രജിത് കുമാറിനെ ചേര്‍ത്ത് പിടിച്ച് സുജോ! ബിഗ് ബോസിന് ശേഷം ചേട്ടനും അനിയനും കണ്ടുമുട്ടിയപ്പോള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ്. മലയാളത്തില്‍ രണ്ടാമത്തെ സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. മത്സരാര്‍ത്ഥികളുടേയും താരങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആരായിരിക്കും അന്തിമ വിജയി എന്നറിയാനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ഷോ നിര്‍ത്തിവെച്ചത്. ബിഗ് ബോസില്‍ പങ്കെടുത്തതോടെ പല താരങ്ങളുടേയും കരിയര്‍ മാറി മറിഞ്ഞിരുന്നു.

മോഡലിംഗിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായവരും ഇത്തവണ ബിഗ് ബോസില്‍ പങ്കെടുത്തിരുന്നു. രജിത് കുമാര്‍, സുജോ മാത്യു, ആര്‍ജെ രഘു, ദയ അശ്വതി, ജസ്ല മാടശ്ശേരി, ആര്‍ജെ സൂരജ്, പവന്‍ ജിനോ തോമസ് ഇവരെല്ലാം താരങ്ങളായി മാറിയത് ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഇവരെല്ലാം തുറന്ന് സംസാരിച്ചിരുന്നു. ബിഗ് ബോസിലെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.

ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്ര ചെയ്യാനും ഒത്തുചേരാനും കഴിയാത്തതിന്റെ വിഷമം പങ്കുവെച്ചായിരുന്നു പലരും എത്തിയത്. അടുത്തിടെയായിരുന്നു രഘുവും സുജോയും അമൃത സുരേഷും അഭിരാമിയുമൊക്കെ ഒരുമിച്ചത്. രജിക് കുമാറിനെ കാണാനെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുജോ മാത്യു.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

Sujo Mathew

രജിത് കുമാറിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രമാണ് സുജോ പങ്കുവെച്ചിട്ടുള്ളത്. കട്ടത്താടിയിലുള്ള സുജോയുടെ ലുക്കിനെ അഭിനന്ദിച്ച് ആരാധകരെത്തിയിരുന്നു. തന്റെ സഹോദരനെപ്പോലെയാണ് സുജോയെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ബുദ്ധിപരമായി രജിത് കുമാര്‍ നീങ്ങുമ്പോള്‍ കായികപരമായ കാര്യങ്ങളില്‍ സുജോ മുന്നിലായിരുന്നു. രഘുവും അമൃതയും അഭിരാമിയുമെല്ലാം രജിത് കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്.

സുജോയും സാന്‍ഡ്രയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇരുവരും പ്രണയത്തിലായതെന്ന വിമര്‍ശനങ്ങളും പുറത്തുവന്നിരുന്നു. ഇതിന് ശേഷമായാണ് സഞ്ജന രംഗപ്രവേശനം ചെയ്തത്. സുജോയുടെ കസിനായ പവന്‍ ജിനോ തോമസായിരുന്നു സഞ്ജനയെക്കുറിച്ച് പറഞ്ഞത്. സഞ്ജനയും സുജോയും പ്രണയത്തിലാണെന്നായിരുന്നു പവന്‍ പറഞ്ഞത്. സഞ്ജനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായും സുജോ എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X