ബിഗ് ബോസില്‍ നിന്ന് വന്നപ്പോള്‍ ഒരു പ്രശ്‌നം നടന്നിരുന്നു! കമന്റുകള്‍ താന്‍ നോക്കാത്തതിനെ കുറിച്ച് സജ്‌ന

നടനും അവതാരകനുമായ ഫിറോസ് ഖാനുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞത് മുതല്‍ നടി സജ്‌ന വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഒരാഴ്ചയോളമായിട്ട് സജ്‌നയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെയും വൈറലായി കൊണ്ടിരിക്കുന്നത്.

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഡിവോഴ്‌സിനെ പറ്റി സജ്‌ന ആദ്യം സംസാരിക്കുന്നത്. പിന്നാലെ ഒരു അഭിമുഖത്തിലും നടി കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. ഇതേ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളെ പറ്റിയും നടിയ്ക്ക് തുറന്ന് സംസാരിക്കേണ്ടതായി വന്നിരുന്നു. അതിലൊന്ന് നെഗറ്റീവ് കമന്റുകളെ എങ്ങനെ നേരിടുന്നു എന്നതാണ്.

sajna-

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി നെഗറ്റീവ് കമന്റുകളാണ് സജ്‌നയ്ക്ക് ലഭിച്ചിരുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തത് മുതലാണ് താരങ്ങളുടെ ചെറിയ കാര്യങ്ങള്‍ പോലും വലിയ ചര്‍ച്ചയായി മാറാന്‍ തുടങ്ങിയത്. ഫിറോസുമായിട്ടുള്ള നടിയുടെ ബന്ധം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ പലതരത്തിലുള്ള കാര്യങ്ങളും പുറത്ത് വന്ന് തുടങ്ങി.

'തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ നോക്കാറേ ഇല്ലെന്നാണ് സജ്‌ന പറയുന്നത്. എന്നാല്‍ ഉമ്മയടക്കമുള്ള വീട്ടുകാര്‍ നോക്കാറുണ്ട്. മുന്‍പ് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് ഒരു പ്രശ്‌നം നടന്നിരുന്നു. ഫിറോസിന്റെ അനിയന്റെ കുഞ്ഞിന്റെ പേരിലൊരു പ്രശ്‌നം നടന്നിരുന്നു.

അടയ്ക്കാന്‍ കൈയ്യില്‍ കാശില്ലാത്തത് കൊണ്ടാണ് അവിടെ പ്രശ്‌നമുണ്ടാക്കിയതെന്ന് ഒക്കെ അന്നവിടെ പറഞ്ഞിരുന്നു. നൂറ് രൂപ കൈയ്യില്‍ എടുക്കാനില്ലേ ഇവര്‍ ഭയങ്കര അഭിനയമാണ്, ഇതവരുടെ അടവാണ് തുടങ്ങി കുറേ നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുണ്ട്. അന്നിങ്ങനെ ഒക്കെ കണ്ടതോടെ വീട്ടുകാര്‍ക്കും ഞങ്ങള്‍ക്കുമെല്ലാം ഭയങ്കര വിഷമമായി. അന്ന് മുതല്‍ ഞാന്‍ കമന്റുകള്‍ നോക്കാറേയില്ലെന്നും', സജ്‌ന വ്യക്തമാക്കുന്നു.

sajna-firoz

ബിഗ് ബോസിന് ശേഷമാണ് സജ്‌നയും ഫിറോസും പ്രശസ്തിയിലേക്ക് എത്തുന്നത്. എന്നാല്‍ താരങ്ങള്‍ വേര്‍പിരിയാന്‍ മാത്രം പ്രശ്‌നങ്ങളൊന്നും ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്നുള്ളതാണ് സത്യം. രണ്ട് പേരും കഴിഞ്ഞ ദിവസങ്ങളിലായി പല അഭിമുഖങ്ങളിലൂടെയും പറഞ്ഞ കാര്യങ്ങള്‍ പ്രകാരം ഇരുവരും വേര്‍പിരിയേണ്ടതില്ലെന്ന നിഗമനത്തിലേക്കാണ് ആരാധകരും എത്തിയിരിക്കുന്നത്.

എന്നാല്‍ മക്കളുടെ കാര്യം നോക്കി താന്‍ സ്വയം ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയെന്നാണ് സജ്‌ന പറയുന്നത്. അതിനായി യൂട്യൂബ് ചാനല്‍ കൂടി സജീവമാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മാത്രമല്ല സജ്‌നയുടെയും ഫിറോസിന്റെയും ബിഗ് ബോസിലെ പ്രതിഫലം വെച്ചുണ്ടാക്കിയ വീടിന്റെ കാര്യത്തിലും ഏകദേശം തീരുമാനമായിരിക്കുകയാണ്.

ഒന്നുകില്‍ വീട് വിറ്റ് രണ്ടാളും പകുതി ഷെയര്‍ എടുക്കുന്നു. അതല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ ആ വീട് എടുക്കാം എന്നാണ് തീരുമാനമെന്നും അഭിമുഖത്തിനിടെ സജ്‌ന വെളിപ്പെടുത്തി. മക്കളെ തന്റെ കൂടെ നിര്‍ത്തി നോക്കുമെന്നും എന്നാല്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും അച്ഛനും അമ്മയും എന്നും ഉണ്ടാവുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ബിഗ് ബോസിന് മുന്‍പും ശേഷവും നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ സജ്‌ന അഭിനയിച്ചിരുന്നു. ചെറുതും വലുതുമായ പല കഥാപാത്രങ്ങളും ജനപ്രീതി നേടിയിരുന്നു. ഇപ്പോള്‍ സിനിമയിലേക്ക് കൂടി സജീവമാവുകയാണ്. മൂന്നാല് സിനിമകള്‍ താന്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണെന്നും മലയാളത്തിന് പുറമേ തമിഴിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചതായിട്ടും നടി സൂചിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X