അർജുനെ കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നു, എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണത്; അർജുൻ മാറിയെന്ന് സിജോ

ബി​ഗ് ബോസ് മലയാളം ആറാം സീസണിൽ ജനശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് സിജോയും അർജുൻ ശ്യാമും. ഷോയിൽ വെച്ച് ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഈ സൗഹൃദം നിലനിന്നില്ലെന്നാണിപ്പോൾ സിജോ പറയുന്നത്. അർജുന്റെ മാറ്റം തന്നെ വേദനിപ്പിച്ചെന്നും സിജോ തുറന്ന് പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ബി​ഗ് ബോസിൽ ഞാൻ ഏറ്റവും കൂട്ടായിരുന്നത് അർജുവുമായാണ്. പുറത്തിറങ്ങി കഴിഞ്ഞപ്പോൾ എനിക്ക് ഹർട്ടായ ഒരു സംഭവമുണ്ടായി. എന്റെ കല്യാണത്തിന് അർജുൻ പള്ളിയിൽ വന്നിരുന്നു. കാഴ്ച വെപ്പ് എന്നൊരു ചടങ്ങുണ്ട്. അർജുനെ കണ്ടപ്പോൾ പെട്ടെന്ന് എന്റെ വെെഫിനടുത്ത് നിന്ന് ഓടി വന്ന് അർജുനോട് മിണ്ടി. ഷെയ്ക്ക് ​ഹാന്റ് കൊടുത്ത് എടാ കാണണം എന്ന് പറഞ്ഞു. നിന്റെ കല്യാണത്തിന് ഉപ്പ് വിളമ്പാൻ ഞാനാണ് മുന്നിൽ എന്ന് അർജുൻ ബി​ഗ് ബോസിൽ വെച്ച് എന്നോട് തമാശയായി പറഞ്ഞിരുന്നു. എന്റെ ഏറ്റവും നല്ലൊരു സുഹൃത്തിനെ കണ്ട എക്സെെറ്റ്മെന്റിലാണ് ഞാൻ ഓടി ചെല്ലുന്നത്.

Arjun Syam

ബി​ഗ് ബോസിൽ വെച്ച് എപ്പോഴും ഉണ്ടാകുമെന്ന് പറഞ്ഞിട്ട് എന്റെ നിശ്ചയത്തിന് വന്നില്ല. ബാച്ചിലേർസ് പാർട്ടിക്കും എന്റെ മനസമ്മതത്തിനും വന്നില്ല. തിരക്കുണ്ട്, ഒരു ഉദ്ഘാടനമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. കല്യാണത്തിനുണ്ടാകുമെന്ന് ഞാൻ കരുതി. എന്നാൽ പള്ളിയിൽ വന്ന ശേഷം പിന്നെ അർജുനെ കണ്ടില്ല. വിവാഹത്തിന് ബ്രദറിന്റെ സ്ഥാനത്ത് നിന്ന് എന്റെ കാർ തുറന്ന് തരുന്നത് സായ് ആണ്. അർജുനെ നോക്കുമ്പോൾ അവിടെ എവിടെയും ഇല്ല.

ഞാനന്ന് രാത്രി ചിന്തിച്ചു. അദ്ദേഹത്തിന് ഒന്ന് വരാമായിരുന്നല്ലോ. അതെനിക്ക് ഹർട്ടായി. ബി​ഗ് ബോസിൽ സായിയേക്കാൾ കൂടുതൽ‌ സൗഹൃദം ഉണ്ടായിരുന്നത് അർജുനുമായാണ്. ഇപ്പോഴും ഞാൻ അർജുനെ കുറ്റപ്പെടുത്തുന്നതല്ല. വന്ന് പോയി എന്ന് മാത്രം. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ബി​ഗ് ബോസ് വേറൊരു ലോകമാണ്. അവിടെ ആ സൗഹൃദം കാത്ത് സൂക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവർ ഒന്നുമേയില്ല എന്ന് കാണുമ്പോൾ ഒരു ഫീലുണ്ട്.

Sijo  Arjun Syam

സ്വിച്ചിട്ട പോലെ മാറുമ്പോൾ നമുക്കൊരു ഉത്തരം ഇല്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ പേഴ്സണലായ തിരക്ക് കൊണ്ടായിരിക്കാം. കാരണം ചോ​ദിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ കംഫർട്ട് സോൺ ആയിരിക്കും. നമ്മളെന്തിനാണ് വേറൊരാളെ ശല്യപ്പെടുത്തുന്നത്. വിവാദങ്ങളിലും പ്രശ്നങ്ങളിലുമൊക്കെ ഞങ്ങളുടെ പേരുകൾ വരാറുണ്ട്. ഇതിൽ ഞാനും മറുപടി പറയേണ്ടി വന്നേക്കാം എന്ന് പുള്ളി ചിന്തിച്ചിരിക്കാം. വളരെ ശാന്തമായി പോകാനാ​ഗ്രഹിക്കുന്ന ഒരു പ്രശ്നങ്ങളിലും ഇടപെടാൻ താൽപര്യമില്ലാത്ത, എനിക്കെന്റെ കാര്യം എന്ന രീതിയിൽ പോകുന്ന ആളാണ് താൻ മനസിലാക്കിയിടത്തോളം അർജുനെന്നും സിജോ പറഞ്ഞു.

ബി​ഗ് ബോസ് മലയാളം ആറാം സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് അർജുൻ. വഴക്കുകളിലോ പ്രശ്നങ്ങളിലോ ഇടപെടാതെ മുന്നോട്ട് പോയ മത്സരാർത്ഥി. ശ്രീതു-അർജുൻ കോംബോ വലിയ ചർച്ചയായി. അർജുന്റെ സൗമ്യമായ സംസാരമാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത്. എന്നാൽ അർജുന്റേത് സേഫ് ​ഗെയിമാണെന്ന് അഭിപ്രായങ്ങൾ വന്നിരുന്നു. ബി​ഗ് ബോസിന് ശേഷം സിനിമാ രം​ഗത്ത് നിന്നും അർജുന് അവസരങ്ങൾ വന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം മിറേഷിൽ ഒരു വേഷം അർജുൻ ചെയ്തിട്ടുണ്ട്. പ്രൊഫഷണൽ മോഡലാണ് അർജുൻ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X