കാമുകിയ്‌ക്കൊപ്പം ന്യൂയര്‍ ആഘോഷിക്കാന്‍ ഗോവയിലെത്തിയ സുജോ മാത്യൂ; ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുജോ മാത്യൂ. മോഡലായി പ്രവര്‍ത്തിച്ചിരുന്ന സുജോ ഷോ യില്‍ എത്തിയതിന് ശേഷമാണ് കൂടുതല്‍ സുപരിചിതനാവുന്നത്. അലക്‌സാന്‍ഡ്രയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചുള്ള വര്‍ത്തമാനങ്ങളിലൂടെയായിരുന്നു സുജോ ശ്രദ്ധിക്കപ്പെടുന്നത്. വൈകാതെ സുജോയും സാന്‍ഡ്രയും വേര്‍പിരിഞ്ഞു.
പിന്നാലെ യഥാര്‍ഥ ജീവിതത്തില്‍ സുജോയെ കാത്തിരിക്കുന്ന പ്രണയിനിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. മുംബൈ സ്വദേശിനിയായ സഞ്ജനയായിരുന്നു താരത്തിന്റെ കാമുകി. ബിഗ് ബോസില്‍ ആയിരിക്കവേ സഞ്ജനയുമായുള്ള പ്രണയത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞു. കൊറോണ കാരണം ഷോ പാതി വഴിയില്‍ അവസാനിപ്പിച്ചെങ്കിലും സുജോ ആദ്യമെത്തിയത് കാമുകിയുടെ അടുത്തേക്ക് ആയിരുന്നു.

അന്ന് മുതല്‍ സഞ്ജനയുടെയും സുജോയുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന പോസ്റ്റുകള്‍ വൈറലാവാറുണ്ട്. ഇരുവരുടെയും വിവാഹം വൈകാതെ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. ഗോവയിലേക്കാണ് ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ യാത്ര.
ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്ത വീഡിയോസില്‍ കാമുകിയ്‌ക്കൊപ്പം ബീച്ചിലും പാര്‍ക്കിലുമൊക്കെ നടക്കുന്ന സുജോയെ കാണാം. കേരളത്തിലേക്ക് എന്നാണ ്‌വരുന്നതെന്നും വിവാഹം ഉടനെ ഉണ്ടാവുമോ തുടങ്ങിയ വിവരങ്ങള്‍ അറിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും അഭിമുഖങ്ങള്‍ നല്‍കാന്‍ സുജോ തയ്യാറായിട്ടില്ല. വൈകാതെ സന്തോഷ വാര്‍ത്ത പുറത്ത് വരുമെന്ന് തന്നെയാണ് പ്രതീക്ഷ.

നേരത്തെ ഇരുവരും കാറോടിച്ച് ബാംഗ്ലൂരിലെത്തിയ ചിത്രങ്ങൾ വൈറലായിരുന്നു. കേരളത്തിൽ ബിഗ് ബോസ് താരങ്ങളുടെ റീയൂണിയനോ മറ്റോ സംഘടിപ്പിച്ചാൽ സുജോയും എത്തുമെന്നാണ് കരുതുന്നത്. ബിഗ് ബോസ് പ്രേമികൾ ആ ഒരു കൂടിചേരലിന് വേണ്ടിയാണ് ആകാംഷയോടെ കാത്തിരിക്കുന്നതും.


Click it and Unblock the Notifications