ഫിറോസിന്റെ പോസിറ്റീവും നെഗറ്റീവും അറിയാവുന്ന സജ്നയ്ക്ക് സ്വയം നീതി പുലര്‍ത്താനായോ? ആരാധകരുടെ ചോദ്യങ്ങള്‍

ബിഗ് ബോസ് താരം ഫിറോസ് ഖാനുമായി താന്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച് എത്തിയതായിരുന്നു നടി കൂടിയായ സജ്‌ന. ഇരുവരും ഒരുമിച്ച് ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതരാവുന്നത്. എന്നാല്‍ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ലെന്ന് മനസിലാക്കിയതോടെ ബന്ധം വേര്‍പ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് കഴിഞ്ഞ ദിവസം സജ്‌ന വെളിപ്പെടുത്തിയത്.

പിന്നാലെ ഇതിന് വിശദീകരണവുമായി ഫിറോസും രംഗത്ത് വന്നിരുന്നു. ഡിവോഴ്‌സ് വാര്‍ത്ത പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ യൂട്യൂബിലൊരു ചാനല്‍ തുടങ്ങിയെന്നും അതിനും നിങ്ങളുടെ പിന്തുണ വേണമെന്നും സജ്‌ന പറഞ്ഞിരുന്നു. ഒടുവില്‍ തന്റെ ചാനലിലൂടെ രസകരമായ ചില വീഡിയോസുമായിട്ടാണ് നടി എത്തുന്നത്.

sajna

കഴിഞ്ഞ ദിവസം വാപ്പയുടെ പേരിലുള്ള സ്ഥലത്തെ പറ്റിയാണ് സജ്‌ന വീഡിയോയില്‍ കാണിച്ചത്. കേസില്‍ കുടുങ്ങി കിടക്കുന്ന ഈ സ്ഥലം വിറ്റാല്‍ താന്‍ കോടീശ്വേരി ആകുമെന്നും പിന്നീടുള്ള തന്റെ ജീവിതത്തിന് ഇത് മാത്രം മതിയെന്നുമാണ് സജ്‌ന പറഞ്ഞിരുന്നത്. വീണ്ടും യൂട്യൂബ് ചാനലിലൂടെ രസകരമായൊരു വീഡിയോയുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

വിഷമങ്ങള്‍ മറക്കാന്‍ ഒരു യാത്ര എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇടുക്കിയിലുള്ള വാപ്പയുടെ സ്ഥലത്ത് പോയിട്ട് തിരികെ വരുമ്പോള്‍ മൂന്നാറിലേക്കും പോയെന്നും അവിടുത്തെ കാലവസ്ഥ എങ്ങനെയാണെന്നുമൊക്കെയാണ് സജ്‌നയുടെ വീഡിയോയിലുള്ളത്. അത്രയും മനോഹരമായ ഈ സ്ഥലത്തേക്ക് ഇനി മക്കളെയും കൂട്ടി വരണമെന്നും തത്കാലത്തേക്ക് ഇതൊക്കെയാണ് തന്റെ വിശേഷങ്ങളെന്നും നടി പറഞ്ഞു.

ഈ വീഡിയോയുടെ താഴെ സജ്‌നയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് എത്തുന്നത്. 'നീരാളി പിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം കാണുന്നുണ്ട്. ആണിനും പെണ്ണിനും ജീവിക്കാന്‍ ഉള്ള തുല്യ സ്വതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എല്ലാം ഉള്ളില്‍ ഒതുക്കി 10 വര്‍ഷം നീണ്ട അടിമ ചങ്ങല പൊട്ടിച്ചു പുറത്തു വന്ന സജ്നക്ക് എല്ലാവിധ ആശംസകളും..

ഫിറോസിന്റെ എല്ലാ പോസിറ്റീവും നെഗറ്റീവും അറിയാവുന്ന സജ്നയ്ക്ക് പലപ്പോഴും സ്വന്തം നിലപാടുകളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി എങ്കിലും വിജയിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണമെന്നാണ്', ഒരു ആരാധിക സജ്‌നയോട് പറയുന്നത്.

ഭൂമിയില്‍ സ്വര്‍ഗ്ഗ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട് പല ജില്ലകളിലായിട്ടും. അതിന്റെയൊക്കെ ദൃശ്യ സൗന്ദര്യം ചാനലിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കണം. ഫാമിലിയും ആയിട്ട് അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലം.. സജ്‌നയുടെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും ചിലര്‍ പറയുന്നു.

 sajna

ഇത്ത എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ആ ഫിറോസിനെ ജീവിതത്തില്‍ നിന്നും മാറ്റിയത്. ഇനി ജീവിതം കളര്‍ഫുള്‍ ആയി എന്‍ജോയ് ചെയ്യണം. പിന്നെ ഒരു അപേക്ഷ ഇനി ആ ഫിറോസിനെ പറ്റി ഇക്ക കെയര്‍ ആയിരുന്നു, കോപ്പ് ആയിരുന്നു എന്ന് എവിടെയും പറയരുത്. ഇത് കേട്ടാല്‍ ഉള്ള ഇഷ്ടം കൂടെ ജനങ്ങളുടെ മനസില്‍ നിന്നും പോകും.

ബിഗ് ബോസിലേക്ക് സജ്‌ന ഒറ്റയ്ക്ക് വന്നിരുന്നെങ്കില്‍ കുറച്ച് കൂടി കാലം നില്‍ക്കാമായിരുന്നു. ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ പാലിക്കണ്ട ഏറ്റവും പ്രധാന കാര്യം ധൈര്യത്തോടെ ജീവിക്കുക എന്നതാണ്. അത് സജ്‌നയ്ക്ക് സാധിക്കുമെന്ന് അറിയാം. എന്തായാലും സന്തോഷത്തോടെ മുന്നോട്ട് പോവൂക.. എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

എന്നാല്‍ സജ്‌ന ഈ സമയത്ത് യൂട്യൂബുമായി നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. 'ഒരുവിധം ഫേമസ് ആയ ആളുകളുടെ ഭാര്യമാര്‍ ഡിവോഴ്‌സ് ആയി കഴിഞ്ഞാല്‍ യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാമും ഒക്കെ തുടങ്ങും. അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരുപാട് ആള്‍ക്കാരും ഉണ്ടാവും. എന്നാല്‍ സാധാരണക്കാര്‍ക്കിടയിലാണ് ഇങ്ങനെയുണ്ടായാല്‍ ഒരാള്‍ പോലും കൂടെയുണ്ടാവില്ല. അതാണ് നമ്മുടെ നാടിന്റെ അവസ്ഥ.'

രണ്ടുപേരും ഉള്ള ഒരു നാടകം പൊതു മധ്യത്തില്‍ വലിയൊരു ചര്‍ച്ചയാവണം. അതിന് വേണ്ടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. കാരണം ഇപ്പോള്‍ സാമ്പത്തികമായിട്ട് പിരിമുറുക്കത്തില്‍ ആയിരിക്കും. രണ്ടാളും പിരിയും എന്ന വാര്‍ത്തയും പബ്ലിസിറ്റി ആകുമ്പോള്‍ ഒന്ന് ചൂടാകും. ഇതൊക്കെ അല്ലേ നിങ്ങള്‍ ലക്ഷ്യം കണ്ടതെന്നും ചിലര്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X