ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്! ജീവിതം വരച്ചിടുന്ന വീഡിയോ പങ്കുവെച്ച് ഷിയാസ് കരീം
ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ഷിയാസ് കരീം. അന്താരാഷ്ട്ര തലത്തില്‍ മോഡലായി തിളങ്ങിനില്‍ക്കവേയാണ് ഷിയാസ് ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തിയ താരം ഫൈനല്‍ വരെ മുന്നേറിയ ശേഷമായിരുന്നു തിരിച്ചെത്തിയത്. ബിഗ് ബോസില്‍ പേളി മാണി, ശ്രീനിഷ് അരവിന്ദ് തുടങ്ങിയവര്‍ക്കൊപ്പം നിന്നാണ് ഷിയാസ് മുന്നേറിയിരുന്നത്.

Recommended Video
ബിഗ് ബോസ് ഫൈനലില്‍ എത്തിയ നാല് മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ഷിയാസ് കരീം. ബിഗ് ബോസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഷിയാസ് പിന്നീട് സിനിമകളിലും അരങ്ങേറ്റം കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലായിരുന്നു ഷിയാസ് ചെറിയ റോളില്‍ അഭിനയിച്ചത്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായുളള ചാലു എന്ന ഹ്രസ്വ ചിത്രവും ഷിയാസിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖറിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയത്.
തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഷിയാസ്. തന്റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് നടന്‍ എത്താറുണ്ട്. അതേസമയം ഷിയാസ് കരീമിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ജീവിതം വരച്ചിടുന്ന ഒരു വീഡിയോ ആണ് ഷിയാസ് കരീം പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് തവണ ഇക്കാര്യങ്ങള്‍ താന്‍ പലയിടത്തായി പറഞ്ഞിട്ടുണ്ടെന്നും ഷിയാസ് കുറിച്ചിരിക്കുന്നു.
തന്റെ കഠിനപ്രയത്‌നംകൊണ്ടും പ്രതിസന്ധികളെ ധൈര്യമായി തരണം ചെയ്തതുകൊണ്ടുമാണ് ഇന്നത്തെ നിലയില്‍ താന്‍ എത്തിനില്‍ക്കുന്നതെന്നും ഒരുപാടൊന്നും താന്‍ നേടിയെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും ഷിയാസ് പറയുന്നു. ഇനിയും തനിക്ക് ചെയ്യാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. തന്റെ യാത്ര തുടങ്ങിയിട്ടേയുളളൂ ഇനിയുമൊരുപാട് ദൂരം താണ്ടാനുണ്ട്. വീഡിയോ പങ്കുവെച്ച് ഷിയാസ് കരീം കുറിച്ചു. അതേസമയം ഷിയാസിന്റെ വിഡീയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.
സുശാന്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അധികപേരും കമന്റുകളുമായി എത്തിയിരിക്കുന്നത്. ബിഗ് ബോസില്‍ മറ്റുളള മല്‍സരാര്‍ത്ഥികളില്‍ നിന്നെല്ലാം വേറിട്ട സ്വഭാവക്കാരനായാണ് ഷിയാസിനെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്. പേളി മാണിയും ശ്രീനിഷ് അരവിന്ദുമായിരുന്നു ബിഗ് ബോസിലെ ഷിയാസിന്റെ അടുത്ത സുഹൃത്തുക്കള്‍. ബിഗ് ബോസിന് ശേഷവും ഇവര്‍ തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിന് ഷിയാസും തിളങ്ങിയിരുന്നു.


Click it and Unblock the Notifications