'അന്ന് നിങ്ങൾ എന്റെ അനുവാദം പോലും ചോദിച്ചില്ല, 2600 മുടക്കാൻ താൽപര്യമില്ല, ഇത് ചെയ്യാനുള്ള അവകാശം എനിക്കുണ്ട്'

സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിൽ ശ്രദ്ധ നേടിയ ശേഷമാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി സിജോ ജോൺ എത്തിയത്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനിടയിൽ സഹമത്സരാർത്ഥി റോക്കിയുമായി വാക്ക് തർക്കം ഉണ്ടായി. വഴക്കിനിടയിൽ റോക്കി സിജോയുടെ മുഖത്ത് ഇടിച്ചു. അന്ന് സിജോയ്ക്ക് കാര്യമായി പരിക്കേൽക്കുകയും ഏറെനാൾ ഷോയിൽ നിന്നും മാറി നിന്ന് ചികിത്സയ്ക്ക് വിധേയനാവേണ്ടതായും വന്നു.

താടിയെല്ലിന് ചില പ്രശ്നങ്ങൾ സംഭവിച്ച് സർജറിക്ക് വരെ സിജോ വിധേയനായി. ചികിത്സയ്ക്കുശേഷം ഷോയിലേക്ക് തിരികെ വന്നുവെങ്കിലും കാര്യമായ മത്സരങ്ങൾ കാഴ്ചവെക്കാൻ സിജോയ്ക്ക് ആയില്ല. അതോടെ ഫൈനൽ കാണാതെ പുറത്താകേണ്ടി വന്നു. ബി​ഗ് ബോസിനുശേഷം സോഷ്യൽമീഡിയയിൽ വ്ലോ​ഗിങും റിയാക്ഷനുമെല്ലാമായി സിജോ സജീവമാണ്.

sijo jhon
Photo Credit: Sijo Jhon / Rajendraprasad

അടുത്തിടെയായി ഫാഷൻ ‍ഡിസൈനിങ്ങിനോടും സിജോയ്ക്ക് കമ്പം കയറിയിട്ടുണ്ട്. മാത്രമല്ല ചില ഷർട്ടുകൾ സ്വന്തമായി സിജോ ഡിസൈൻ ചെയ്യുകയും ചെയ്തിരുന്നു. അത്തരത്തിൽ അടുത്തിടെ ഡിസൈൻ ചെയ്തൊരു ഷർട്ട് വലിയ രീതിയിൽ വിവാ​ദവും ചർച്ചയുമായി. ബൈ ഹാന്റ് എന്ന ബൊട്ടീക്ക് ചെയ്ത ശംഖ്പുഷ്പം ഹാന്റ് പെയ്ന്റ് ചെയ്ത ഷർട്ടാണ് സിജോ തന്റേതായ രീതിയിൽ റിക്രിയേറ്റ് ചെയ്തത്.

ബൈ ​ഹാന്റിന്റെ സൈറ്റിൽ ആ ഷർട്ടിന് 2600 രൂപയായിരുന്നുവെന്നും അത്രയും തുക മുടക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് താൻ അതുപോലൊന്ന് റിക്രിയേറ്റ് ചെയ്ത് എടുത്തതെന്നും സിജോ പറഞ്ഞിരുന്നു. ആ വീഡിയോ വൈറലായതോടെ ബൈ ഹാന്റിന്റെ ഉടമ രാജേന്ദ്ര പ്രസാദ് സിജോയ്ക്ക് എതിരെ രം​ഗത്ത് എത്തി.

തങ്ങളുടെ പ്രൊഡക്ടിനെ നിസാരവത്കരിക്കുന്ന തരത്തിലുള്ള സമീപനം സിജോയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായി എന്നാണ് ബൈ ഹാന്റിന്റെ ഉടമ പറഞ്ഞത്. ഇപ്പോഴിതാ ആ ആരോപണത്തിന് കൃത്യമായ മറുപടിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് സിജോ. 2600 മുടക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് അത് പോലൊന്ന് റിക്രിയേറ്റ് ചെയ്ത് എടുത്തതെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സിജോ പ്രതികരിച്ച് കുറിച്ചു.

സുഹൃത്തേ.... സൗഹൃദത്തോടെ പറയട്ടെ... ഞാൻ ആദ്യം ഈ ഷർട്ടിന്റെ വീഡിയോ ചെയ്ത സമയത്ത് നിങ്ങൾ എന്റെ പോലും അനുവാദം ഇല്ലാതെ നിങ്ങളുടെ സ്വന്തം പ്രോഡക്റ്റ് ആണെന്ന് കരുതി എന്റെ പേര് മെൻഷൻ ചെയ്ത് സ്റ്റോറി പോലും ഇട്ടിരുന്നു. അന്ന് ഞാൻ ഒരു രീതിയിലും അതിനെ എതിർത്തിരുന്നില്ല. താങ്കൾ പറയുന്നതുപോലെ നിങ്ങളുടെ ബ്രാൻഡിനെ ഞാൻ എവിടെയും മോശമായി ചിത്രീകരിച്ചട്ടില്ല.

sijo jhon
Photo Credit: sijo jhon / Instagram

എനിക്ക് 2600 രൂപ കൊടുത്ത് ഒരു പ്രൊഡക്റ്റ് വാങ്ങാൻ താല്പര്യം ഇല്ലെങ്കിൽ എനിക്ക് അത് എന്റേതായ രീതിയിൽ വാങ്ങാനും നിർമ്മിക്കാനും അവകാശമുണ്ട്. ഗൂഗിളിലും പിൻട്രസ്റ്റിലും സമാനമായ ഒരുപാട് ഡിസൈൻസുമുണ്ട്. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ 2600 രൂപയ്ക്ക് അത് ചെയ്തു. ഞാൻ എന്റേതായ രീതിയിൽ 600 രൂപയ്ക്ക് ചെയ്തു. ഒരാളെ കുറ്റം പറയുമ്പോൾ കിട്ടുന്ന മാർക്കറ്റിംഗ് റീച്ചാണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്ന് എനിക്ക് നന്നായി അറിയാം.

ഞാൻ എന്തായാലും ഈ ഷർട്ട്‌ നിലവിൽ 2600 രൂപയ്ക്ക് താഴെ വിലപ്പന ചെയ്യാൻ ഉദ്ദേശിച്ചട്ടില്ല. ഞാൻ എനിക്ക് മാത്രം യൂസ് ചെയ്യാൻ അത് ചെയ്തുവെന്ന് മാത്രം എന്നാണ് സിജോ പറഞ്ഞത്. സിജോയെ അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാം കമന്റുകളുണ്ട്. സിജോ ഒരു രീതിയിലും ബൈ ഹാന്റിനെ തരം താഴ്ത്തുകയോ ആ ഷർട്ടിനെ കുറ്റം പറയുകയോ ചെയ്തിട്ടില്ല.

വില കുറച്ച് അതുപോലെ ഒരു ഷർട്ട് ചെയ്ത് എടുത്തു അത്രയേ ഉള്ളൂ, ഇതിൽ ഒരിക്കലും സിജോയെ കുറ്റപ്പെടുത്താൻ പറ്റില്ല അദ്ദേഹം അദ്ദേഹത്തിന്റെ ബഡ്‌ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ചെയ്‌തു അത്രയേയുള്ളു. മീഷോ പോലുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് സാധനം വാങ്ങിക്കുന്ന പോലെ കണ്ടാൽ മതി എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X