ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പുറത്തുള്ളവര്‍ കാണുന്നില്ല! എഡിറ്റഡ് ആണെന്ന് സൂരജ്
ബിഗ് ബോസിനെ കുറിച്ച് നല്ല പ്രതികരണങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. മലയാളത്തിലെ രണ്ടാം സീസണ്‍ പകുതി വഴിയില്‍ നിന്ന് അവസാനിപ്പിക്കേണ്ടി വന്നത് പ്രേക്ഷകരെയും നിരാശയിലാക്കിയിരുന്നു. കൊറോണ കാരണമായിരുന്നു ബിഗ് ബോസും നിര്‍ത്തേണ്ടി വന്നത്. അതേ സമയം മത്സരാര്‍ഥികളായി വന്ന എല്ലാവര്‍ക്കും വലിയ പിന്തുണയായിരുന്നു ലഭിച്ചത്.
ഇത്തവണ രണ്ട് റോഡിയോ ജോക്കിമാര്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് സൂരജ് ഷോ യിലെത്തിയത്. അധികം വൈകാതെ തന്നെ പുറത്താവുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആര്‍ജെ സൂരജ്. ഹലോ ലൈവിലെത്തിയപ്പോഴായിരുന്നു താരം മനസ് തുറന്നത്.

ബിഗ് ബോസ് സ്‌ക്രിപ്റ്റ് അല്ലെങ്കിലും എഡിറ്റഡ് ആണെന്നാണ് സൂരജ് പറയുന്നത്. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പുറത്തുള്ളവര്‍ കാണുന്നില്ല. അത് എഡിറ്റഡ് ആയിട്ടാണ് നിങ്ങളെ കാണിക്കുന്നത്. ഒരാളെ തല്ലുന്ന രംഗം മാത്രമാണ് നിങ്ങള്‍ കാണുക. എന്നാല്‍ എന്തിന് തല്ലി എന്ന് ആരും കാണുന്നില്ല. രജിത്തിനെ പറ്റിയും സുരജിനോട് ചോദ്യം വന്നിരുന്നു. അദ്ദേഹത്തെ പറ്റി എന്ത് പറയാനാണ്. നമ്മളെ പോലെ ഒരാള്‍. മാത്രമല്ല നല്ലൊരു ഗെയിമര്‍. പിന്നെ നിങ്ങള്‍ക്ക് ഒക്കെ അറിയാമല്ലോ ആള് എങ്ങനെ ഉള്ള ആളാണ് എന്ന്. അല്ലാതെ ഞാന്‍ എന്ത് പറയാന്‍ ആണെന്നും സൂരജ് ചോദിക്കുന്നു.

മത്സരാര്‍ഥികളെ വിളിക്കാറുണ്ടോ എന്ന ചോദ്യത്തിന് ബിഗ് ബോസില്‍ ഒരു ഗെയിമില്‍ പങ്കെടുക്കാന്‍ അല്ലേ പോയതെന്ന് സൂരജ് പറയുന്നു. അല്ലാതെ കുടുംബം തുടങ്ങാന്‍ പോയതല്ലല്ലോ. ആരേം അങ്ങനെ കുശലം തിരക്കാന്‍ വിളിക്കാറില്ല. പിന്നെ ഒരു കോമണ്‍ ഗ്രൂപ്പ് ഉണ്ട്. അവിടെ ഞാനും ഉണ്ട്. എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറയും അല്ലാതെ വലിയ സൗഹൃദം ആരുമായിട്ടും ഇല്ലെന്ന് പറയുകയാണ് സൂരജ്.

ലൈവിനിടെ ചുമ്മാ തള്ളാതെ എണീച്ച് പോടാ എന്ന് ഒരാള്‍ കമന്റിട്ടിരുന്നു. നിന്റെ നെഞ്ചത്ത് വന്നിട്ടല്ലല്ലോ ഞാന്‍ ലൈവ് ഇട്ടത്. ഇത് എന്റെ ഫോണ്‍ എന്റെ ആപ്. നിനക്ക് കാണേണ്ട എങ്കില്‍ ഇറങ്ങി പോകണം. ഇങ്ങനെ കുറേ ചൊറിയന്മാര്‍. ഇവന്മാരൊക്കെ ജീവിതത്തിലും ചൊറിയന്‍ തന്നെ ആയിരിക്കുമെന്ന് സൂരജ് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ്.

ഒപ്പം സൂരജിന്റെ ഭാര്യ അക്ഷയയെ തിരക്കിയപ്പോള്‍ അവള്‍ നോമ്പ് തുറക്കുന്നതിനുള്ള ഒരുക്കത്തില്‍ ആണെന്നായിരുന്നു സൂരജ് പറഞ്ഞത്. മുന്‍പ് നോമ്പ് പിടിച്ചിട്ടുണ്ടെങ്കിലും ഇത്തവണയാണ് ഫുള്‍ പിടിക്കാം എന്ന് കരുതിയത്. തരി കഞ്ഞിയും പഴങ്ങളും ഒപ്പം എന്തെങ്കിലും സ്‌നാക്‌സും ചേര്‍ത്താകും നോമ്പ് മുറിക്കുന്നത് എന്നും സൂരജ് വ്യക്തമാക്കി.


Click it and Unblock the Notifications