കാത്തിരിപ്പുകൾക്ക് വിരാമമിട്ട് രാജകുമാരൻ എത്തി, ആദ്യത്തെ കൺമണി ആൺകുട്ടി, സന്തോഷം പങ്കിട്ട് ഷിയാസ് കരീം!

നടനും മോ‍ഡലും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് പ്രമുഖ അഡ്വെർടൈസിങ് കമ്പനിയിലെ മോഡൽ ആയിരുന്നു. നിരവധി മുൻനിര ബ്രാൻഡുകളുടെ ദേശീയ അന്തർദേശീയ മോഡലായി റാംപിൽ എത്തിയ ഷിയാസിന്റെ ജീവിതം ബിഗ് ബോസിൽ എത്തിയതോടുകൂടിയാണ് കൂടുതൽ കളറായി. പേരും പ്രശസ്തിയും താരത്തിന് ലഭിച്ചതും ബി​ഗ് ബോസിന്റെ ഭാ​​ഗമായശേഷമാണ്.

സിനിമയിൽ തിളങ്ങണം, പ്രണയിച്ച് വിവാഹം കഴിക്കണം, ബി​ഗ് ബോസിൽ പോകണം; ആ​ഗ്രഹങ്ങൾ ബാക്കിയാക്കി മടക്കം!
സിനിമയിൽ തിളങ്ങണം, പ്രണയിച്ച് വിവാഹം കഴിക്കണം, ബി​ഗ് ബോസിൽ പോകണം; ആ​ഗ്രഹങ്ങൾ ബാക്കിയാക്കി മടക്കം!

ബി​ഗ് ബോസ് ആദ്യ സീസണിന്റെ അവസാനലാപ്പ് വരെ ഷിയാസും ഉണ്ടായിരുന്നു. കപ്പ് നേടുമെന്ന് വരെ പ്രേക്ഷകർ പ്രതീക്ഷിച്ചി‌രുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും ജനമനസിൽ ഇടംനേടാൻ കഴിഞ്ഞു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും ധന്യമെന്ന് തോന്നുന്ന നിമിഷങ്ങളിലൂടെ കടന്ന് പോവുകയാണ് നടൻ.

Shiyas Kareem

കാത്തിരുന്ന കൺമണി എത്തിയിരിക്കുന്നു. ഒരു ആൺകുഞ്ഞിന്റെ ബാപ്പയായി താനെന്ന് നടൻ തന്നെയാണ് തന്റെ പ്രിയ പ്രേക്ഷകരെ അറിയിച്ചത്. ആശംസ പ്രവാഹമാണ് താരത്തിനും ഭാര്യയ്ക്കും ലഭിക്കുന്നത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് രാജകുമാരൻ എത്തിയ സന്തോഷത്തിലാണ് നടന്റെ കുടുംബം. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഭാര്യ ​ഗർഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് അതിഥി കുടുംബത്തിലേക്ക് എത്തുമെന്നും നടൻ അറിയിച്ചത്.

അതെ... ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു. ഞങ്ങള്‍ പ്രെഗ്നന്റാണ് എന്ന് വെളിപ്പെടുത്താനുള്ള സമയമായി. ഞങ്ങള്‍ പരസ്പരം ബേബി എന്ന് വിളിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ക്കൊരു ബേബി എന്നതിലേക്ക് മാറുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം എന്നാണ് അന്ന് ഷിയാസ് കുറിച്ചത്.

പ്രതീക്ഷകൾ അസ്തമിച്ചു! കൂടുതൽ വേദന അനുഭവിക്കേണ്ടെന്ന് ​കരുതി കാണും! സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു!
പ്രതീക്ഷകൾ അസ്തമിച്ചു! കൂടുതൽ വേദന അനുഭവിക്കേണ്ടെന്ന് ​കരുതി കാണും! സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു!

ഒപ്പം ഭാര്യ ദര്‍ഫയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ​കുഞ്ഞിന്റെ ഫോട്ടോയോ മറ്റ് വിവരങ്ങളോ താരം പങ്കിട്ടിട്ടില്ല. ജൂനിയർ ഷിയാസിനെ കാണാൻ കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. 2024ൽ ആയിരുന്നു നടന്റെ വിവാഹം. തന്റെ കുടുംബത്തിലും ജീവിതത്തിലും സന്തോഷവും വെളിച്ചവും തിരികെ വന്നത് ​​ദർഫയുടെ വരവോടെയാണെന്ന് ഷിയാസ് പലപ്പോഴും പറയാറുണ്ടായിരുന്നു.

ആദ്യം മറ്റൊരു പെൺകുട്ടിയുമായി ഷിയാസിന്റെ വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. അതിന് പിന്നലെ ചില കേസും വിവാദങ്ങളും വന്നതിനാൽ ആ ബന്ധം നടന് അവസാനിപ്പിക്കേണ്ടി വന്നു. ശേഷം ഷിയാസിന്റെ ഇതുവരെയുള്ള ജീവിതം നന്നായി മനസിലാക്കി ഒപ്പം കൂടിയ ആളാണ് പിന്നീട് പങ്കാളിയായി മാറിയ ദര്‍ഫ.

Shiyas Kareem

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് താരം പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ. അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസ് പ്രായവ്യത്യാസമുണ്ട്. ബള്‍ഗേറിയയില്‍ നടന്ന മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ഷിയാസ്.

ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്. തന്റെ നിലപാടുകൾ തുറന്ന് പറയാൻ മടി കാണിക്കാത്തതിനാൽ സൈബർ അറ്റാക്കും പലതവണ നേരിടേണ്ടി വന്നിട്ടുണ്ട്. ബി​ഗ് ബോസ് വിന്നർ അനുമോളെ ബീഫ് കഴിക്കാൻ നിർബന്ധിച്ചു എന്നതാണ് പുതിയ വിവാദം.

ആ മര്യാദ അയാൾക്ക് തോന്നിയില്ല, അനാദ​രവ്; സിനിമ വിജയിച്ച ശേഷമുള്ള ഉണ്ണി മുകുന്ദന്റെ പെരുമാറ്റം: പി ശ്രീകുമാർ
ആ മര്യാദ അയാൾക്ക് തോന്നിയില്ല, അനാദ​രവ്; സിനിമ വിജയിച്ച ശേഷമുള്ള ഉണ്ണി മുകുന്ദന്റെ പെരുമാറ്റം: പി ശ്രീകുമാർ

ഒരു ഫങ്ഷനിൽ പങ്കെടുക്കുന്നതിനിടെ ഇരുവരും കാഷ്വലായി നടത്തിയ സംഭാഷണം സോഷ്യൽമീഡിയയിൽ വൈറലായി. അത് ബിജെപി അനുകൂലികൾ ഏറ്റെടുത്തതോടെ വിവാദമാവുകയായിരുന്നു. അനുവും ഷിയാസ് സ്റ്റാർ മാജിക്ക് കാലം തൊട്ട് അടുത്ത സുഹൃത്തുക്കളാണ്. ഈ വിവാ​ദങ്ങൾ കത്തികയറുന്നതിന് ഇടയിൽ ആശ്വാസം എന്നോണമാണ് താരത്തിന് കുഞ്ഞ് പിറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X