അന്ന് മമ്മൂട്ടിക്ക് പിന്നില്‍ നിന്ന ശ്രിനിഷ്! പേളിയുമായുള്ള വിവാഹത്തിന് താരം നേരിട്ടെത്തിയപ്പോള്‍
ബിഗ് ബോസിലേക്കെത്തിയതോടെ ജീവിതം മാറി മറിഞ്ഞ താരങ്ങള്‍ ഏറെയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ശ്രിനിഷും പേളിയും കണ്ടുമുട്ടിയത് ബിഗ് ബോസില്‍ വെച്ചായിരുന്നു. പ്രണയത്തിലായ ഇരുവരും പരിപാടിക്ക് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇവരിപ്പോള്‍. ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസ നേര്‍ന്നും ഇവരെത്തിയിരുന്നു. മമ്മൂട്ടിയുടെ പുറകില്‍ നിന്ന സമയത്തെ ചിത്രവും വിവാഹത്തിന് അദ്ദേഹം എത്തിയ സമയത്തുള്ള ചിത്രവുമായാണ് ശ്രിനിഷ് അരവിന്ദ് ആശംസ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയുടെ പിറകിൽ നിൽക്കുന്ന ആ കൊച്ചു കുട്ടിയെ കണ്ടോ? അവനൊരിക്കലും വിചാരിച്ചിരുന്നില്ല, പ്രിയപ്പെട്ട ഹീറോ തന്റെ വിവാഹത്തിന് അനുഗ്രഹങ്ങളുമായി എത്തുമെന്ന്. വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു, ഒന്നും മാറിയിട്ടില്ല, ഈ മനുഷ്യനോട് തോന്നുന്ന സ്നേഹവും ആദരവും വർധിച്ചുവെന്നല്ലാതെ. ജന്മദിനാശംസകൾ മമ്മൂക്കയെന്നായിരുന്നു ശ്രിനിഷ് കുറിച്ചത്.

മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞ് നേരത്തെ പേളി മാണിയും എത്തിയിരുന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് താരം വാചാലയായിരുന്നു. അമ്മയുടെ ഇളയസഹോദരന്‍ അന്തരിച്ച സമയമായിരുന്നു അത്. പപ്പയാണ് ചിത്രീകരണം മുടങ്ങേണ്ടെന്ന് പറഞ്ഞ് തന്നെ ലൊക്കേഷനിലേക്ക് അയച്ചത്. ഉള്ളില്‍ കരച്ചിലും പുറമെ ചിരിയുമായി നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് തന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ് മമ്മൂട്ടി ആശ്വസിപ്പിച്ചതെന്നായിരുന്നു പേളി പറഞ്ഞത്.
തന്നെ മാത്രമല്ല അമ്മയെ വിളിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ശരിക്ക് പറഞ്ഞാല്‍ അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു. എന്നാല്‍ നല്ലൊരു മനുഷ്യനാണ് താനെന്ന് തെളിയിക്കുകയായിരുന്നു. ജീവിതത്തിലും അഭിനയിക്കാന്‍ കഴിയാത്ത അദ്ദേഹത്തെക്കുറിച്ച് പറഞ്ഞായിരുന്നു കുറേപേരെത്തിയത്. ബിഗ് ബോസിന് ശേഷം സത്യ എന്ന പെണ്‍കുട്ടി സീരിയലില്‍ അഭിനയിച്ച് വരികയാണ് ശ്രിനിഷ് അരവിന്ദ്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ണിനൈറ്റ്‌സ് വിത് പേളി മാണിയെന്ന പരിപാടിയുമായി പേളിയും സജീവമാണ്.


Click it and Unblock the Notifications