എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല, സ്ത്രീ പരാതി കൊടുത്താൽ കുടുങ്ങും! വലിയ നടന്റെ അവസ്ഥയും അതാണ്; ഷിയാസ്
മോഡലിങ്ങ് രംഗത്ത് ശോഭിച്ച് നിന്ന ഷിയാസ് കരീം ബിഗ് ബോസ് ഷോ യിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലായിരുന്നു ഷിയാസ് പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോ യിലേക്ക് പ്രവേശിച്ച് ആദ്യ മൂന്ന് മത്സരാര്‍ഥികളില്‍ ഒരാളായിട്ടാണ് താരം പുറത്തിറങ്ങുന്നത്. അന്ന് മലയാളക്കരയില്‍ വലിയൊരു വിഭാഗം ആളുകളും ഷിയാസിനെ പിന്തുണച്ച് കൂടെ നിന്നു.
പിന്നീട് കൈനിറയെ സിനിമകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ ഷിയാസിനെ തേടി എത്തി. അടുത്തിടെയാണ് താരം വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്കും പ്രവേശിച്ചത്. അങ്ങനെ സന്തോഷകരമായ ജീവിതത്തിനിടയില്‍ ചില വിവാദങ്ങളും താരത്തിന്റെ പേരിലുണ്ടായി. ഷിയാസിന്റെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. ഈ വിഷയത്തില്‍ താരം പങ്കുവെച്ച ചില കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ലഭിക്കുന്നതെന്നാണ് ഒരു അഭിമുഖത്തില്‍ ഷിയാസ് പറഞ്ഞത്. എത്ര പണമുള്ളവനാണെന്ന് പറഞ്ഞാല്‍ പോലും സ്ത്രീകള്‍ പരാതിയുമായി വന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് ഉദാഹരണം സഹിതം താരമിതിനെ കുറിച്ച് സംസാരിച്ചത്.
'ഏത് സ്ത്രീയാണ് പരാതി കൊടുത്തതെന്ന് പോലും ഇപ്പോഴത്തെ നിയമത്തില്‍ പറയുന്നില്ല. ഏത്ര കാശൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒരു സ്ത്രീയുടെ പരാതിയില്‍ വലിയ വലിയ കാശുള്ള നടന്മാര്‍ പോലും ജയിലില്‍ പോയ കാലമാണിത്. എന്തൊക്കെയാണെങ്കിലും അദ്ദേഹം ജയിലില്‍ പോയില്ലേ... അതാണ് ഇവിടുത്തെ നിയമം. ശിക്ഷ കിട്ടിയോ ഇല്ലയോ എന്നത് മാത്രമല്ല. ഒരു ദിവസമെങ്കിലും ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വലിയ നിയമ സപ്പോര്‍ട്ട് കൊടുക്കുന്നത് കൊണ്ടാണ്.
സ്ത്രീയുടെ പേര് പറയാതെ ഇര എന്നാണ് പറയുക. എന്നാല്‍ പുരുഷന്മാരുടെ പേരും ഫോട്ടോയും അഡ്രസ്സും ഹൈറ്റും വെയിറ്റുമൊക്കെ പറയും. ഇവിടെ എത്ര കള്ളക്കേസ് നടക്കുന്നുണ്ട്. പിന്നെ ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ടാണ് ആ സമയത്ത് തന്നെ പരാതി പറയാന്‍ പോകാതിരുന്നത്. ഇവിടെ സാധാരണ സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന കിട്ടുന്നത്. പോലീസ് സ്്‌റ്റേഷനില്‍ ആണെങ്കിലും നിയമത്തില്‍ പോലും അങ്ങനെയാണ്. അല്ലാതെ സിനിമാ നടിമാര്‍ക്ക് മാത്രമായിട്ടുള്ള പരിഗണന കൂടുതലൊന്നുമില്ല. സിനിമാ താരങ്ങളെ കുറിച്ച് മാത്രമേ മീഡിയയില്‍ വരികയുള്ളു എന്നൊന്നുമില്ല.

മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകളോ അതല്ലെങ്കില്‍ മറ്റെവിടെ ജോലി ചെയ്യുന്നവരോ ആണെങ്കിലും ഒരു സ്ത്രീയോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് പറഞ്ഞ് പരാതിപ്പെട്ടാല്‍ അവര്‍ക്ക് നിയമസംരംക്ഷണം ലഭിക്കുമെന്നാണ്' ഷിയാസ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഷിയാസ് കരീം വിവാഹിതനാവുന്നത്. അതിന് മുന്‍പ് മറ്റൊരു യുവതിയുമായി താരത്തിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവതി ഷിയാസ് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. എറണാകുളത്ത് ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതി ഷിയാസുമായി പരിചയത്തിലാവുകയായിരുന്നു.
എന്നാല്‍ വിവാഹവാഹ്ദാനം നല്‍കി തന്നെ ഒരു ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നും അതിന് ശേഷം ചതിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. മാത്രമല്ല ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നുമൊക്കെ ആരോപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഷിയാസ് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി രംഗത്ത് വന്നതോടെയാണ് പ്രശ്‌നം അവസാനിക്കുന്നത്.


Click it and Unblock the Notifications











