ശ്രീനിഷിന് തേപ്പുക്കാരന്‍ ഇമേജോ, സോഷ്യല്‍ മീഡിയ ബുള്ളയിങ്ങോ കിട്ടിയിട്ടില്ല! ജാസ്മിന് കിട്ടുന്നതിന്റെ കാരണം

ബിഗ് ബോസ് ഷോ യില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ താരങ്ങളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ഇരുവരും ഷോ യില്‍ വന്നതിന് ശേഷം പ്രണയിക്കുകയും ജീവിതത്തില്‍ വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ്. പേളിയ്ക്കും ശ്രീനിഷിനും ശേഷം യഥാര്‍ഥ പ്രണയമൊന്നും ബിഗ് ബോസില്‍ ഉണ്ടായിട്ടില്ലെന്നാണ് പൊതുവായ അഭിപ്രായം.

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ മത്സരിച്ച് കൊണ്ടിരിക്കുന്ന ജാസമിനാണ് റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്. പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിരിക്കേ വീടിനകത്ത് സഹതാരവുമായി ഇഷ്ടത്തിലായി എന്നതാണ് ജാസ്മിനെതിരെയുള്ള ആരോപണം. ഇക്കാരണത്താല്‍ ജാസ്മിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്.

pearle-srinish

എന്നാല്‍ നടന്‍ ശ്രീനിഷും ഇതുപോലെ ആയിരുന്നില്ലേ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഷോ യിലേക്ക് വരുന്നതിന് മുന്‍പ് ശ്രീനിഷ് മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു. ഇക്കാര്യം ബിഗ് ബോസില്‍ വെളിപ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും താരത്തിന് തേപ്പുക്കാരന്‍ ഇമോജോ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകളോ വന്നിട്ടില്ല. പിന്നെ ജാസ്മിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നു എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ബിഗ് ബോസില്‍ എത്തിയ രണ്ടുപേര്‍ ഇത്ര പെട്ടന്ന് എങ്ങനെയാണ് പ്രണയത്തില്‍ ആകുന്നത് എങ്ങനെ എന്ന് ഒരു ഇവിടെ പോസ്റ്റ് കണ്ടിരുന്നു. രണ്ടുപേര്‍ വളരെ സാഹസികമായി എന്തേലും ആക്ടിവിറ്റി/സിറ്റുവേഷനില്‍ ഏര്‍പ്പെടുമ്പോള്‍ (like bigboss) അവര്‍ പ്രണയത്തില്‍ ആവാനുള്ള ചാന്‍സ് കൂടും. ഇതുമായി ബന്ധപ്പെട്ട സയന്റിഫിക് ആയ വിശദീകരണമടങ്ങിയ വീഡിയോ ഇടാം.

JASMINE

ഒന്നാം സീസണിലെ ശ്രീനിഷ്, പേര്‍ളി ലവ് എടുത്താല്‍... ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത് എന്ന് ശ്രീനിഷ് ഷോയില്‍ അര്‍ച്ചനയോട് പറഞ്ഞിട്ടുണ്ട്. കൂടാതെ പേളിയോടും പറഞ്ഞിരുന്നു. എന്നിട്ടും ഇവര്‍ തമ്മില്‍ റിലേഷന്‍ഷിപ്പില്‍ ആയപ്പോള്‍ ശ്രീനിഷിന് തേപ്പുക്കാരന്‍ ഇമേജോ, സോഷ്യല്‍ മീഡിയയില്‍ ബുള്ളയിങ്ങോ നേരിടേണ്ടി വന്നിട്ടില്ല.

ആറാം സീസണിലെ ജാസ്മിന്റെ കാര്യം എടുത്താലും ഇതുപോലെ തന്നെയാണ്. കുറച്ചു ദിവസം ഇതുപോലെ ഒരു സ്ഥലത്ത് ട്രാപ് ആയ സിറ്റുവേഷനില്‍ കൂടെ ഉള്ള ആളോട് അട്രാക്ഷന്‍ തോന്നുന്നത് വലിയ അപരാതം ഒന്നും അല്ല. ശ്രീനിഷിന് കിട്ടാത്ത ബുള്ളയിങ്ങും, തേപ്പുക്കാരി ഇമേജും സോഷ്യല്‍ മീഡിയയിലെ വിരഹകാമുകന്മാര്‍ ജാസ്മിനു കൊടുത്തിട്ടുണ്ട്. ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാന്‍ ഒരു പെണ്ണിനെ കിട്ടി അതിനെ അങ്ങ് വലിച്ചു കീറുക.

ശ്രീനിഷിന്റയും, ജാസ്മിന്റെയും പുറത്തെ റിലേഷന്‍ഷിപ്പ് ബോണ്ട് എത്രത്തോളം ആണെന്നോ, അവര്‍ അതില്‍ എത്രത്തോളം ഹാപ്പി ആയിരുന്നെന്നോ അറിയാതെ അവരെ ജഡ്ജ് ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ല. അതൊക്കെ അവരുടെ പേഴ്‌സണല്‍ കാര്യമാണെന്നാണ്' കുറിപ്പിലൂടെ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X