കാമുകിയെ കാണാന്‍ എത്തിയതാണോ? ബാംഗ്ലൂരിലെത്തിയ സുജോയുടെ ചിത്രം പുറത്ത്, സഞ്ജനയെ ചോദിച്ച് ആരാധകര്‍

ഇന്ത്യയിലെ ശ്രദ്ധേയരായ മോഡലുകളില്‍ ഒരാളായ ഷിയാസ് കരീമിനെ പുറംലോകം അറിയുന്നത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു. അതുപോലെ തന്നെ ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു സുജോ മാത്യുവും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നത്. മലയാളം ബിഗ് ബോസിന്റെ രണ്ടാം പതിപ്പിലെ ശക്തരായ മത്സരാര്‍ഥിയായിരുന്നു സുജോ.

പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് മോഡലായി പ്രവര്‍ത്തിച്ചിരുന്ന താരം ബിഗ് ബോസില്‍ അലക്‌സാന്‍ഡ്രയുമായി ഉണ്ടാക്കിയ സൗഹൃദമായിരുന്നു ചര്‍ച്ചയാക്കപ്പെട്ടത്. പേര്‍ളി മാണിയ്ക്കും ശ്രീനിഷിനും ശേഷം ബിഗ് ബോസിലെ പ്രണയമെന്ന് കരുതിയെങ്കിലും സുജോയ്ക്ക് മറ്റൊരു പ്രണയിനി ഉണ്ടെന്ന കാര്യം കൂടി പുറത്ത് വന്നു. സഞ്ജന എന്ന പെണ്‍കുട്ടിയുമായിട്ടായിരുന്നു താരം പ്രണയത്തിലായത്.

sujo-sanjana

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

സുജോയുടെ കസിനും മോഡലുമായ പവന്‍ ജിനോ തോമസ് മത്സരത്തില്‍ വന്നതോടെയാണ് സുജോയുടെ പ്രണയകഥ പുറംലോകം അറിയുന്നത്. പിന്നാലെ താനും സുജോയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സഞ്ജന വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതോടെ കൊറോണ കാരണം ലോക്ഡൗണ്‍ ആയതോടെ സഞ്ജനയെ കാണാന്‍ സാധിക്കാതെ വന്നു.

ഇപ്പോള്‍ സുജോയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. താരം ബാംഗ്ലൂരില്‍ എത്തിയതിന് ശേഷം കാറിന് മുന്നില്‍ നിന്നും എടുത്തൊരു ചിത്രമായിരുന്നു പുറത്ത് വിട്ടത്. 'ഹലോ ബംഗ്ലൂര്‍' എന്ന് ക്യാപ്ഷനിട്ടിരിക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് തരംഗമായി. കൂടുതല്‍ ആളുകളും ചോദിക്കുന്നത് കാമുകി സഞ്ജനയെ കാണാന്‍ വേണ്ടി സുജോ ബാംഗ്ലൂരില്‍ എത്തിയതാണോ എന്നായിരുന്നു.

sujo-sanjana

ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സഞ്ജനയെ കാണുക എന്നതാണ് ലക്ഷ്യമെന്ന് ആരാധകര്‍ പറയുന്നു. നേരത്തെ പരസ്പരം കാണാന്‍ കഴിയാത്തതിന്റെ സങ്കടം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം വിവാഹത്തെ കുറിച്ചുള്ള സൂചനകളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. പട്ടുസാരി ഉടുത്ത് നില്‍ക്കുന്നൊരു ചിത്രം സഞ്ജന പങ്കുവെച്ചതോടെയായിരുന്നു സുജോയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ചില പ്രചരണങ്ങള്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X