For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതം മാറ്റി മറിച്ച ദിവസം, ജൂൺ 23... മനോഹരമായ ഓർമ പങ്കുവെച്ച ശ്രീനീഷ്

  |

  മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. ബിഗ് ബോസ് ഹൗസിലെ നൂറ് ദിവസത്തെ വാസം ഇവരുടേയും ജീവിതം അടിമുടി മാറ്റി മറിക്കുകയായിരുന്നു. സിംഗിളായി ഷോയ്ക്ക് എത്തിയ ഇവർ മടങ്ങി എത്തിയപ്പോഴേയ്ക്കും സ്റ്റാറ്റാസ് തന്നെ മാറിയിരുന്നു. മലയാളി പ്രേക്ഷകർ ലൈവായി കണ്ട് ആസ്വദിച്ച പ്രണയമായിരുന്നു ഇവരുടേത്.

  വിവാഹം പോലെ തന്നെ പേളിയുടേയും ശ്രീനീഷിന്റേയും ജീവിതത്തിലെ സ്പെഷ്യൽ ഡേയാണ് ഇന്ന്. ജൂൺ 23 ഇരുവരും ആദ്യമായി കണ്ടു മുട്ടിയ ദിവസമായിരുന്നു. ജീവിതത്തിലെ സ്പെഷ്യൽ ഡേയുടെ ഓർമ പങ്കുവെച്ചിരിക്കുകയാണ് ശ്രീനീഷ്. . ബിഗ് ബോസ് ഹൗസിലെ ആദ്യ ദിനം മുതൽ 100ാം ദിവസം വരെയുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

  ജീവിതത്തിലെ മനോഹരമായ നിമിഷം എന്നാണ് ആ കൂടിക്കാഴ്ചയെ കുറിച്ച് ശ്രീനിഷ് പറയുന്നത്. തന്റെ ജീവിതത്തിലെ മനോഹരമായ 100 ദിവസത്തെ കുറിച്ച് ശ്രീനീഷ് പറയുന്നത് ഇങ്ങനെയാണ്.23 ജൂൺ 2018 ഒരുപാട് കാരണങ്ങളാൽ എന്റെ ജീവിതത്തെ മാറ്റിമറിച്ചു, അതിൽ പ്രധാനം ഞാൻ എന്റെ പൊണ്ടാട്ടിയെ കണ്ടുമുട്ടി. രണ്ട് വർഷത്തെ മാജിക്കൽ ഡേയ്സ് ശ്രീനീഷ് മനോഹരമായ വീഡിയോയ്ക്കൊപ്പം കുറിച്ചു.

  ചേട്ടന്‍ പോയപ്പോള്‍ അച്ഛന്‍ ഒന്നും പുറമേ കാണിച്ചില്ല | FilmiBeat Malayalam

  ഏറെ ആഘോഷിക്കപ്പെട്ട ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എല്ലാവരും ഏറെ സംശയ ദൃഷ്ടിയോട് നോക്കിയ ബന്ധമായിരുന്നു ഇത്. ഷോയിൽ നിൽക്കാൻ വേണ്ടി പ്രണയം അഭിനയിക്കുകയാണോ എന്ന് സഹമത്സരാർഥികൾ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു.ആ സംശയങ്ങള്‍ക്ക് എല്ലാം മറുപടിയെന്നോണം 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു. മെയ് അഞ്ച്, എട്ട് തിയതികളിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹത്തോടെ ഇവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കെട്ടടങ്ങിയിരിക്കുകയാണ്. ജീവിതം ആഘോഷമാക്കുകയാണ് പേളിഷ് ദമ്പതിമാർ.

  വിവാഹ ശേഷം ഇരുവരും തങ്ങളുടെ കരിയറുമായി മുന്നോട്ട് പോകുകയാണ്. അവതാരകയായ പേളി തന്റെ ഷോകളുമായി മുന്നോട്ട് പോകുമ്പോൾ ശ്രീനീഷ് ആകട്ടെ ഒരു ഇടവേളയ്ക്ക് ശേഷം സീരിയലുകളിൽ സജീവമായിരിക്കുകയാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളായി അവസ്ഥ എന്നൊരു വെബ്സീരീസും ഇപ്പോൾ എത്തുന്നുണ്ട് പേളി തന്നെയാണ് സീരീസിന്റെ നിർമ്മാണവും.

  ശ്രീനീഷുമായുളള പ്രണയത്തെ കുറിച്ച് പോളി ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.കുറച്ച് ശാന്തനായിട്ടുള്ള ഒരാളുമായി ഞാൻ ഒരിക്കലും കണക്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ നമുക്ക് പ്രണയം തോന്നുക നമ്മുടെ അതേ സ്വഭാവമുള്ള, നമ്മുടെ അതേ ഭക്ഷണം കഴിക്കുന്ന, നമ്മുടെ അതേ താത്പര്യമുള്ള പയ്യന്‍മാരോടാല്ലേ. എന്നാൽ ഒരേ പോലെ വരുമ്പോള്‍ അത് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങുമെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്. ശരിക്കും വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും നമുക്കെപ്പോഴും പെർഫെക്ട്. ഒരാൾ കൂടുതൽ സംസാരിക്കുമ്പോൾ ഇപ്പുറത്തുള്ളയാൾ കുറച്ച് ശാന്തനാവുന്നതാണ് നല്ലത്. ശ്രീനിക്ക് നല്ല ക്ഷമയുണ്ട്. ഞാൻ ദേഷ്യത്തിലും സങ്കടത്തിലും സംസാരിച്ചാൽ പോലും ശ്രീനി തിരിച്ച് ദേഷ്യപ്പെടാറില്ല- പേളി പറഞ്ഞിരുന്നു.

  വീഡിയോ കാണാം

  English summary
  Bigg Boss Fame Srinish Aravind Recalls His First Meeting With Pearle Maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X