For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷിയാസ് കരീമിന്റെ വീട്ടിലെ പുത്തന്‍ വിശേഷം! വീണ്ടും ഉമ്മയെ കുറിച്ച് പറഞ്ഞ് താരം, ചിത്രങ്ങള്‍ വൈറൽ

  |

  മലയാളികള്‍ തിരിച്ചറിയപ്പെടാതെ പോവുന്ന എന്നാല്‍ ഉയരങ്ങള്‍ താണ്ടിയ പലരും കേരളത്തിലുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു ഷിയാസ് കരീം. മോഡലിങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അംഗീകാരങ്ങള്‍ നേടിയ വ്യക്തിയാണ് ഷിയാസ്. എന്നാല്‍ ബിഗ് ബോസിലെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് താരത്തെ പലരും തിരിച്ചറിയുന്നത്.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ ഷിയാസിനെ എല്ലാവരും മാറ്റി നിര്‍ത്തിയെങ്കിലും മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് താരം സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. താന്‍ കടന്ന് വന്ന വഴികള്‍ അത്ര സുഖകരമല്ലെന്ന് പലപ്പോഴും വെളിപ്പെടുത്തിയിട്ടുള്ള താരം തന്റെ വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ ഉമ്മയെ കുറിച്ചാണ് താരം പറയുന്നത്.

  നേരത്തെയും പല അഭിമുഖങ്ങളില്‍ ഷിയാസ് തന്റെ കുടുംബത്തെ കുറിച്ചും ഉമ്മയെ കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്. തന്റെ പെങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ജനിച്ചതോടെ ബാപ്പ രണ്ടാമത് കല്യാണം കഴിച്ചു. ഇതോടെ നാട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. മനസ് തളര്‍ന്നു. സാമ്പത്തികമായും ബുദ്ധിമുട്ടിലായി. അക്കാലത്ത് തന്റെ കുടുംബം നോക്കിയത് ഉമ്മയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു സ്വന്തമായൊരു വീട് എന്ന സ്വപ്‌നം ഷിയാസ് നേടിയെടുത്തത്. ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് താരം.

  Recommended Video

  Shiyas Kareem About Rajith Kumar | FilmiBeat Malayalam

  'എപ്പോഴും ഉമ്മനെ പറ്റിയൊക്കെ എഴുതാര്‍ ഉണ്ട് അതിപ്പോ ഏത് ദിവസം എന്നൊന്നും ഇല്ല പറ്റുന്ന ദിവസം ഒക്കെ എഴുത്തും. ഉമ്മടെ 16ആം വയസില്‍ ഉള്ള മകന്‍ ആണ് അതേ മൂത്ത മകന്‍. കഴിഞ്ഞ 2 വര്‍ഷം മുന്നേ വരെ എന്നെ നോകാന്‍ ഒരുപാട് കഷ്ടപെട്ട വ്യക്തിയാണ്. ഇന്ന് ഞാന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് എന്റെ ഉമ്മ ഉള്ളത് കൊണ്ടാണ്. 46 വയസ്സ് ആയി എന്റെ ഉമ്മ ഇന്നും സുന്ദരിയാണ്. മാറ്റത്തിന്റെ കാറ്റ് എന്റെ ജീവിതത്തില്‍ അടിച്ചു തുടങ്ങിയത് വലിയ രീതിയില്‍ ഒരു മാറ്റം ഉണ്ടാക്കി. പറഞ്ഞു വന്നത് ഇന്ന് എന്റെ ഉമ്മാന്റെ 46 ആം പിറന്നാള്‍ ആണ്. പിറന്നാള്‍ ആശംസകള്‍ ഉമ്മാ'... എന്നുമായിരുന്നു ഷിയാസ് എഴുതിയത്.

  2008 ല്‍ ഡിണ്ഡിഗലിലെ ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയില്‍ ബാച്ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂകേഷന്‍ ചെയ്യുമ്പോഴായിരുന്നു ഷിയാസ് ബോഡി ബില്‍ഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ഹോസ്റ്റലില്‍ ജിമ്മുണ്ടായിരുന്നു. 2010 മുതലാണ് മോഡലിങ്ങില്‍ സജീവമായത്. ഓഡിഷനിലൂടെയാണ് ആദ്യം അവസരം കിട്ടിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. 2018 ല്‍ യൂറോപ്പില്‍ നടന്ന മിസ്റ്റര്‍ ഗ്രാന്‍ഡ് സീ ഇന്റര്‍നാഷണല്‍ മോഡല്‍ ഹണ്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിയാസ് എത്തിയിരുന്നു.

  ഇതോടെ വാര്‍ത്തകളില്‍ നിറഞ്ഞു. ഹണ്ടില്‍ ഷിയാസിന് മിസ്റ്റര്‍ പോപുലാരിറ്റി 2018, മികച്ച ഫോട്ടോ മോഡല്‍ എന്നീ രണ്ട് ടൈറ്റിലുകള്‍ നേടി എടുക്കാനും സാധിച്ചിരുന്നു. വിവിധ ഫാഷന്‍ ഷോ കളില്‍ ജഡ്ജായും ഫാഷന്‍ ഗ്രുമറായും താരം എത്തി. ബിഗ് ബോസിന് ശേഷം 2019 ല്‍ മിസ്റ്റര്‍ കേരള ബ്രാന്‍ഡ് അംബാസഡറായിരുന്നു. ഇപ്പോള്‍ സിനിമ നടന്‍ കൂടിയാണ്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമയായ കുഞ്ഞാലി മരക്കാരില്‍ ഷിയാസും അഭിനയിക്കുന്നുണ്ട്. മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക് സിനിമ എത്തേണ്ടത് ആയിരുന്നെങ്കിലും കൊറോണ കാരണം മാറ്റി വെക്കുകയായിരുന്നു.

  English summary
  Bigg Boss Fame Shiyas Karim Revealed An Unknown Story Of His Mother On Her Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X