For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രത്തില്‍ കോഡ് വച്ച് ബിഗ് ബോസിലേക്ക് കൊണ്ട് വരും; ഈ ഐഡിയ അറിയാഞ്ഞിട്ടല്ല ചെയ്യാത്തതെന്ന് ശാലിനി നായര്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി വൈകാതെ തുടങ്ങുമെന്നാണ് വിവരം. അഞ്ചാം തവണയും പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ച് കൊണ്ടുള്ള സീസണായിരിക്കും വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നും അവരുടെ ഗെയിം പ്ലാനുകളെ കുറിച്ചുമൊക്കെ അറിയാനാണ് ബിഗ് ബോസ് പ്രേമികളും കാത്തിരിക്കുന്നത്.

  എന്നാല്‍ മത്സരത്തിന് മുന്‍പേ പുറത്ത് നിന്നുള്ള വിവരം അകത്തേക്ക് എത്തിക്കാന്‍ സാധിക്കുന്ന കുബുദ്ധികള്‍ ചിലര്‍ കാണിക്കാറുണ്ടെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ശാലിനി. വസ്ത്രങ്ങളില്‍ ചില കോഡ് ഒളിപ്പിച്ച് അകത്തേക്ക് കയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി ശാലിനി പറയുന്നു.

  പുതിയ ബിഗ് ബോസ് ചില നിയമങ്ങള്‍ കൊണ്ട് വരണമെന്നുള്ള ആവശ്യം പറഞ്ഞാണ് ശാലിനി എത്തിയിരിക്കുന്നത്. അടുത്ത ഷോ യിലേക്ക് പോവാന്‍ തയ്യാറായി നില്‍ക്കുന്ന മത്സരാര്‍ഥി തന്നെ വിളിച്ച് അഭിപ്രായം ചോദിച്ചതിനെ പറ്റിയാണ് ഇന്‍സറ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ശാലിനി പറഞ്ഞത്.

  Also Read: വീട്ടുകാരില്‍ നിന്നും മാറിയാണ് താമസം; സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴുമേ പോവാറുള്ളു- ജീവയും അപര്‍ണയും

  'ഹലോ ഡിയേഴ്‌സ്... മറ്റ് മത്സരാര്‍ത്ഥികളെയും ചാനലിനെയും ജനങ്ങളെയും വിഡ്ഢികളാക്കുന്ന ഇത്തരം പ്ലാനുകള്‍ക്ക് തടയിട്ടേ മതിയാവൂ. സംഗതി കുറച്ച് കളറ് പോവാന്‍ സാധ്യതയുള്ള കാര്യമാണ്. എന്നാലും കളിയില്‍ അല്പം കാര്യമുണ്ട്. വെറുതെ ഒന്ന് വായിച്ച് പൊയ്‌ക്കോളൂ..

  ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. ഇന്നെനിക്ക് ഒരു കോള്‍ വന്നു. അദ്ദേഹം അഞ്ചാം സീസണിലേക്ക് മത്സരിക്കുന്നുവെന്നും അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നും അറിയിക്കുകയുണ്ടായി.

  Also Read: 'അമ്മയുടെ അടക്ക് കഴിഞ്ഞ് പിറ്റേദിവസം ഞാൻ ഷൂട്ടിന് പോകാൻ ശ്രമിച്ചു, രക്ഷപ്പെടാൻ വേണ്ടിയായിരുന്നു'; ജാൻവി കപൂർ

  സത്യമാണെങ്കിലും അല്ലെങ്കിലും ആത്മവിശ്വാസത്തോടു കൂടി എന്നെ വിളിച്ച അദ്ദേഹം പങ്കുവെച്ച പ്ലാനില്‍ പക്ഷേ ഒരെണ്ണം ശുദ്ധമണ്ടത്തരമാവാന്‍ ഈ സീസണില്‍ സാധ്യതയുണ്ടെന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

  പക്ഷേ he is still confident in his plan- അതായത് ജനങ്ങളില്‍ നിന്നും തങ്ങള്‍ക്കുള്ള പ്രേക്ഷക പിന്തുണയും തന്റെ പ്രകടന മികവും അറിയത്തക്ക വണ്ണം മുന്‍പേ തീരുമാനിച്ചുറപ്പിച്ച വസ്ത്രങ്ങള്‍ ലാലേട്ടന്‍ വരുന്ന വീക്കെന്‍ഡ് എപ്പിസോഡുകള്‍ക്കും ഡെയ്‌ലി യൂസിനും അയപ്പിക്കുവാന്‍ തീരുമാനിച്ചു.

  അതാണ് പ്ലാന്‍! ശരിയാണ് ഈ ആഴ്ച്ച ചുവപ്പ് വസ്ത്രം വന്നാല്‍ പ്രകടനം മോശമാണെന്ന് മനസിലാക്കാം പച്ചയാണെങ്കില്‍ സേഫ് അങ്ങനെ നിറങ്ങള്‍ മാറ്റാം! 'ഈ ബുദ്ധിയെന്തെ ദാസാ.. നേരത്തെ തോന്നാഞ്ഞേ' എന്നാവും ചിലര്‍ ഓര്‍ക്കുന്നത്. ഈ ഐഡിയ അറിയാഞ്ഞിട്ടല്ല ഇത് മനസ്സിലുണ്ടായിട്ടും റിയാലിറ്റി ഷോയുടെ എല്ലാ മാനദണ്ഡങ്ങളെയും ബഹുമാനിച്ച് അത്തരം കുബുദ്ധിക്ക് മുതിര്‍ന്നില്ല എന്നുമാത്രം.

  കഴിഞ്ഞ സീസണില്‍ ഇതേ ആക്ഷേപം ഉയര്‍ന്നു വന്നിരുന്നത് കൊണ്ട് ചാനല്‍ സംഘാടകര്‍ ഷോയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ സാധ്യതയുണ്ട്. വളരെ മികച്ച ഒരു ആശയമായിട്ടാണ് അതിനെ എനിക്ക് തോന്നുന്നത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഇതുപോലൊരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. എല്ലാ കണ്ടസ്റ്റന്‍സിനും ഒരു യൂണിഫോം കൊടുത്താല്‍ എങ്ങനെയിരിക്കും?

  സഹവാസികളെ അല്ലാതെ മറ്റു മനുഷ്യരെ കാണുവാനോ സമയം അറിയുവാനോ പോലും കഴിയാത്ത ബിഗ് ബോസ് വീട്ടില്‍ പുറത്ത് നിന്നും കൃത്യമായ സൂചനകള്‍ കിട്ടുമെങ്കില്‍ മത്സരത്തിന്റെ റിയാലിറ്റി എന്താണ്? അത് മാത്രമല്ല ഒരുപക്ഷേ ഒരേ മേഖലകളില്‍ നിന്നും മുന്‍ പരിചയം ഉള്ള പല താരങ്ങളും ഇനിയും അടുത്ത സീസണിലും വന്നേക്കാം.

  അങ്ങനെ ഈ സീസണിലും വരികയാണെങ്കില്‍ പല കണ്ടസ്റ്റന്‍സിനെയും നോമിനേറ്റ് ചെയ്യുവാന്‍ കൂട്ടായുള്ള തീരുമാനങ്ങള്‍ക്കും ഫേവറിസത്തിനും ഗ്രൂപ്പിസത്തിനും വീണ്ടും ഒരു സീസണ്‍ കൂടി സാക്ഷിയാവുകയും ചെയ്യും. അതുകൊണ്ട് നോമിനേഷന്‍ പ്രക്രിയയും പ്രേക്ഷകര്‍ക്ക് വിട്ട് കൊടുക്കുകയാണെങ്കില്‍ പുറത്തു പോകേണ്ടത് ആരെന്നും നിലനില്‍ക്കേണ്ടത് ആരെന്നും ന്യായവിധി പ്രതീക്ഷിക്കാം.. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  English summary
  Bigg Boss Fame Shalini Nair Opens Up About Bigg Boss New Rules Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X