രേണുവിന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ, ഞാൻ നേരിട്ട് കണ്ടാണ് പറയുന്നത്, ഏത് മീഡിയ ഇത് കാണിച്ചു? സരിക

രേണു സുധിയുടെ വീടിന്റെ പ്രശ്നം നേരത്തെ വലിയ ചർച്ചയായാണ്. വീടുണ്ടാക്കി നൽകിയവരുടെ ഭാ​ഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വീടിന് ചോർച്ചയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി. വീട് പണിത് നൽകിയവർ രേണുവിനെതിരെ സംസാരിക്കുക പോലും ചെയ്തു. വ്യാപക വിമർശനം വന്നപ്പോഴും രേണുവും കുടുംബവും തങ്ങളുടെ വാദത്തിൽ ഉറച്ച് നിന്നു. ഇപ്പോഴിതാ കുറച്ച് മാസങ്ങൾക്കിപ്പുറം രേണുവിന്റെ വീടിന്റെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് രേണുവിന്റെ സുഹൃത്തായ സരിക. വീടിന് പ്രശ്നങ്ങളുണ്ടെന്ന് സരിക തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

കാര്യം ഞാൻ എവിടെയും പറയും. ഈ വീടിന് പ്രശ്നങ്ങളുണ്ട്. വീടിന്റെ മുന്നിൽ സിറ്റൗട്ടിൽ മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു. ഇവിടെയുള്ളവരൊക്കെ സാധാരണ ആൾക്കാരാണ്. അവർക്കിത് ഇടിച്ച് പൊളിക്കേണ്ട ആരോ​ഗ്യമില്ല. ഒരു പുതിയ വീട് കിടക്കുന്നത് പോലെയല്ല ഇത് കിടക്കുന്നത്. 2018 ലെ പ്രളയം ഒന്നും വന്നില്ലല്ലോ. അതിന് ശേഷം വെച്ച വീടല്ലേ ഇത്. രേണു സുധിയോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. ഈ വീട് വെച്ച് കൊടുത്തതിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

Renu Sudhi

രേണു എന്നോട് പറഞ്ഞ കാര്യമുണ്ട്. ആ വീട് എന്റെ മക്കൾക്ക് തന്ന വീടാണ്. ഞാൻ ആ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിൽ എനിക്ക് താൽപര്യമില്ല. ഞാനിപ്പോൾ ഹാർഡ് വർക്ക് ചെയ്യുന്നത് ഒരു വീടിന് വേണ്ടിയാണ്. വാടക വീട്ടിലേക്ക് മാറണം എന്നാ​ഗ്രഹിക്കുന്നുണ്ട്. വീട് മക്കൾക്കായി അവിടെ കിടന്നോ‌ട്ടെ എന്ന് രേണു ബി​ഗ് ബോസിൽ വെച്ച് എന്നോട് പറഞ്ഞിരുന്നു.

വീടിനെക്കുറിച്ച് രേണു പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഇത്രയും മീഡിയകൾ ഇവിടെ കയറി ഇറങ്ങുന്നതല്ലേ. ഒരാൾ അതിനെക്കുറിച്ച് കാണിച്ചിട്ടുണ്ടോ. ഞാൻ വഴിയിൽ നിന്ന് കയറി വന്നപ്പോൾ ഈ വീടിന്റെ മുകളിലേക്കാണ് നോക്കിയത്. മൊത്തം അഴുക്ക് പിടിച്ച് അവിടെയും ഇവിടെയും പൊളിഞ്ഞ് കിടക്കുന്നു. എങ്ങനെയാണ് ഒരു പുതിയ വീട് ഇങ്ങനെ പൊളിയുക. ഏത് മീഡിയ അത് കാണിച്ചിട്ടുണ്ട്. വിവാദങ്ങളൊക്കെ കെട്ടഴിഞ്ഞ സമയത്താണ് ഞാനിത് പറയുന്നത്.

Renu Sudhi

ഈ വീട് പണിതിട്ട് ഒരു വർഷമായതേയുള്ളൂ. ആ വീടാണ് ഇങ്ങനെ ആയത്. എന്റെ വീട് ഇതിനേക്കാളും പഴക്കമുള്ളതാണ്. 20 വർഷത്തോളമായി എന്റെ വീട് വെച്ചിട്ട്. അതിന് ഇത്രയും പ്രശ്നമില്ല. രേണു പറഞ്ഞിട്ടല്ല ഇക്കാര്യം താൻ പറയുന്നത്. ഇങ്ങനെയാണോ ഒരാൾക്ക് വീടുണ്ടാക്കി കൊടുക്കുന്നതെന്നും സരിക ചോദിക്കുന്നു.കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂ‌ട്ടായ്മയാണ് കൊല്ലം സുധിയുടെ മരണ ശേഷം രേണുവിനും മക്കൾക്കും വീട് വെച്ച് നൽകിയത്. വീട് പണിത് ഒരു വർഷത്തിനുള്ളിൽ മുറികളിൽ ചോർച്ചയുണ്ടെന്ന വാദവുമായി രേണു രം​ഗത്ത് വന്നതാണ്. ഇതോടെ കെഎച്ച്ഡിഇസി ഫേസ്ബുക്ക് കൂ‌ട്ടായ്മയുടെ പ്രധാന പ്രവർത്തകനായ ഫിറോസ് രേണുവിനെതിരെ സംസാരിച്ചു. അന്ന് ഭൂരിഭാ​ഗം പേരും ഇയാളെ അനുകൂലിക്കുകയാണുണ്ടായത്. സൗജന്യമായി ലഭിച്ചതല്ലേ, കുറ്റം പറയുന്നത് ശരിയല്ല എന്നായിരുന്നു വാദം. എന്നാലിന്ന് രേണുവിന്റെ ഭാ​ഗത്ത് ശരിയുണ്ടെന്ന് സരികയും പറയുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X