ചെറിയ പെണ്ണൊന്നുമല്ല അറുപത് വയസുണ്ട്, സ്ത്രീകളുമായി ഇടപഴകാൻ പേടിയാണ്; ഷിയാസിന് ധൈര്യം പകർന്ന് ഭാര്യയും!

കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് വീണ്ടും നടനും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിന്റെ പേരിൽ പീഡന പരാതി ഉയർന്ന് വന്നത്. പ്രണയം നടിച്ച് പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്നുമാണ് പ്രവാസിയായ സ്ത്രീയുടെ പരാതി. എന്നാൽ ഇതൊരു വ്യാജ പരാതിയാണെന്നും തനിക്ക് എതിരെ കേസ് കൊടുത്ത സ്ത്രീ ചെറുപ്പക്കാരിയല്ലെന്നും അറുപത് വയസ് പ്രായമുള്ളയാളാണെന്നും ഷിയാസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

എന്റെ പേരിൽ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരിൽ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസുണ്ട്. അവരെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്.

Shiyas Kareem

ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുമ്പേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ടാണത്. ഞാൻ വളരെ ശ്രദ്ധാലുവാണ്. പിന്നെ ഇപ്പോൾ പരാതിയുമായി വന്ന സ്ത്രീ അവർക്ക് പത്തറുപത് വയസുണ്ട്. എ‌ന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണ്. എന്റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്.

എന്നെ അറിയുന്നവർക്കെല്ലാം ആ സ്ത്രീയേയും അറിയാം. കേസുള്ളതുകൊണ്ട് പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എഫ്ഐആർ ഇട്ടോയെന്ന് അറിയില്ല. നിങ്ങൾക്ക് ക്ലിയറാകാൻ വേണ്ടി പറഞ്ഞതാണ് ഞാൻ. എന്റെ ഭാര്യയുടേയും എന്റെ ഉമ്മയുടേയും കയ്യിൽ നിന്ന് ഇവർ കുറച്ച് സ്വർണം വാങ്ങിയിട്ടുണ്ട്. പെങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്.

പക്ഷെ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച് പ്രശ്നങ്ങൾ വന്നശേഷമാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്. പിന്നെ ഈ സ്ത്രീ എന്റെ ഫാമിലിയിൽ കയറി കുറച്ച് പേഴ്സണൽ‌ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. അതിൽ പ്രശ്നമായപ്പോഴാണ് ഇവർ സ്വർണ്ണം വാങ്ങിക്കൊണ്ടുപോയ കാര്യം ഞാൻ അറിയുന്നത്. കാശും സ്വർണ്ണവും വാങ്ങി കൊണ്ടുപോയിട്ടുണ്ട്.

ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് പൈസ ട്രാൻസഫർ ചെയ്തിട്ടുമുണ്ട്. ഞാൻ അവരുടെ കോടികൾ പറ്റിച്ചു. ബിസിനസ് ചെയ്യാമെന്ന് വാ​ഗ്ദാനം നൽകി പറ്റിച്ചു എന്നൊക്കെ പറ‍ഞ്ഞ് കുറച്ച് നാൾ മുമ്പ് ഈ സ്ത്രീ എന്നെ കുറിച്ച് സോഷ്യൽമീഡിയയിൽ ചിലതൊക്കെ ഇട്ടപ്പോൾ ഞാൻ അവരുടെ പേരിൽ കേസ് കൊടുത്തു. ആ കേസിന്റെ പേരിൽ ഇവർക്ക് നോട്ടീസ് ചെന്നപ്പോൾ ഇവർ എന്റെ പേരിൽ ഇപ്പോൾ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്.

Shiyas Kareem

ഞാൻ അവരെ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കേരള പോലീസും നമ്മുടെ കോടതിയിലും നിയമത്തിലും വളരെ അധികം വിശ്വാസമുള്ളയാളാണ് ഞാൻ. മുമ്പും ഇതുപോലൊരു കേസിന്റെ പേരിൽ ഫൈറ്റ് ചെയ്തയാളാണ് ഞാൻ. അതും ഒരു കള്ളക്കേസായിരുന്നു. അതുപോലെ തന്നെ ഈ കേസിലും ഞാൻ ഫൈറ്റ് ചെയ്യും. ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല.

എന്റെ ഉമ്മയുടെ പ്രായമുണ്ട്. ഇതൊക്കെ പറയാനാണ് ഞാൻ‌ വന്നത്. തലയുയർത്തി പിടിച്ച് നടക്കുന്ന മനുഷ്യനാണ് ഞാൻ. എന്ത് പ്രശ്നം വന്നാലും ഞാൻ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാവില്ല. അത്രയും ധൈര്യം എനിക്കുണ്ട്. മാത്രമല്ല എന്റെ കുടുംബവും എന്നെ അറിയുന്നവരും സ്നേഹിക്കുന്നവരും കൂടെയുണ്ട്. എന്ത് പ്രശ്നം വന്നാലും ഫൈറ്റ് ചെയ്യുന്നയാളാണെന്നും ഷിയാസ് പറഞ്ഞു.

ഭാര്യ ദർഫയും ഷിയാസിന് പിന്തുണയറിച്ച് എത്തി. ബേബി വിഷമിക്കേണ്ട... നമ്മുടെ കൈവശം എല്ലാ തെളിവുകളുമുണ്ട്. നമ്മൾ എന്ത് സംഭവിച്ചാലും മുന്നോട്ട് പോകും എന്നാണ് ദർഫ കുറിച്ചത്. ബി​ഗ് ബോസ് മുൻ മത്സരാർത്ഥിയായ ബഷീർ ബഷി അടക്കമുള്ളവരും ഷിയാസിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X