പേളിയുടെയും ശ്രീനിയുടെയും പുതിയ സന്തോഷത്തിന് ആശംസകള്‍; നിങ്ങളെ ഞാന്‍ മിസ് ചെയ്യുന്നുണ്ടെന്ന് ഷിയാസ്

shiyas-kareem-pearle-maaney-and-srinish-

ലോക്ഡൗണ്‍ കാലത്ത് ഒരുപാട് സന്തോഷമുള്ള വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് പല പ്രമുഖ നടിമാരും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നുള്ളതാണ്. മലയാളത്തില്‍ നടിയും അവതാരകയുമൊക്കെയായ പേളി മാണി-ശ്രീനിഷ് അരവിന്ദ് താരദമ്പതിമാരും കുഞ്ഞതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

കഴിഞ്ഞ മാസങ്ങളിലാണ് താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞുവാവ വൈകാതെ എത്തുമെന്നുള്ള കാര്യം പേളി പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഒരുപാട് വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പേളിയ്ക്കും ശ്രീനിഷിനുമൊപ്പമുള്ള പഴയ ചില ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ഷിയാസ് കരീം.

സൗഹൃദം പുതുക്കി ഷിയാസ്

ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് പേളിയുടെയും ശ്രീനിഷിന്റെയും ജീവിതം മാറി മറിഞ്ഞത്. മലയാളത്തിലെ ആദ്യ സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇരുവരും. ഷോ യ്ക്കിടെ പ്രണയത്തിലായ ഇരുവരും പുറത്ത് വന്നതിന് ശേഷം വിവാഹിതരാവുകയായിരുന്നു. 2019 ല്‍ വിവാഹിതരായ താരങ്ങള്‍ക്ക് അടുത്ത മാര്‍ച്ചോട് കൂടി ഒരു കുഞ്ഞ് കൂടി പിറക്കും. പേളി അമ്മയാവുന്നതിന്റെയും ശ്രീനിഷ് അച്ഛനാവുന്നതിന്റെയും സന്തോഷത്തിലാണ് താരകുടുംബം. അവര്‍ക്കൊപ്പം കൂട്ടുകാരനായ ഷിയാസ് കരീം കൂടി ഉണ്ട്.

 സൗഹൃദം പുതുക്കി ഷിയാസ്

ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഷിയാസ് കരീമുമായി പേളിയും ശ്രീനിഷും സൗഹൃദത്തിലാവുന്നത്. എസ്പിഎസ് (SPS) എന്ന ഷോര്‍ട്ട് ഫോമിലാണ് ഈ കൂട്ടുകെട്ട് അറിയപ്പെട്ടിരുന്നത്. പേളിയുടെ സഹോദരനാണെന്നും ശ്രീനി തനിക്ക് അളിയനാണെന്നുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷവും ഈ സൗഹൃദം കാത്ത് സൂക്ഷിക്കുകയാണ് താരങ്ങള്‍. ഒത്തുക്കൂടാന്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം മൂവരും ഒരുമിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷിയാസ്.

 സൗഹൃദം പുതുക്കി ഷിയാസ്

ശ്രീനിഷിനും പേളി മാണിക്കുമൊപ്പം ബിഗ് ബോസില്‍ നിന്നുള്ള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോ ആണ് ഷിയാസ് പങ്കുവച്ചത്. മൂവരും തമ്മിലുള്ള സൗഹൃദം എത്രത്തോളമായിരുന്നുവെന്നും പരസ്പരം സഹായിച്ചും തമാശകള്‍ പറയുന്നതുമൊക്കെ ദൃശ്യങ്ങളിലുണ്ട്. മനസ്സിന് മറയില്ല എന്ന ഗാനമാണ് ഇതിന് പശ്ചാതലമായി കൊടുത്തിരിക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ വീഡിയോ വൈറലായിരിക്കുകയാണ്.
സൗഹൃദം പുതുക്കി ഷിയാസ്

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
സൗഹൃദം പുതുക്കി ഷിയാസ്

'ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മനോഹരമായ കാര്യങ്ങളിലൊന്നാണ് എസ്പിഎസ് ഫാമിലി. നിങ്ങള്‍ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ഞാന്‍ ശരിക്കും ആസ്വദിച്ചിട്ടുണ്ട്. പേളിയേയും ശ്രീനിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു. നിങ്ങളുടെ ഏറ്റവും പുതിയ സന്തോഷത്തിന് എല്ലാവിധ ആശംസകളും. എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി ഷിയാസ് കുറിച്ചിരിക്കുന്നത്. ബിഗ് ബോസിലെ സൗഹൃദം പ്രണയമായി മാറിയതിന് ശേഷമായാണ് പേളിയും ശ്രീനിയും വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന് വേണ്ടി ഒരുങ്ങുകയാണ് ഇരുവരും.

ഷിയാസ് പങ്കുവെച്ച വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X