'ഈ നിമിഷങ്ങൾക്കപ്പുറം എന്തെഴുതാൻ..., പ്രണയദിനത്തിൽ ഇന്നേറ്റവും സന്തോഷിക്കുന്ന ഭാഗ്യവതി ഞാനായിരിക്കുമോ..?'

ബിഗ് ബോസ് മലയാളം നാലാം സീസൺ താരം ശാലിനി നായരുടെ വിവാഹം അടുത്തിടെയായിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം ഏറെനാൾ ശാലിനി മകനൊപ്പം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. ആദ്യ ബന്ധത്തിലാണ് ഉ്ണ്ണിക്കുട്ടനെന്ന മകൻ ശാലിനിക്ക് പിറന്നത്. രണ്ടാം വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം പിന്നിടുമ്പോഴാണ് ആദ്യത്തെ പ്രണയദിനം ശാലിനിയെ തേടി എത്തുന്നത്.

പൊതുവെ പ്രണയദിനത്തിൽ ഭർത്താവിനൊപ്പമോ കാമുകനൊപ്പമോ ഭാര്യയ്ക്കൊപ്പമോ കാമുകിക്കൊപ്പമോ ഉള്ള ചിത്രങ്ങളാണ് ആളുകൾ പങ്കിടാറ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ മകന്റെയും രണ്ടാം ഭർത്താവിന്റെയും ചിത്രമാണ് ശാലിനി പങ്കിട്ടത്. ഒപ്പം ഇത്തരമൊരു ചിത്രം പങ്കിടാനും രണ്ടാം വിവാഹത്തിലേക്ക് എത്താനുമുള്ള കാരണവും ശാലിനി വിവരിച്ചു.

Shalini Nair

'പ്രണയദിനത്തിൽ ഇന്നേറ്റവും സന്തോഷിക്കുന്ന ഭാഗ്യവതി ഞാനായിരിക്കുമോ..? എന്ന് ചോദിച്ചാണ് ശാലിനിയുടെ കുറിപ്പ് തുടങ്ങുന്നത്. പ്രണയദിനത്തിൽ ഇന്നേറ്റവും സന്തോഷിക്കുന്ന ഭാഗ്യവതി ഞാനായിരിക്കുമോ...?. ഈ ഉടലിൽ ശ്വാസം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഒരൊറ്റ കാരണം കൊണ്ടായായിരുന്നു... ഞങ്ങളുടെ ഉണ്ണിക്കുട്ടൻ. താങ്ക് യു ദിലീപേട്ടാ... വിവാഹമെന്ന തീരുമാനത്തിലെത്തിയപ്പോൾ എന്തുകൊണ്ട് ദിലീപേട്ടൻ എന്ന ചോദ്യത്തിനുത്തരം ഈ ചിത്രത്തിലുണ്ട്.'

'ഹൃദയം ആഹ്ലാദം കൊണ്ടലയടിച്ചുയരുന്ന തിരകൾ പോലെയായിരിക്കുന്നു. ഈ നിമിഷങ്ങൾക്കപ്പുറം എന്തെഴുതാൻ. ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ് എൻ്റെ പ്രിയപ്പെട്ടവരേ', എന്നാണ് ശാലിനി കുറിച്ചത്.

നിരവധി പേരാണ് ശാലിനിയുടെ കുറിപ്പിന് കമന്റുമായി എത്തിയത്. എന്നേക്കും കുടുംബം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നായിരുന്നു കമന്റുകളിൽ ഏറെയും. അച്ഛനും മകനും അടിപൊളിയെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. ഗുരുവായൂർ വെച്ചായിരുന്നു ശാലിനിയുടെ വിവാഹം. വിവാഹഫോട്ടോ താരം പങ്കിട്ടശേഷം പലയിടത്ത് നിന്നും ഉയര്‍ന്ന ചോദ്യം ഭർത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാർ അംഗീകരിക്കുമോ? എന്നതായിരുന്നു.

ഈ ചോദ്യത്തിന് വ്യക്തമായ മറുപടി ശാലിനി അടുത്തിടെ നൽകി. അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മുന്നിൽ എന്റെ ഭാര്യ എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിയുന്നു എന്നാണ് ഭർത്താവ് ദിലീപിനെ കുറിച്ച് ശാലിനി പറഞ്ഞത്.

Shalini Nair

മകന് ഒന്നര വയസുള്ളപ്പോഴായിരുന്നു എന്റെ വിവാഹ മോചനം. തിരികെ വീട്ടിൽ എത്തിയ ശേഷം പലരും പല തരത്തിൽ സംസാരിക്കുകയുണ്ടായി. ബന്ധുക്കളിൽ ചിലർ വിളിച്ച് ഉപദേശിച്ചു. പിന്നീട് മകനെ കുറിച്ച് എവിടെയെങ്കിലും പറയുമ്പോൾ ഞാൻ വിവാഹ മോചിതയാണെന്നും പറയേണ്ടി വന്നു. അതിന്റെ പേരിൽ പലരും പലതും സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മകനെ കുറിച്ചുള്ള കാര്യങ്ങൾ ഞാൻ മറച്ചുവെയ്ക്കാൻ തുടങ്ങിയത് എന്നാണ് മുമ്പൊരിക്കൽ തകർന്ന വിവാ​ഹത്തെ കുറിച്ചും മകനെ കുറിച്ചും സംസാരിച്ച് ശാലിനി പറഞ്ഞത്.

സാധാരണക്കാരിയായ ഒരു നാട്ടിൻപുറത്തുകാരിയിൽ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നിൽക്കുകയാണിപ്പോൾ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്ത് തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവെ ശാലിനി വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X