിനസുകാരൻ ലഹരി ഒഴുക്കുന്നുവെന്നും ഹിമവൽ ഭദ്രാനന്ദ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. നിർമാതാവ് കൂടിയായ ഒജി സുനിലിനെ കുറിച്ചാണ് ഹിമവൽ ഭദ്രാനന്ദ വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്ന് സായ് കൃഷ്ണ പറഞ്ഞു. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത പ്രസ്മീറ്റിൽ ഹിമവൽ ഭദ്രാനന്ദ പറഞ്ഞത് രണ്ട് അക്ഷരത്തിൽ പേരുള്ള മാഫിയയുടെ തലവനെ പിടികൂടണം എന്നാണ്. അതാരാണെന്ന് അധികം നിങ്ങൾ ചിന്തിക്കേണ്ട.

ഇതിന് മുമ്പും പല പ്രാവശ്യം എന്റെ കോണ്ടന്റിലും സോഷ്യൽമീഡിയയിലും നിങ്ങൾ കണ്ട് കാണും. ഒജി സുനിലാണത്. ഹിമവൽ ഭദ്രാനന്ദ പേര് പറയുന്നില്ലെങ്കിലും ഞാൻ മുമ്പും എന്റെ വീഡിയോകളിലൂടെ ഇയാളുടെ പേര് പറഞ്ഞിട്ടുണ്ട്. ഓജീസ് കാന്താരിയാണ് ഇയാളുടെ സ്ഥാപനം. ആഭ്യന്തര വകുപ്പ് വകുപ്പ് മന്ത്രി ഓൾറെഡി തൂഫാനെന്ന പേരിൽ ലഹരിക്കെതിരെയുള്ള ഒരു പ്രൊജക്റ്റ് തുടങ്ങി വെച്ചിട്ടുണ്ട്. അത് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ലഹരിയുടെ കണ്ണിയാണ് ലഹരി മാഫിയ കിങ്ങാണ് ഒജി സുനിൽ എന്നൊക്കെ ഹിമവൽ ഭദ്രാനന്ദ മാത്രമല്ല ഇതിന് മുമ്പ് മരട് അനീഷ് അടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നുവരെ ഒജി സുനിൽ ഇതിന് കൃത്യമായ റെസ്പോൺസ് കൊടുത്തിട്ടില്ല. പല ഇന്റർവ്യൂവിലും സുനിൽ പറഞ്ഞത് തെരുവ് പട്ടികൾ കുരക്കും അതൊന്നൊന്നും താൻ കേൾക്കേണ്ട കാര്യമില്ലെന്നാണ്. ക്രിമിനൽസ് വരെ സുനിലിന് എതിരെ സംസാരിച്ചിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. അതിൽ തന്നെ സംശയം തോന്നുന്നില്ലേ?.
ബിജെപിയുടെ ഒരു പ്രൊട്ടക്ഷൻ ലെയർ ഇയാൾക്കുണ്ടോയെന്നുള്ളത് ഡൗട്ട്ഫുള്ളാണ്. കാരണം ഇവിടെ യുഡിഎഫ് ഗവൺമെന്റ് ഇയാളെ തൊടുന്നതായിട്ട് തോന്നുന്നില്ല എൽഡിഎഫ് തൊട്ടിട്ടേ ഇല്ല. സിസ്റ്റത്തിനകത്ത് ഇരുന്നുകൊണ്ട് തന്നെ ഒജി അടക്കമുള്ളവർക്ക് ഒരുപാട് ഡീറ്റെയിൽസ് ചോർത്തി കൊടുക്കുന്നുണ്ട്. അതുപോലെ ഒജി റിലേറ്റഡായി എന്തെങ്കിലും കാര്യം വന്ന് കഴിഞ്ഞാൽ അത് പൂഴ്ത്തി വെക്കാനുള്ള പരിപാടികൾ ചെയ്യുന്നുണ്ട്. പ്രത്യേകതരം അലിഗേഷനാണ് സുനിലിനെതിരെ വരുന്നത്. എല്ലാരും വന്നിരുന്ന് ഇയാൾക്കെതിരെ സംസാരിക്കുന്നുണ്ട് പക്ഷെ ആരുടേയും കയ്യിൽ പ്രൂഫുകൾ ഇല്ല. സുനിൽ സംസാരിക്കുമ്പോൾ തന്നെ ഒരുമാതിരി മെസ്സി ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. ലഹരി മാഫിയയെ തകർക്കാൻ എന്താന്നുവെച്ചാൽ ചെയ്യാമെന്ന് മോഹൻലാൽ പറഞ്ഞുവെന്ന് ഹിമവൽ ഭദ്രാനന്ദ പറയുന്നുണ്ട്. പിന്നെ മോഹൻലാൽ ഇനി ലഹരിക്കാർക്ക് പിന്നാലെ പോവുകയല്ലേ.
ഞാൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ സ്വാർത്ഥരായ മനുഷ്യരിൽ ഒരാൾ മോഹൻലാലാണ്. അത് തെറ്റാണെന്നല്ല ഞാൻ പറയുന്നത്. ഞാനും സെൽഫിഷാണ്. സെൽഫ് ലെസ് ആവേണ്ട സമയത്ത് മാത്രം ആയാൽ മതി. കുറെയൊക്കെ സെൽഫിഷ് മനുഷ്യനായാലേ നമുക്ക് നമ്മുടെ എക്സിസ്റ്റൻസ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ. അങ്ങനെയുണ്ടെങ്കിലെ ചുറ്റം ഉള്ളവരെ നമുക്ക് നോക്കാനും പറ്റൂ. ഫാക് അങ്ങനെയുള്ള ഒരു മനുഷ്യൻ നാട്ടിൽ ഇറങ്ങിയിട്ട് സിനിമയിൽ കാണുന്ന ഹീറോയിസം മോഹൻലാലിനെ കൊണ്ട് റോട്ടിൽ കാണിക്കാൻ പറ്റുമോ അല്ലെങ്കിൽ നാട്ടിൽ കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ നാട്ടിൽ ഒരു മോഹൻലാലും ഒരു മ്മൂട്ടിയും മാത്രം മതിയായിരുന്നല്ലോ അതുകൊണ്ട് അതൊന്നും റിയാലിറ്റിയിൽ പ്രാക്ടിക്കലി പോസിബിൾ അല്ലാത്ത വിഷയങ്ങളാണ്. സനാദന ധർമ്മത്തിന് എന്നെ സഹായിക്കണമെന്ന് പറഞ്ഞാൽ ലാലേട്ടൻ ചിലപ്പോൾ ചെയ്യുമായിരിക്കും. കൊറോണ പോകാൻ പാത്രം കൊട്ടാൻ പറഞ്ഞ ഐറ്റമാണ് മോഹൻലാൽ. ലഹരിക്കെതിരെ നീ പോ മോനെ ദിനേശ എന്നൊക്കെ പറഞ്ഞ് മോഹൻലാൽ വരുമെന്നാണോ കരുതിയിരിക്കുന്നത്?. എങ്കിൽ മണ്ടനാണ് ഹിമവൽ ഭദ്രാനന്ദ.


Click it and Unblock the Notifications