കുഞ്ഞുവാവയ്‌ക്കൊപ്പം ശ്രീനിഷ്; അച്ഛനും മകളും തമ്മിലുള്ള ഏറ്റവും മനോഹര നിമിഷം, ചിത്രം വൈറല്‍

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതിന്റെ സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മാര്‍ച്ച് 20 വൈകുന്നേരമായിരുന്നു താരദമ്പതിമാരുടെ ആദ്യ കണ്മണി ജനിക്കുന്നത്. മകളുടെ വരവ് ശ്രീനിഷാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറംലോകത്തെ അറിയിച്ചതും. തൊട്ട് പിന്നാലെ മകളുടെ ആദ്യ ചിത്രവുമായി പേളി എത്തിയിരുന്നു.

പലരും കുഞ്ഞിന്റെ ചിത്രം ഇപ്പോള്‍ കാണിക്കരുതെന്ന് പറഞ്ഞെങ്കിലും നിങ്ങളും എനിക്ക് കുടുംബമാണെന്ന് ആരാധകരോട് പറഞ്ഞാണ് ആശുപത്രിയില്‍ നിന്നും പേളിയും കുഞ്ഞും ഒന്നിച്ചുള്ള ഫോട്ടോ പുറത്ത് വന്നത്. ശേഷം കുഞ്ഞിനെ വീട്ടിലെത്തിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. ഏറ്റവും ശ്രദ്ധേയം ശ്രീനിഷ് കുഞ്ഞിനെ എടുത്ത് പിടിച്ച് താരാട്ടി ഉറക്കുന്ന വീഡിയോ ആയിരുന്നു.

srinish-aravind

ഇപ്പോഴിതാ വീണ്ടും മകളുടെ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. 'ഒരു പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ സ്‌നേഹിക്കുന്നത് പോലെ മറ്റാര്‍ക്കും സ്‌നേഹിക്കാന്‍ പറ്റില്ല' എന്ന് ക്യാപ്ഷന്‍ കൊടുത്ത് കുഞ്ഞിന്റെ കാലില്‍ ചുംബിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. നിങ്ങളെ പോലൊരു അച്ഛനെ കിട്ടിയതില്‍ ആ കുഞ്ഞ് ഭാഗ്യവതിയാണ്, ഹൃദയത്തില്‍ തൊടുന്ന നിമിഷങ്ങളിലൊന്നാണ് തുടങ്ങി നിരവധി കമന്റുകളാണ് ശ്രീനിയ്ക്ക് ലഭിക്കുന്നത്.

ഏറ്റവും ഹോട്ട് ആയി നടി റിഷിക ബാലി, മോഡേൺ ഗെറ്റപ്പിലുള്ള ഫോട്ടോഷൂട്ട് കാണാം

Recommended Video

ദീപ്തി IPS ന് മമ്മൂക്ക പറഞ്ഞു കൊടുത്ത ട്രിക് | Filmibeat Malayalam

അതുപോലെ ചിത്രത്തില്‍ പേളി ഇല്ലാത്തത് എന്താണെന്ന് ചോദിച്ചും ആരാധകരെത്തി. ഇരുവരും ഭാഗ്യം ചെയ്തവരാണെന്നും സന്തുഷ്ടമായ കുടുംബ ജീവിതം മുന്നോട്ടും ലഭിക്കട്ടേ എന്നാണ് ആശംസിക്കാനുള്ളതെന്നും പേളിയുടെയും ശ്രീനിഷിന്റെയും കൂട്ടുകാരും ആരാധകരുമെല്ലാം പറയുകയാണ്. ബിഗ് ബോസില്‍ നിന്നും തുടങ്ങിയ പ്രണയത്തിലൂടെ ഇരുവരും നല്ലൊരു കുടുംബ ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് എല്ലാവരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X