അനുമോൾ ജയിച്ചതിന്റെ അസൂയയായിരുന്നില്ല മുഖത്ത്, അന്ന് അവിടെ നടന്നത്; ഏറെ വേദനിപ്പിച്ചു: ശെെത്യ

ബി​ഗ് ബോസ് മലയാളം സീസൺ 7 ന് ശേഷം ഏറ്റവും കൂടുതൽ സെെബർ ആക്രമണം നേരിട്ട മത്സരാർത്ഥി ശെെത്യ സന്തോഷ്. കട്ടപ്പ എന്നാണ് പലരും ശെെത്യയെ വിളിച്ചത്. ആക്രമണങ്ങളോട് ശെെത്യ പ്രതികരിച്ചില്ല. മാസങ്ങൾക്ക് ശേഷമിതാ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ശെെത്യ. ശാരികയുമായുള്ള അഭിമുഖത്തിലാണ് ശെെത്യ മനസ് തുറന്നത്.

അമൃത ടിവിയിലെ റിയാലിറ്റി ഷോയിലുണ്ടായ പ്രശ്നം കാരണം ഇനിയൊരു പ്ലാറ്റ്ഫോം കിട്ടില്ലെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ പിന്നീട് ബി​ഗ് ബോസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലാണ് ഞാൻ പോയത്. ലക്ഷക്കണക്കിന് ആൾക്കാരിൽ നിന്നും നമ്മൾ 25 പേരിൽ വരണമെങ്കിൽ നമുക്കത്രയും കഴിവ് വേണം. അതിലെനിക്ക് എത്താൻ പറ്റി. നെ​ഗറ്റീവ് പറയുന്നവർ പറയട്ടെ. ഇന്ന് മലയാളികൾക്ക് എന്റെ പേര് അറിയാം. ബി​ഗ് ബോസ് ആണ് എനിക്കത് സമ്മാനിച്ചത്. കുറച്ച് ബോൾഡായി. സെെബർ അറ്റാക്ക് വന്നപ്പോൾ ഞാൻ മൗനം പാലിച്ചു. ഉള്ളിൽ ശക്തയായി.

Shaitya Santhosh

ബി​ഗ് ബോസിലെ മത്സരാർത്ഥികളെല്ലാം എന്നെക്കുറിച്ച് നല്ലതാണ് പുറത്ത് വന്ന ശേഷം പറഞ്ഞത്. നല്ല രീതിയിലാണ് ഞാൻ എല്ലാവരോടും നിന്നത്. ​ഗ്രാന്റ് ഫിനാലെയിൽ എനിക്കത്രയും നെ​ഗറ്റീവ് വരാൻ കാരണം വിന്നറെ പ്രഖ്യാപിച്ചപ്പോൾ എന്റെ മുഖത്തുണ്ടായെന്ന് പറയുന്ന ഭാവമാണ്. യഥാർത്ഥത്തിൽ അനുമോൾക്ക് കപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലോ എനിക്ക് അസൂയ തോന്നിയിട്ടോ അല്ല. ഫിനാലെയിൽ സ്കിറ്റ് ഉണ്ടായിരുന്നു.

ഞാൻ ഏഷ്യാനെറ്റിൽ വർക്ക് ചെയ്ത സമയത്ത് അറിയുന്നവർ, എന്നെയും കുടുംബത്തെയും അത്രയും നന്നായി അറിയുന്നവർ ചേർന്നാണ് സ്കിറ്റ് ചെയ്തത്. എന്നെ മോശമായി ആ സ്കിറ്റിൽ കാണിച്ചു. ബാഹുബലിയിലെ സീനൊക്കെ വെച്ചു. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി. നിങ്ങൾക്ക് നോക്കിയാൽ മനസിലാകും. എന്റെ കണ്ണെല്ലാം നിറഞ്ഞിരിക്കുകയാണ്. ആ ഇരിപ്പാണ് അനുമോൾക്ക് കപ്പ് കിട്ടിയപ്പോൾ അവിടെ കട്ട് ചെയ്ത് വെച്ചത്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. ഞാൻ പ്രതികരിക്കാൻ പോയില്ല. പറഞ്ഞിട്ടും കാര്യമില്ലായിരുന്നെന്നും ശെെത്യ പറയുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X