സുചിത്രയ്ക്ക് ഗുണ്ട ടീമുകളുമായി ബന്ധം, ആദിത്യനുമായി നടിക്ക് വഴിവിട്ട ബന്ധമായിരുന്നോ, പണമിടപാട് കാണും; വീഡിയോ!
കഴിഞ്ഞ ദിവസമാണ് സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു സീരിയൽ താരം സുചിത്ര നായർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. തന്റേയും ആദിത്യന്റേയും ജീവിതത്തിലേക്ക് സുചിത്ര വന്നതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായിയെന്നും സാമ്പത്തികമായി പല ഇടപാടുകളും ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നുമാണ് രോണു സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒന്നര വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്നാണ് ആദിത്യൻ മരിച്ചത്.
അന്ന് സാന്ത്വനം സീരിയൽ സംവിധായകനായി ജനപ്രിയനായിരുന്നു ആദിത്യൻ. നെഞ്ചുവേദനയെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംവിധായകന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുചിത്ര നായർ നായികയായ വാനമ്പാടി സീരിയൽ സംവിധാനം ചെയ്തതും ആദിത്യനായിരുന്നു. സംവിധായകന്റെ മരണത്തോടെ ഭാര്യ രോണുവും രണ്ട് മക്കളും അനാഥരായി.

മാത്രമല്ല ലക്ഷങ്ങളുടെ കടബാധ്യതയും പരിഹരിക്കപ്പെടാതെ കിടപ്പുണ്ട്. ആദിത്യനുമായി സുചിത്രയ്ക്ക് നിരവധി പണമിടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് രോണു ആരോപിച്ചത്. അതേ കുറിച്ചും സുചിത്രയുമായുള്ള ബന്ധത്തെ കുറിച്ചും താൻ ചോദ്യം ചെയ്ത് തുടങ്ങിയപ്പോഴാണ് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ വന്ന് തുടങ്ങിയതെന്നുമാണ് രോണു പറഞ്ഞത്.
ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് സുചിത്രയെ വിളിച്ചപ്പോൾ ലഭിച്ച പ്രതികരണം യുട്യൂബർ അതുൽ സ്വന്തം ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തി. ആദിത്യനുമായി സുചിത്രയുമായി വഴിവിട്ട ബന്ധമായിരുന്നുവെന്ന് തോന്നുന്നില്ലെന്ന് അതുൽ പറയുന്നു. സുചിത്രയുമായി അവിഹിത ബന്ധമായിരുന്നു ഭർത്താവിന് എന്ന തരത്തിൽ രോണു സംസാരിക്കുന്നതായി തോന്നിയില്ല.
പക്ഷെ കാശ് കൊണ്ടുപോയി എന്നുള്ള തരത്തിൽ സംസാരിക്കുന്നുണ്ട്. സുചിത്ര ഇവരുടെ ഭർത്താവിന്റെ കയ്യിൽ നിന്നും പണം കൊണ്ടുപോയതിന് രോണുവിന്റെ കയ്യിൽ തെളിവുണ്ടോയെന്ന് അറിയില്ല. ആദിത്യനുമായി വഴിവിട്ട ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്നവർ എന്ന തരത്തിലുള്ള സൗഹൃദമേ ഉണ്ടായിരുന്നുള്ളു എന്ന തരത്തിലാണ് ഞാൻ ഈ വിഷയത്തിൽ സുചിത്രയോട് സംസാരിച്ചപ്പോൾ ലഭിച്ച പ്രതികരണം.
പിന്നെ ഒരാൾ വന്ന് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്ന രീതിയിലെ എല്ലാവരും സംസാരിക്കു. എന്നിരുന്നാലും സുചിത്ര, രോണു-ആദിത്യൻ വിഷയത്തിൽ പൂർണ്ണമായും തെറ്റുകാരിയാണെന്ന് ഞാൻ തറപ്പിച്ച് പറയുകയും ഇല്ല. കാരണം സത്യാവസ്ഥ നമുക്ക് അറിയില്ല. അഭിമുഖം വൈറലായശേഷം രോണുവിന് ഭീഷണികൾ വരുന്നുണ്ടെന്നാണ് അവർ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയിയൽ പങ്കുവെച്ച വീഡിയോയിൽ രോണു പറഞ്ഞത്.

കൂടുതൽ പൊട്ടിത്തെറികൾ ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ ഉണ്ടായേക്കും. സുചിത്രയ്ക്ക് ഒരുപാട് ഗുണ്ട ടീമുകളുമായി ബന്ധമുണ്ടെന്നും രോണു പുതിയ വീഡിയോയിൽ പറയുന്നുണ്ട്. അതിലെ സത്യം എത്രത്തോളമെന്ന് അറിയില്ല. ന്യായം ആരുടെ പക്ഷത്താണോ അവർക്കൊപ്പം ആയിരിക്കും ഞാൻ. രോണു സീരിയൽ മേഖലയിലുള്ള പലരേയും വെല്ലുവിളിക്കുന്നുണ്ട്. ഇവർക്കെല്ലാം ഇടയിൽ എന്തൊക്കയോ നടക്കാൻ പാടില്ലാത്തത് സംഭവിച്ചിട്ടുണ്ട്.
ഇതൊന്നും ഇവിടം കൊണ്ട് തീരില്ലെന്നും അതുൽ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ്ണ ബോധ്യമുണ്ടെങ്കിൽ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. കാലം അതിന്റെ കാലാകാലങ്ങളിൽ നിരപരാധിത്വം തെളിയിച്ചുകൊണ്ടേയിരിക്കും എന്നാണ് രോണുവിന്റെ അഭിമുഖം വൈറലായപ്പോൾ സുചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത്. സുചിത്ര അത്ര പാവമാണെന്ന് തോന്നുന്നില്ല, കുടുംബത്തേക്കാൾ വലുത് അല്ല സുഹൃത്ത്. കുറച്ച് അകലം വെയ്ക്കാൻ ആദിത്യൻ ശ്രമിക്കണമായിരുന്നു എന്നാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.
ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥിയായിരുന്നു സുചിത്ര. ഷോയ്ക്കുശേഷം മോഹൻലാൽ സിനിമ മലൈകോട്ടൈ വാലിബനിലും നടി അഭിനയിച്ചിരുന്നു. മക്കളെ പഠിപ്പിക്കാനും കടങ്ങൾ വീട്ടാനുമെല്ലാം മാർഗമില്ലാത്ത അവസ്ഥയിലാണ് ആദിത്യന്റെ ഭാര്യ രോണു.


Click it and Unblock the Notifications











